Arpita Khan|10 കോടിക്ക് വാങ്ങിയ വീടിന്റെ വിറ്റ വില ഞെട്ടിക്കുന്നത്! സൽമാൻ ഖാൻ്റെ സഹോദരി അർപ്പിത ഖാൻ ഇനി പുതിയ വീട്ടിലേക്ക്
- Published by:ASHLI
- news18-malayalam
Last Updated:
2022ൽ ദമ്പതികൾ 10 കോടിക്ക് വാങ്ങിച്ച ഈ വീട് രണ്ടു വർഷത്തിന് ശേഷം വിൽക്കുമ്പോഴുള്ള വിലയാണ് ഇപ്പോൾ അമ്പരപ്പിക്കുന്നത്
advertisement
1/7

സൽമാൻ ഖാനെ പോലെ തന്നെ ആരാധകർക്ക് സ്വീകാര്യയാണ് സഹോദരി അർപ്പിത ഖാനും. അർപ്പിതയുടെ ഭർത്താവായ ആയുഷ് ശർമ്മയുടേയും വിശേഷങ്ങൾ അറിയുവാനും ആരാധകർ തിടുക്കം കൂട്ടാറുണ്ട്.
advertisement
2/7
ഇപ്പോഴിതാ അർപ്പിത തന്റെ ബാന്ദ്രയിലെ വീട് വിറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. 2002ലാണ് അർപ്പിതയും ഭർത്താവ് ആയുഷ് ശർമ്മയും ബാന്ദ്രയിലെ ഈ ഫ്ലാറ്റ് വാങ്ങിച്ചത്.
advertisement
3/7
സദ്ഗുരു ഡെവലപ്പേഴ്‌സിൻ്റെ ഫ്ലൈയിംഗ് കാർപെറ്റ് സ്കൈസ്കാർപ്പറിലെ 12-ാം നിലയിൽ 1,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റിൽ നാല് പാർക്കിംഗ് സ്ഥലങ്ങളുണ്ടായിരുന്നു.
advertisement
4/7
2022ൽ ദമ്പതികൾ 10 കോടിക്ക് വാങ്ങിച്ച ഈ വീട് രണ്ടു വർഷത്തിന് ശേഷം വിൽക്കുമ്പോഴുള്ള വിലയാണ് ഇപ്പോൾ അമ്പരിപ്പിക്കുന്നത്. 22 കോടി രൂപയ്ക്കാണ് ഇപ്പോൾ വീട് വിൽപ്പന നടത്തിയിരിക്കുന്നത്.
advertisement
5/7
അതായത് 2 വർഷത്തിനിടെ ഇരട്ടിയേക്കാൾ വില വർദ്ധിച്ചു. ബാന്ദ്രിയിലെ ഈ ഫ്ലാറ്റ് വിറ്റതിന് ശേഷ് ഇപ്പോൾ ദമ്പതികൾ മുംബൈയിലെ വോർളിയിലേക്ക് താമസം മാറിയതായും റിപ്പോർട്ട് ഉണ്ട്.
advertisement
6/7
മുംബൈയിലെ വില മതിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് വോർളിയും. എന്നാൽ താരദമ്പതികളുടെ പുത്തൻ വീടിന്റെ മറ്റ് വിശേഷങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.
advertisement
7/7
മുംബൈയിലെ ആഢംബരം നിറഞ്ഞ മറ്റൊരു സ്ഥലമാണ് വോർളി. അവിടെയാണ് ഇപ്പോൾ അർപ്പിതയും ഭർത്താവായ ആയുഷ് ശർമ്മയും താമസമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Arpita Khan|10 കോടിക്ക് വാങ്ങിയ വീടിന്റെ വിറ്റ വില ഞെട്ടിക്കുന്നത്! സൽമാൻ ഖാൻ്റെ സഹോദരി അർപ്പിത ഖാൻ ഇനി പുതിയ വീട്ടിലേക്ക്