Ravi Mohan | പിറന്നത് മുതൽ സ്വന്തം വീട്ടിൽ, ഇന്ന് വാടക വീട്ടിൽ; രവി മോഹന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു
- Published by:meera_57
- news18-malayalam
Last Updated:
'പിറന്ന കാലം മുതൽ ഞാൻ ജീവിച്ച വീടുകൾ എല്ലാം എന്റേതായിരുന്നു. ഇന്ന് ഞാൻ ഒരു വാടകവീട്ടിൽ താമസിക്കുന്നു': രവി മോഹൻ
advertisement
1/6

ജയം രവി എന്ന പേരിൽ തമിഴ് സിനിമയിൽ അറിയപ്പെട്ടിരുന്ന നടൻ രവി മോഹന് (Ravi Mohan) പണത്തിന്റെ കാര്യത്തിൽ പഞ്ഞമില്ല. വർഷങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും കോടികൾ സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതെല്ലാം തന്നെ ഭാര്യ ആരതി രവി കയ്യടക്കി വച്ചിരിക്കുന്നു എന്ന പേരിൽ രവി നൽകിയ പരാതിയാണ് വിവാഹമോചനത്തിൽ എത്തിനിൽക്കുന്നത്. എല്ലാം, രവിയുടെ മാത്രം ആരോപണങ്ങൾ എന്ന് ആരതിയും. ഒരു ദിവസം കുടുംബത്തെ ഒപ്പം കൂട്ടാതെ രവി എല്ലാം ഉപേക്ഷിച്ച് രാത്രിയിൽ ഇറങ്ങിപ്പോയി എന്നതും വാർത്തയായി മാറിയിരുന്നു. പിന്നെ ഗായിക കെനിഷാ ഫ്രാൻസിസിന്റെ ഒപ്പം കണ്ട രവിയെക്കുറിച്ച് നവമാധ്യമങ്ങൾ വാർത്തയെഴുതി കൂട്ടി
advertisement
2/6
കഴിഞ്ഞ ദിവസം സിദ്ധാർഥ്, ശരത്കുമാർ, ദേവയാനി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത തമിഴ് ചിത്രം '3BHK'യുടെ പ്രീ-റിലീസ് പരിപാടിയിൽ രവി മോഹന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇവിടെ അദ്ദേഹം പറഞ്ഞ വാചകങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധിക സമയമെടുത്തില്ല. കെനിഷാ ഫ്രാൻസിസിന്റെ ഒപ്പം രവി മോഹൻ പങ്കെടുക്കുന്ന പരിപാടികൾ എല്ലാം തന്നെ മാധ്യമശ്രദ്ധ പിടിച്ചു പറ്റാറുണ്ട് താനും (തുടർന്ന് വായിക്കുക)
advertisement
3/6
സ്വത്തുക്കളുടെ ആകെ മൂല്യമായി 128 കോടി രൂപയുടെ ഉടമയാണ് രവി മോഹൻ എന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രവി മോഹനിൽ നിന്നും പിരിഞ്ഞു പോകണമെങ്കിൽ, ഒരു മാസം ജീവനാംശമായി 40 ലക്ഷം രൂപ വേണമെന്ന ആരതി രവിയുടെ ആവശ്യവും വാർത്താ പ്രാധാന്യം നേടി. ആരതിയും അവരുടെ അമ്മയും ചേർന്ന് എല്ലാം നിയന്ത്രണത്തിലാക്കി എന്നാണ് ഇദ്ദേഹത്തിന്റെ വാദം. പോലീസ് ഇടപെട്ടിട്ട് പോലും കാര്യങ്ങൾ പറഞ്ഞ് തീർപ്പാക്കാനായിരുന്നു നിർദേശം
advertisement
4/6
2024 സെപ്റ്റംബർ മാസത്തിലാണ് രവി മോഹൻ ആരതിയിൽ നിന്നും വേർപിരിയുന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയത്. ഇതിൽ ആരാധകരും അഭ്യുദയകാംഷികളും നേരിട്ട ഞെട്ടൽ വലുതായിരുന്നു. നീണ്ട 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രവി മോഹൻ പ്രഖ്യാപനം നടത്തിയത്. രവി വാദിക്കും പോലെ കലുഷിതമായ ദാമ്പത്യമായിരുന്നു എങ്കിൽ, എന്തിനു ഇത്രയും വർഷം ആ ബന്ധത്തിൽ തുടർന്നു എന്നാണ് ആരതിയുടെ ചോദ്യം. ഇരുവരുടെയും പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പ്രചരിച്ചു
advertisement
5/6
ഇപ്പോഴിതാ, സിനിമയുടെ പ്രീ-റിലീസ് ചടങ്ങിലെത്തിയ രവി മോഹൻ താൻ ജീവിതത്തിലാദ്യമായി വാടകവീട്ടിൽ താമസിക്കേണ്ടി വന്നതിനെക്കുറിച്ച് പറയുന്നു. ഭാര്യ ആരതിയിൽ നിന്നും വിവാഹമോചനം നേടുന്നതിന്റെ പ്രക്രിയ നടന്നു വരികെയാണ് വാടകവീട്ടിൽ താമസം എന്ന് രവി മോഹൻ. 'ഞാൻ ഒരിക്കലും ഒരു വാടകവീട്ടിൽ താമസിച്ചിട്ടില്ല. പിറന്ന കാലം മുതൽ ഞാൻ ജീവിച്ച വീടുകൾ എല്ലാം എന്റേതായിരുന്നു. ഇന്ന് ഞാൻ ഒരു വാടകവീട്ടിൽ താമസിക്കുന്നു. അതിനാൽ തന്നെ ഈ സിനിമയിലെ പല കാര്യങ്ങളുമായി ബന്ധം തോന്നി,' എന്ന് രവി മോഹൻ. ഈ സിനിമ എനിക്ക് ഒരു പ്രചോദനമായി. ജീവിതം ജീവിച്ചു തീർക്കാൻ അതെന്നെ സഹായിച്ചു,' രവി പറഞ്ഞു
advertisement
6/6
രവി മോഹന്റെ ഇനി വരാൻ പോകുന്ന സിനിമകളിൽ പരാശക്തി, കരാതേ ബാബു, ബ്രോ കോഡ് തുടങ്ങിയവ ഉൾപ്പെടുന്നു. 3BHK യെക്കുറിച്ച് പറയുമ്പോൾ, ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന 3BHK യിൽ സിദ്ധാർത്ഥ്, ആർ. ശരത്കുമാർ, ദേവയാനി, യോഗി ബാബു, മീത്ത രഘുനാഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂലൈ 4 ന് ഈ സിനിമ തിയേറ്ററുകളിൽ എത്തും
മലയാളം വാർത്തകൾ/Photogallery/Buzz/
Ravi Mohan | പിറന്നത് മുതൽ സ്വന്തം വീട്ടിൽ, ഇന്ന് വാടക വീട്ടിൽ; രവി മോഹന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു