'അവതരണത്തിലും മെഗാസ്റ്റാര്‍'; ബിഗ് ബോസിനായി സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലം 250 കോടിയോ?
- Published by:Sarika N
- news18-malayalam
Last Updated:
ഒരു മാസം ഏകദേശം 60 കോടിയോളം രൂപ എന്ന നിരക്കിലാണ് സൽമാൻ ഖാന്റെ പ്രതിഫലം എന്നാണ് സൂചന
advertisement
1/5

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അഭിനയത്തിൽ മാത്രമല്ല അവതരണത്തിലും മെഗാസ്റ്റാര്‍ ആണെന്ന് മുൻപേ തെളിയിച്ചതാണ്.ഇപ്പോൾ താരം കൈപ്പറ്റുന്ന പ്രതിഫലമാണ് വാർത്തകളിൽ ഇടം നേടുന്നത്. ഇന്ത്യയിലെ ഒട്ടേറെ ഭാഷകളിൽ ശ്രദ്ധേ നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നൂറ് ദിവസത്തോളം നീളുന്ന ഈ പരിപാടി വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്നത് അവിടുത്തെ സൂപ്പർതാരങ്ങളാണ് എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. മലയാളത്തിൽ മോഹൻലാലും, തെലുങ്കിൽ നാഗാർജുനയും , ഹിന്ദിയിൽ സൽമാൻ ഖാനുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
advertisement
2/5
അതുകൊണ്ട് തന്നെ അതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലവും അവതരിപ്പിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലവും ഒക്കെ അതിന് അനുസരിച്ച് തന്നെ ഉയർന്ന നിലവാരത്തിൽ ഉള്ളതാണ്. നിലവിൽ ഏഴ് ഇന്ത്യൻ ഭാഷകളിലാണ് ബിഗ് ബോസ് നടക്കുന്നത്. അതിൽ ഹിന്ദി, മറാത്തി, തമിഴ്, തെലുഗു, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളാണ് ഉൾപ്പെടുന്നത്.ഇത്രയേറെ ഭാഷകളിൽ സ്വാധീനം അറിയിച്ചിട്ടും നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകൻ ബോളിവുഡിന്റെ താര രാജാവായ സൽമാൻ ഖാൻ തന്നെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
3/5
കളേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ പതിനെട്ടാമത്തെ സീസണിന് മുന്നോടിയായാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ആകെ മുടക്ക് മുതലിനേക്കാൾ കൂടുതൽ പണമാണ് സൽമാൻ ഖാൻ പ്രതിഫലമായി കൈപ്പറ്റുന്നതെന്നാണ് വിവരം. ഒരു മാസം ഏകദേശം 60 കോടിയോളം രൂപ എന്ന നിരക്കിലാണ് സൽമാൻ ഖാന്റെ പ്രതിഫലം എന്നാണ് സൂചന. അങ്ങനെയെങ്കിൽ ബിഗ് ബോസ് സീസൺ അവസാനിക്കുമ്പോൾ ഏകദേശം 250 കോടിയോളം രൂപ സൽമാൻ പ്രതിഫലമായി കൈപ്പറ്റും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
advertisement
4/5
ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ പതിനേഴാം സീസൺ ഏകദേശം 17 ആഴ്‌ചയോളമാണ് നീണ്ടത്. ഇത്തവണയും ഇതേ നില തുടരുകയാണെങ്കിൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ അവതാരകൻ എന്ന റെക്കോർഡ് താരത്തിന്റെ കൈയിലിരിക്കും. ഏറ്റവും കൗതുകകരമായ വസ്‌തുത എന്തെന്നാൽ ഇന്ത്യൻ സിനിമയിലെ തന്നെ പല ബിഗ് ബജറ്റ് ചിത്രങ്ങൾക്കും മേലെയാണ് സൽമാന്റെ പ്രതിഫലം.
advertisement
5/5
ഒക്ടോബർ 6 ഞായറാഴ്‌ച രാത്രിയാണ് ബിഗ് ബോസ് പതിനെട്ടാം സീസണിന് ആരംഭമാവുന്നത്. അതുകൊണ്ട് തന്നെ സൽമാൻ ആരാധകരും വലിയ പ്രതീക്ഷയിലാണ്. തങ്ങളുടെ പ്രിയ താരത്തെ ഒരിക്കൽ കൂടി മിനിസ്‌ക്രീനിൽ ദിവസങ്ങളോളം കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് അവർ. സൽമാൻ ഖാന്റെ രണ്ട് പ്രായത്തിലുള്ള രൂപം ഉൾപ്പെടെ ഇന്നത്തെ ശ്രദ്ധാകേന്ദ്രമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവതരണത്തിലും മെഗാസ്റ്റാര്‍'; ബിഗ് ബോസിനായി സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലം 250 കോടിയോ?