TRENDING:

Safrina Latheef: എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് മലയാളി പെണ്ണ്; അപൂർവ നേട്ടവുമായി സഫ്രീന ലത്തീഫ്

Last Updated:
കണ്ണൂർ വേങ്ങാട് സ്വദേശിനിയാണ് സഫ്രീന ലത്തീഫ്
advertisement
1/5
Safrina Latheef: എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് മലയാളി പെണ്ണ്; അപൂർവ നേട്ടവുമായി സഫ്രീന ലത്തീഫ്
എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് മലയാളി പെൺ കരുത്ത്. ഖത്തറിൽ പ്രവാസിയായ മലയാളി യുവതിയാണ് എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി വിജയക്കൊടി പാറിച്ചത്. വർഷങ്ങളായി കുടുംബവുമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഏവറസ്റ്റ് കൊടുമുടി തന്റെ ഇച്ഛാശക്തിയാലും മനസാന്നിധ്യത്തിനാലും ഏവറസ്റ്റ് കൊടുമുടി കീഴടക്കിയത്.
advertisement
2/5
നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം വരുന്ന അതികഠിനമായ ശീതക്കാറ്റിനേയും തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടി സഫ്രീന കാല്‌ച്ചുവട്ടിലാക്കി. ഇതോടെ കേരളത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി സഫ്രീന ലത്തീഫ്.
advertisement
3/5
2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. ഭർത്താവ് ഷമീൽ മുസ്തഫ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനാണ്. മകൾ മിൻഹ. അതിനിടയിൽ ഡോ. ഷമീൽ പരിക്കേറ്റതിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് തൽക്കാലം ബ്രേക്ക് നൽകിയിരിക്കുകയാണ്. എന്നാൽ അപ്പോഴും ഈ സ്വപ്നം മുറുകേ പിടിച്ച സഫ്രീന ഈ സ്വപ്നം സ്വന്തമാക്കി. വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ് സഫ്രീന എവറസ്റ്റ് കീഴടക്കിയത്.
advertisement
4/5
ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങളും സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയതാണ്.
advertisement
5/5
ഈ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും, തന്നെ കൊടുമുടിയിലെത്താൻ സഹായിച്ച പര്യവേഷണ സംഘമായ എലൈറ്റ് എക്സ്പെഡിനും അവർ നന്ദി പറഞ്ഞു. വേങ്ങാട് കെ പി സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി എം അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന.
മലയാളം വാർത്തകൾ/Photogallery/Buzz/
Safrina Latheef: എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് മലയാളി പെണ്ണ്; അപൂർവ നേട്ടവുമായി സഫ്രീന ലത്തീഫ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories