TRENDING:

അച്ഛൻ കൊന്നുകളയും എന്ന ഭയത്താൽ അമ്മ നാടുവിടാൻ പറഞ്ഞ മകൻ; സൂപ്പർതാരമായി മാറിയ നടൻ

Last Updated:
500 രൂപ നൽകിയ അമ്മ മകനോട് 'ഇവിടെനിന്നും പോകൂ. അല്ലെങ്കിൽ അച്ഛൻ നിന്നെ കൊന്നുകളയും' എന്ന് അഭ്യർത്ഥിച്ചു
advertisement
1/6
അച്ഛൻ കൊന്നുകളയും എന്ന ഭയത്താൽ അമ്മ നാടുവിടാൻ പറഞ്ഞ മകൻ; സൂപ്പർതാരമായി മാറിയ നടൻ
'സ്നേഹിക്കപ്പെടാൻ അർഹനാണെന്ന് അച്ഛന് മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഞാൻ ഒരു പ്രയോജനവും ഇല്ലാതാവാണെന്ന് അദ്ദേഹം കരുതിയിരുന്നു. അങ്ങനെയല്ല എന്ന് തെളിയിക്കാൻ ഞാനും ആഗ്രഹിച്ചു. അദ്ദേഹം ഒരു പൂജാരിയായിരുന്നു. ബുദ്ധിമാനും,' പറയുന്നത് സിനിമയിൽ തന്റേതായ ഇടം നേടിയ സൂപ്പർതാരമായ ഒരു മകനാണ്. എന്തുണ്ടെങ്കിലും അച്ഛനിൽ നിന്നുള്ള സ്നേഹത്തിനായി കൊതിച്ച മകനായിരുന്നു അയാൾ. എന്നാൽ, അത് നടക്കില്ല എന്ന് മാത്രമല്ല, അച്ഛൻ കൊന്നുകളയും എന്ന നിലയിലെത്തിയതും അമ്മയ്ക്ക് ഭയമായി. മകനോട് നാടുവിട്ടു പോകാൻ അവർ ആവശ്യപ്പെട്ടു
advertisement
2/6
ഈ മകനെ സ്നേഹിച്ചില്ല എന്ന് മാത്രമല്ല, പിതാവ് എല്ലാ ദിവസവും കുട്ടിയെ പൊതിരെ തല്ലുമായിരുന്നു. എന്നിട്ടും നടൻ രവി കിഷൻ അതൊരു തമാശയായി കണ്ടിരുന്നു. അച്ഛൻ തന്നെ താലോലിക്കുകയോ തന്നോട് സംസാരിക്കുമായോ ചെയ്യാതിരുന്നാൽ, തല്ലുന്നതായിരുന്നു തന്നോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ ഏറ്റവും അടുത്ത ഭാഷ എന്ന് രവി കരുതിപ്പോന്നു. അത് മാത്രമല്ല, മകൻ അഭിനയിക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു ഈ പിതാവ് (തുടർന്ന് വായിക്കുക)
advertisement
3/6
'ഞാൻ കൂടുതൽ പണം സമ്പാദിക്കാൻ ആരംഭിച്ചതും എന്റെ അച്ഛൻ എന്നെ ബഹുമാനിക്കാൻ ആരംഭിച്ചു. ഞാൻ അദ്ദേഹത്തിന് എന്നെ കാണാൻ വരാൻ ഫ്‌ളൈറ്റ് ടിക്കറ്റുകൾ നൽകി. അദ്ദേഹത്തിന് ഞാൻ ഏറ്റവും മികച്ച വസ്ത്രങ്ങളും കാറും ബംഗ്ളാവും സമ്മാനിച്ചു. എന്നോട് ക്ഷമിക്കൂ, നിന്നെ ഞാൻ ഒരുപാടു തെറ്റിദ്ധരിച്ചിരുന്നു എന്നദ്ദേഹം ഒരു ദിവസം കരഞ്ഞുകൊണ്ട് എന്നോടായി പറഞ്ഞു. അന്നേരം ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അങ്ങനെ പറയരുത് എന്ന് അഭ്യർത്ഥിച്ചു. ഞാൻ അദ്ദേഹത്തിൽ ഈശ്വരനെ കണ്ടു. എന്നിരുന്നാലും അച്ഛന്റെ അരികിൽ രവി കിഷന്റെ ആത്മവിശ്വാസം എക്കാലവും ചോദ്യം ചെയ്യപ്പെട്ടിരുന്നു
advertisement
4/6
ഞാനെന്നും അദ്ദേഹത്തിന്റെ സ്നേഹം കൊതിച്ചിരുന്നു. ഒരിക്കലെങ്കിലും എന്നെ കെട്ടിപ്പുണർന്ന് ഞാൻ ഉപയോഗമില്ലത്തവൻ എന്ന് അദ്ദേഹം കരുതാതെയിരിക്കണം എന്ന് ഞാനാശിച്ചു. മുതിർന്നതില്പിന്നെ മാത്രമാണ് എനിക്ക് അദ്ദേഹവുമായി അടുക്കാൻ സാധിച്ചത്. അദ്ദേഹം ദുർബലനായപ്പോൾ മാത്രമേ എന്റെ ഭയം മാറിയുള്ളൂ. ഞാൻ അദ്ദേഹത്തിന്റെ തോളത്തു കയ്യിട്ടപ്പോൾ എന്റെ മനസ് നിറഞ്ഞിരുന്നു. പ്രായം ചെന്നതും, ഞാൻ അച്ഛനും അദ്ദേഹം മകനും എന്ന നിലയിലെത്തി എന്ന് രവി കിഷൻ ഒരിക്കൽ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. പിതാവിനെ ഭയന്ന് നാട് വിടാനുണ്ടായ സാഹചര്യത്തെ കുറിച്ചും രവി കിഷൻ വാചാലനായി
advertisement
5/6
മകന് അഭിനയത്തോടുള്ള അഭിനിവേശം രവി കിഷന്റെ പിതാവ് ശ്യാം നാരായൺ ശുക്‌ളക്ക് രസിച്ചിരുന്നില്ല. 'ഞാൻ ഗ്രാമത്തിലെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അന്ന് ഞാനെന്റെ അമ്മയുടെ സാരി അണിഞ്ഞ് സീതാ ദേവിയുടെ വേഷം കെട്ടിയിരുന്നു. അത് അച്ഛനെ ക്ഷുഭിതനാക്കി. അദ്ദേഹത്തിന് ഞാൻ കർഷകനാവണം എന്നും പാൽ വിൽപ്പന നടത്തണമെന്നുമായിരുന്നു ആഗ്രഹം. ഒരിക്കൽ, പിതാവിന്റെ മർദനം സഹിക്കവയ്യാതെ ഞാൻ ഓടിപ്പോയി. ദയവു ചെയ്ത് നീ ഇവിടെനിന്നും പോകൂ. അല്ലെങ്കിൽ അച്ഛൻ നിന്നെ കൊന്നുകളയും എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്റെ കയ്യിൽ 500 രൂപ നൽകി.'
advertisement
6/6
വീടുവിട്ടു പോയതും രവി കിഷൻ ബോളിവുഡിൽ ഭാഗ്യപരീക്ഷണം നടത്തി. എന്നാൽ, വിജയിക്കുക അത്ര എളുപ്പമായിരുന്നില്ല. ചെറിയ വേഷങ്ങൾ കിട്ടിയെങ്കിലും, പണം നൽകാൻ നിർമാതാക്കൾ മടിച്ചു. പ്രതിഫലം ചോദിച്ചാൽ, സ്ക്രീനിലെ രംഗം കട്ട് ചെയ്യും എന്നായിരുന്നു ഭീഷണി. പണം അല്ലെങ്കിൽ ജോലി എന്ന തിരഞ്ഞെടുപ്പിനിടയിൽ ഒരു തീരുമാനം കൈക്കൊള്ളേണ്ടി വന്നു രവി കിഷന്. പത്തു വർഷത്തോളം ഹിന്ദി സിനിമയിൽ ഭാഗ്യപരീക്ഷണം നടത്തിയ ശേഷം, ഭോജ്പുരി ഭാഷയിലെ സിനിമകളിൽ രവി കിഷൻ അഭിനയിക്കാൻ ആരംഭിച്ചു. ഉത്തർ പ്രദേശിലും ബീഹാറിലും ശ്രദ്ധേയനാവാൻ തുടങ്ങിയ രവി കിഷന് കയ്യിൽ പണം വന്നുതുടങ്ങിയതും പിതാവ് അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അച്ഛൻ കൊന്നുകളയും എന്ന ഭയത്താൽ അമ്മ നാടുവിടാൻ പറഞ്ഞ മകൻ; സൂപ്പർതാരമായി മാറിയ നടൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories