Rashmika Mandanna | 'എല്ലാവർക്കും അറിയാം'; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയും രശ്മികയുമായിട്ടുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു
advertisement
1/6

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും അധികം ചർച്ചയായ വിഷയമാണ് രശ്മിക മന്ദാനയുടെ പ്രണയം. താരം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരാറുള്ളത്. എന്നാൽ, ഈ വിഷയത്തിൽ ഇരുവരും പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയും രശ്മികയുമായിട്ടുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
advertisement
2/6
ആരാധകരുടെ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
advertisement
3/6
റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാർടണർ എന്ന ചോദ്യത്തിന് 'എല്ലാവർക്കും തെരിഞ്ച വിഷയം താ' എന്നായിരുന്നു രശ്മിക നൽകിയ മറുപടി. നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്.
advertisement
4/6
വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ കണ്ടെത്താറുണ്ട്. അടുത്തിടെ വിജയ് ദേവരകൊണ്ട തന്റെ ആൽബം പാട്ടായ സാഹിബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താൻ സിംഗിൾ അല്ലെന്ന് പറഞ്ഞിരുന്നു. താൻ ഒരാളുമായി ഡേറ്റിംഗിലാണെന്നും എനിക്ക് 35 വയസായി തീർച്ചയായും ഒരു പങ്കാളി ഉണ്ടെന്നും നടൻ വെളിപ്പെടുത്തിയിരുന്നു.
advertisement
5/6
പങ്കാളിയെ കുറിച്ച് രശ്മിക കൂടി വെളിപ്പെടുത്തൽ നടത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. എന്നാൽ, വിജയ് ദേവരകൊണ്ടയും രശ്മികയും ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
advertisement
6/6
രശ്മിക നായിക വേഷത്തിലെത്തുന്ന പുഷ്പ2 ഡിസംബർ 5-നാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Rashmika Mandanna | 'എല്ലാവർക്കും അറിയാം'; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന