'സ്‌നേഹം ത്യാഗമാണ്, വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം'; വൈറലായി സമാന്തയുടെ കുറിപ്പ്
- Published by:Sarika N
- news18-malayalam
Last Updated:
മറുവശത്തുള്ള വ്യക്തിക്ക് സ്‌നേഹം തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും അവരെ നമ്മള്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്
advertisement
1/5

സമൂഹമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് നടന്‍ നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലിയയൂടെയും വിവാഹ നിശ്ചയ വാർത്ത കടന്നുപോയത്.നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടര വര്‍ഷത്തിനുശേഷമാണ് നാഗ ചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
advertisement
2/5
വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിടുമ്പോൾ നടിസമാന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറി ചർച്ചയാവുകയാണ്. സൗഹൃദത്തേയും ബന്ധങ്ങളേയും സ്‌നേഹത്തേയും കുറിച്ചുള്ള കുറിപ്പാണ് സാമന്ത പോസ്റ്റ് ചെയ്തത്.
advertisement
3/5
താരം പങ്കുവെച്ച ഓരോ വാക്കും നാഗചൈതന്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.ചിലപ്പോള്‍ സ്‌നേഹം നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുമെന്നും എന്നാല്‍ നമുക്ക് അത് തിരിച്ചുനല്‍കാന്‍ മറുവശത്തുള്ള വ്യക്തിക്ക് ചിലപ്പോള്‍ സാധിക്കില്ലെന്നും സമാന്ത പോസ്റ്റിലൂടെ പറയുന്നു.
advertisement
4/5
'ഒരുപാട് ആളുകള്‍ സൗഹൃദത്തേയും ബന്ധങ്ങളേയും പരസ്പരപൂരകങ്ങളായി കാണുന്നു. അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. പരസ്പരം സ്‌നേഹം പങ്കിടുന്നു.അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്‌നേഹം നല്‍കുമ്പോള്‍ നിങ്ങളും അത് തിരിച്ചുനല്‍കുന്നു.മറുവശത്തുള്ള വ്യക്തിക്ക് സ്‌നേഹം തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും അവരെ നമ്മള്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്'.
advertisement
5/5
പരസ്പരം സ്‌നേഹിച്ചു തുടങ്ങയിതില്‍ നിന്ന് നീ തിരിച്ചു സ്‌നേഹിക്കുന്നതുവരെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും എന്ന അവസ്ഥയിലേക്ക് അത് എത്തിച്ചേരുന്നു.സ്‌നേഹം ത്യാഗമാണ്. നിങ്ങള്‍ നല്‍കുന്ന അതേ അളവിലുള്‌ല സ്‌നേഹം തിരിച്ചുതരാന്‍ എനിക്ക് കഴിയാതിരുന്നിട്ടും എന്നെ സ്‌നേഹിക്കുന്ന ആളുകളോട് ഒരുപാട് നന്ദി.'-സമാന്ത കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
'സ്‌നേഹം ത്യാഗമാണ്, വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം'; വൈറലായി സമാന്തയുടെ കുറിപ്പ്