TRENDING:

Salim Kumar | പണ്ഡിതനാണെന്നു തോന്നുന്നു; 'ഈശ്വരാ വഴക്കില്ലല്ലോ' നടൻ സലിം കുമാറിൻ്റെ പുസ്തകം

Last Updated:
സലിം കുമാർ രചിച്ച പുസ്തകം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ വച്ച് പ്രകാശനം ചെയ്യും
advertisement
1/7
Salim Kumar | പണ്ഡിതനാണെന്നു തോന്നുന്നു; 'ഈശ്വരാ വഴക്കില്ലല്ലോ' നടൻ സലിം കുമാറിൻ്റെ പുസ്തകം
തൊണ്ണൂറുകളിലെ കുട്ടികൾക്ക് കോമിക്കോള എന്ന ഷോ മറക്കാൻ സാധിക്കില്ല. പിൽക്കാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരായ ദിലീപും സലിം കുമാറും (Salim Kumar) ഒക്കെയായി വളർന്നവർ തുടങ്ങിയത് ഇവിടെ നിന്നുമാണ്. ഈ പരിപാടിയുടെ അവതാരകനായി തുടങ്ങിയ സലിം കുമാറിന് മലയാള സിനിമ നൽകിയത് മികച്ച ഹാസ്യതാരം എന്ന ഒളിമങ്ങാത്ത കിരീടവും
advertisement
2/7
പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും പ്യാരിയും, കണ്ണൻ സ്രാങ്കും, ഓമനകുട്ടനും ഒക്കെ മലയാളി പ്രേക്ഷകർ മീമുകളിൽ ആഘോഷിച്ച് തിമിർത്തു. സലിം കുമാർ നടനെന്ന നിലയിൽ എത്രയൊക്കെ മാറിയാലും അവർക്കൊരിക്കലും ആ ചിരിക്കൂട്ടുകളെ മറന്നൊരു ചിന്ത ഉണ്ടാവില്ല. 'പണ്ഡിതനാണെന്നു തോന്നുന്നു' എന്ന ഡയലോഗ് പറയുമ്പോൾ ഒരുപക്ഷെ സലിം കുമാർ പോലും താനൊരിക്കലും എഴുത്തുകാരനാവും എന്ന് കരുതിക്കാണില്ല (തുടർന്ന് വായിക്കുക)
advertisement
3/7
സലിം കുമാർ ഇനി രചയിതാവാകും. അദ്ദേഹം എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പുസ്തകത്തിന്റെ പ്രകാശനം സലിം കുമാറിന്റെ ജന്മനാട്ടിൽ ജൂൺ 10ന് നടക്കും
advertisement
4/7
വൈകിട്ട് അഞ്ചു മണിക്ക് പറവൂർ ചിറ്റാറ്റുകര പൂയപ്പള്ളി വിശ്വോദയം ഹാളിൽ പ്രമുഖ സിനിമാ താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം ചെയ്യുക
advertisement
5/7
'ഇഷ്‌ടമാണ്‌ നൂറുവട്ടം' എന്ന സിനിമയിൽ മുഖംകാണിച്ചു തുടങ്ങിയ സലിം കുമാർ, 2015ൽ സംവിധായകനുമായി. 'കമ്പാർട്ട്മെന്റ്', 'കറുത്ത ജൂതൻ', 'ദൈവമേ കൈതൊഴാം കെ. കുമാർ ആകണം' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തു
advertisement
6/7
ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമായി സലിം കുമാർ പിന്നണിയിൽ പ്രവർത്തിച്ചു. 'ഉട്ടോപിയയിലെ രാജാവ്' സിനിമയിൽ കാക്കയുടെ ശബ്ദം, 'അലമാര'യിൽ അലമാരയുടെ ആത്മഗതം, കേശു ഈ വീടിന്റെ നാഥൻ സിനിമയിലെ വിവരണം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ മുകുന്ദൻ ഉണ്ണിയുടെ അപ്പൂപ്പന്റെ ശബ്ദം ഒക്കെയായി കേട്ടത് സലിം കുമാറിനെയാണ്
advertisement
7/7
ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് സലിം കുമാർ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar | പണ്ഡിതനാണെന്നു തോന്നുന്നു; 'ഈശ്വരാ വഴക്കില്ലല്ലോ' നടൻ സലിം കുമാറിൻ്റെ പുസ്തകം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories