രശ്മമിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോ; നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്
advertisement
1/6

നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്.
advertisement
2/6
പിന്നാലെ വീഡിയോ വൈറലാകുകയും ചെയ്തു. ടിയുടെ വീഡിയോ എന്ന തരത്തിലായിരുന്നു പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഇത് ഡീപ്പ് ഫെയ്ക്ക് ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി.
advertisement
3/6
രശ്മിക മന്ദാനയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയ വ്യാജമാണെന്ന് സ്ഥിരീകരിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തി. രശ്മികയുടെ വൈറൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ, ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് ട്വീറ്റിൽ പറയുന്നത്.
advertisement
4/6
മാത്രമല്ല, ഇന്ത്യയിൽ ഡീപ്‌ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് വേണമെന്നും മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടു. ഇത് റീപോസ്റ്റ് ചെയ്താണ് അമിതാഭ് ബച്ചൻ നിയമനടപടി ആവശ്യപ്പെട്ടത്.
advertisement
5/6
ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് താരവും ആവശ്യപ്പെട്ടു. തെന്നിന്ത്യയിൽ സൂപ്പർ താരമായ രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം അമിതാഭ് ബച്ചനൊപ്പമായിരുന്നു.
advertisement
6/6
ഗുഡ്ബൈ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായാണ് രശ്മിക അഭിനയിച്ചത്. അതേസമയം, രശ്മികയുടെ പുതിയ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റൺബീർ കപൂർ നായകനാകുന്ന ആനിമൽ ആണ് താരത്തിന്റെ പുതിയ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
രശ്മമിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോ; നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ