വിവാഹമോചനത്തിനു ശേഷം സാനിയ മിർസയുടെ ആദ്യ പ്രതികരണം; ആഘോഷമാക്കി ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഒറ്റവാക്കിൽ പ്രതികരിച്ച് സാനിയ മിർസ
advertisement
1/6

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് (Shoaib Malik)വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്.
advertisement
2/6
പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു. വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്.
advertisement
3/6
എന്നാൽ ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് കായിക പ്രേമികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനിടെയിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.
advertisement
4/6
റിഫ്ലക്ട് (Reflect) എന്ന തലക്കെട്ടോടെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു സാനിയ മിര്‍സ. ഒരു കണ്ണാടിയില്‍ മുഖം നോക്കുന്ന ഈ ചിത്രമാണ് സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയത്.
advertisement
5/6
പോസ്റ്റ് ചെയ്തതിനു പിന്നാലെ സാനിയക്ക് ആശംസ പ്രവാഹമാണ് ആരാധകർ നൽകിയത്. ലൈക്കുകളു കമന്‍റുമായി നൂറുകണക്കിന് ആരാധകരാണ് എത്തിയത്.
advertisement
6/6
2010ലാണ് ശുഐബും സാനിയയും തമ്മിലുള്ള വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹമോചനത്തിനു ശേഷം സാനിയ മിർസയുടെ ആദ്യ പ്രതികരണം; ആഘോഷമാക്കി ആരാധകര്‍