'റീൽസുകളുടെ രാജകുമാരി കല്യാണ വേഷത്തിൽ'; രേണു സുധിയുടെ വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ
- Published by:Sneha Reghu
- news18-malayalam
Last Updated:
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുറിപ്പ്
advertisement
1/6

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. റീൽസുകളിലൂടെയാണ് രേണു ഏറെ ശ്രദ്ധയാകുന്നത്. രേണുവിന്റെ നിരവധി റീൽസുകളും ഫോട്ടോഷൂട്ടുകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. രേണു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement
2/6
വിവാഹ വേഷത്തിൽ ഒരുങ്ങി ഡോക്ടർ മനു ഗോപിനാഥിനോടൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ കണ്ടതോടെ ഇരുവരും വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകർ ഒന്നടങ്കം കമന്റ് ബോക്സിലൂടെ ചോദിക്കുന്നത്. ഇവർ വിവാഹിതരായോ? എന്ന തമ്പ് ലൈനുള്ള ചിത്രമാണ് ആദ്യം പങ്കുവച്ചത്. ഇതിനോടപ്പം രേണു ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
advertisement
3/6
'ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി.'- രേണു കുറിച്ചു.
advertisement
4/6
'നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി.' എന്നായിരുന്നു കുറിപ്പ്.
advertisement
5/6
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'അല്ല ഇത് ഉള്ളത് ആയിക്കോട്ടെ അല്ലാതെ ആയിക്കോട്ടെ അതിൽ ബാക്കി ഉള്ളവർക്കു എന്താ ഇത്ര പ്രോബ്ലമെന്നാണ് എനിക്ക് മനസിലാകാതെ? ആദ്യത്തെ ഭർത്താവ് മരിച്ചുന്ന് വച്ച അവര്ക് വേറെ കല്യാണം കഴിക്കാൻ പാടില്ലാന്ന് ഉണ്ടോ?'- എന്നായിരുന്നു ഒരാളുടെ കമന്റ്
advertisement
6/6
'രേണു എന്ന വ്യക്തിയോട് വളരെ ബഹുമാനവും സ്നേഹവും ഉണ്ട്. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഇങ്ങനെ ചെയ്യുന്ന പോസ്റ്റുകളും മറ്റും കാണുമ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് റീച്ച് ഉണ്ടാക്കാനാണ് നോക്കുന്നത് എന്ന് പറയേണ്ടിവരും. അല്ലെങ്കിൽ പിന്നെ ഇതുപോലെത്തെ ക്യാപ്ഷനും മറ്റും കൊടുത്തു ആളുകളെ എന്തിനു മണ്ടന്മാരാക്കണം.'- എന്നായിരുന്നു മറ്റൊരു കമന്റ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'റീൽസുകളുടെ രാജകുമാരി കല്യാണ വേഷത്തിൽ'; രേണു സുധിയുടെ വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ