TRENDING:

Ranjini Haridas: 'എന്റെ ഡ്രസ്സ് കണ്ട് ചിത്ര ചേച്ചിക്ക് ടെൻഷൻ..ഒടുവിൽ പൊന്നാട മുണ്ടായി ഉടുപ്പിച്ചു'; സ്റ്റേജ് ഷോയ്ക്കിടയിലെ നർമം പങ്കുവച്ച് രഞ്ജിനി

Last Updated:
തന്റെ അമ്മയേക്കാൾ താൻ വിവാഹം കഴിച്ച് കാണാൻ ആഗ്രഹിക്കുന്ന ആളാണ് ചിത്ര ചേച്ചിയെന്ന് രഞ്ജിനി പറയുന്നു
advertisement
1/5
'എന്റെ ഡ്രസ്സ് കണ്ട് ചിത്ര ചേച്ചിക്ക് ടെൻഷൻ ഒടുവിൽ പൊന്നാട മുണ്ടായി ഉടുപ്പിച്ചു'; നർമം പങ്കുവച്ച് രഞ്ജിനി
ചാനൽ ഷോകളിലൂടെയും അവാർഡ് നിശകളിൽ അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ് (Ranjini Haridas). ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുകളുള്ളയാളാണ് രഞ്ജിനി. പണ്ട് സ്റ്റാർ സിങ്ങർ വേദി മുതൽ തുടങ്ങിയ ബന്ധമാണ് രഞ്ജിനിയ്ക്ക് ഗായിക കെഎസ് ചിത്രയുമായുള്ളത് (K.S.Chithra) . ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 43 വയസിൽ അവിവാഹിതയായി തുടരുന്ന രഞ്ജിനി വിവാഹത്തോട് തനിക്ക് താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ വിവാഹം കഴിച്ചു കാണാൻ തന്റെ മാതാപിതാക്കളെക്കാൾ നിർബന്ധിച്ച ആളാണ്‌ ചിത്രചേച്ചിയെന്നു രഞ്ജിനി പറയുന്നു.
advertisement
2/5
രഞ്ജിനിയുടെ തുറന്ന സംസാരത്തിന് അതുപോലെ മറുപടി കൊടുക്കുന്ന ചിത്രയെ അഭിമുഖത്തിൽ ഉടനീളം നമ്മുക്ക് കാണാൻ സാധിക്കും.ഒരു പക്ഷെ ചിത്ര എന്ന ഗായിക ഇത്രയധികം ആസ്വദിച്ച് കൊടുത്ത ഒരു ഇന്റർവ്യൂ അടുത്ത കാലത്ത് ഉണ്ടായിരിക്കില്ല. രഞ്ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്റർവ്യൂ പുറത്തുവിട്ടത്. താൻ ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ട് കണ്ടാൽ ചിത്ര ചേച്ചിക്ക് ബിപി കയറുമെന്ന് രഞ്ജിനി പറയുന്നു. ചിത്ര ഈ കാര്യത്തെ ശരിവയ്ക്കുന്നുണ്ട്. കൂടാതെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ഉണ്ടായ ഒരു രസകരമായ അനുഭവവും ഇരുവരും വെളിപ്പെടുത്തി.
advertisement
3/5
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,' ചിത്ര ചേച്ചിയോട് എനിക്ക് വളരെ ബഹുമാനം ആണ്. പക്ഷെ ചേച്ചി എന്നെ ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് എന്ത് കാര്യത്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ? അത് ചെറിയ നീളം കുറഞ്ഞ ഉടുപ്പ് ഇടുന്നതിനാണ്. അപ്പോൾ ചേച്ചി എന്നെ വഴക്ക് പറയും. ചിലപ്പോൾ സ്റ്റാർ സിങ്ങർ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാൽ ഒക്കെ ടേബിളിൽ വച്ച് ഇരിക്കും. അപ്പോൾ ചേച്ചി എനിക്ക് മെസ്സേജ് അയക്കും. ലെഗ്‌സ് ഡൌൺ എന്ന്. അപ്പോൾ ഞാൻ പറയും ചേച്ചി ഓൾഡ് ഫാഷൻ ആണെന്ന്.' രഞ്ജിനി പറഞ്ഞു.
advertisement
4/5
'പണ്ട് ഞങ്ങൾ കോയമ്പത്തൂർ ഒരു ഡോക്ടർമാരുടെ ഒരു ഷോയ്ക്ക് പോയി. അപ്പോൾ അവിടെ വലിയൊരു റാമ്പ് കേട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ പാവാട ഇട്ടിട്ടു ആ റാമ്പിലേക്ക് നടന്നു വരുവാണ്. റാമ്പിന്റെ ചുറ്റും ക്യാമറയുമായി ആൾക്കാര് നിൽക്കുന്നുണ്ട്. ചിലർ മുകളിലോട്ട് നോക്കി ആണ് നിക്കുന്നത്. എനിക്ക് ബിപി കൂടി ടെൻഷൻ ആയിട്ട് ഇരിക്കാൻ പറ്റുന്നില്ല. ആ സമയത്ത് ആദരിക്കുന്ന കൂട്ടത്തിൽ എനിക്കൊരു പൊന്നാട കിട്ടി. ആ പൊന്നാട ഞാൻ രഞ്ജിനിയ്ക്ക് ഉടുത്തു കൊടുത്തു'. ചിത്ര പറയുന്നു.
advertisement
5/5
കെഎസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി താനാണെന്ന് രഞ്ജിനി പറയുന്നു. നിമിഷനേരംകൊണ്ടാണ് ഇരുവരുടെയും ഇന്റർവ്യൂ വൈറൽ ആയത്. നിലവിൽ മോഡലിംഗും അവതരണവും, അഭിനയവും, വ്‌ളോഗുമൊക്കെയായി ജീവിതത്തിൽ തിരക്കിലാണ് രഞ്ജിനി ഹരിദാസ്.ആങ്കറിം​ഗ് രം​ഗത്ത് ഇന്നും സജീവ സാന്നിധ്യമാണ് രഞ്ജിനി ഹരി​ദാസ്. ഐഡിയ സ്റ്റാർ സിം​ഗർ എന്ന ഷോയിൽ കൂടെയാണ് രഞ്ജിനിയെ മലയാളികൾ ആദ്യമായി കാണുന്നത്. ഈ ഷോയും രഞ്ജിനിയുടെ അവതരണവും വൻ ഹിറ്റായി. പിന്നീടിങ്ങോട്ട് കേരളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി രഞ്ജിനി ഹരിദാസ്. ആരാധകർക്കൊപ്പം ഹേറ്റേഴ്സും രഞ്ജിനിക്കുണ്ടായിരുന്നു. കടുത്ത അധിക്ഷേപങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ranjini Haridas: 'എന്റെ ഡ്രസ്സ് കണ്ട് ചിത്ര ചേച്ചിക്ക് ടെൻഷൻ..ഒടുവിൽ പൊന്നാട മുണ്ടായി ഉടുപ്പിച്ചു'; സ്റ്റേജ് ഷോയ്ക്കിടയിലെ നർമം പങ്കുവച്ച് രഞ്ജിനി
Open in App
Home
Video
Impact Shorts
Web Stories