Samantha | ഗർഭിണിയാവാൻ കാത്തിരുന്ന സമാന്തയുമായാണോ നാഗ ചൈതന്യ പിരിഞ്ഞത്? നിർമാതാവിന്റെ വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
2021ലാണ് സമാന്ത, നാഗ ചൈതന്യ വിവാഹമോചനം. നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്യാൻ പോകുന്നു
advertisement
1/7

സിനിമാ, പ്രേക്ഷക ലോകത്തെ കോളിളക്കം സൃഷ്‌ടിച്ച വിവാഹമോചനമായിരുന്നു നടി സമാന്ത റൂത്ത് പ്രഭുവിന്റെയും (Samantha Ruth Prabhu) നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya). എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നാഗ ചൈതന്യ പുനർവിവാഹം ചെയ്യാൻ തയാറെടുപ്പുകൾ നടത്തുകയും ചെയ്‌തു കഴിഞ്ഞു. നടി ശോഭിത ധുലിപാലയാണ് വധു. 2021ലാണ് സമാന്ത, നാഗ ചൈതന്യ വിവാഹമോചന പ്രഖ്യാപനം ഉണ്ടാവുന്നത്
advertisement
2/7
എന്നാലിപ്പോൾ സമാന്ത നായികയായ 'ശാകുന്തളം' സിനിമയുടെ നിർമാതാവിന്റെ വാക്കുകൾ വൈറലായി മാറുകയാണ്. നീലിമ ഗുണയുടെ അഭിമുഖ ശകലം വീണ്ടും ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. ഗർഭിണിയാവാൻ കാത്തിരുന്ന സമാന്തയുമായാണോ നാഗ ചൈതന്യ വേർപിരിഞ്ഞത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/7
'എന്റെ അച്ഛൻ ഗുണശേഖർ ഗാരുവും ഞാനും ചേർന്നാണ് സമാന്തയുടെ പക്കൽ സിനിമയ്ക്കായുള്ള ഡേറ്റ് അന്വേഷിച്ചു ചെന്നത്. സമാന്തക്ക് കഥ ഏറെ ഇഷ്‌ടപ്പെട്ടു. എന്നാൽ സിനിമയിൽ ഒപ്പുവെക്കണമെങ്കിൽ, ആ വർഷം ജൂലൈ, ഓഗസ്റ്റ് മാസത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കണം എന്ന് നിബന്ധന വച്ചു...
advertisement
4/7
അതേവർഷം കുടുംബം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്നതായും, അമ്മയാവുന്നതിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും സമാന്ത വ്യക്തമാക്കി. പീരീഡ് സിനിമകൾ സമയക്കൂടുതൽ എടുക്കും എന്നതിനാൽ, സിനിമയിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ സമാന്തക്ക് തുടക്കത്തിൽ അൽപ്പം മടുപ്പ് തോന്നിയിരുന്നു...
advertisement
5/7
എന്നാൽ, സമാന്ത പറഞ്ഞതനുസരിച്ച് ഷൂട്ടിംഗ് അവസാനിപ്പിക്കാൻ സാധിക്കും എന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. വലിയ ഇടവേളയ്ക്ക് മുൻപായുള്ള അവസാന ചിത്രമാകും ഇത് എന്നായിരുന്നു അന്ന് സാം പറഞ്ഞത്,' നീലിമ വ്യക്തമാക്കി
advertisement
6/7
വിവാഹമോചന വാർത്ത പുറത്തുവന്നതും, ഗർഭച്ഛിദ്രത്തെയും വിവാഹേതര ബന്ധങ്ങളെയും സംബന്ധിച്ച് ഉണ്ടായ വ്യാജവാർത്തകൾക്കെതിരെ സമാന്ത പ്രതികരിച്ചിരുന്നു. ഒരു പ്രസ്താവന പുറപ്പെടുവിച്ചായിരുന്നു സമാന്തയുടെ പ്രതികരണം
advertisement
7/7
സമാന്തയും നാഗ ചൈതന്യയുമായുള്ള വിവാഹമോചന ശേഷം, മയോസിറ്റീസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം തനിക്ക് സ്ഥിരീകരിച്ചതായി സമാന്ത പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ചികിത്സാർത്ഥം, സമാന്ത ഏറെക്കാലം സിനിമകൾക്ക് ഡേറ്റ് നൽകുന്നത് നിർത്തിവച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Samantha | ഗർഭിണിയാവാൻ കാത്തിരുന്ന സമാന്തയുമായാണോ നാഗ ചൈതന്യ പിരിഞ്ഞത്? നിർമാതാവിന്റെ വെളിപ്പെടുത്തൽ