TRENDING:

Santhosh Varkey | ഒരു ദിവസത്തെ വരുമാനം പതിനായിരങ്ങൾ; 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കി തന്റെ പ്രതിഫലത്തെക്കുറിച്ച്

Last Updated:
സന്തോഷ് വർക്കിക്ക് കേരളത്തിനകത്തും പുറത്തും നിന്ന് വിളി വരാറുണ്ടത്രേ. തന്റെ ഗൂഗിൾ പേ അക്കൗണ്ട് എടുത്തുകാട്ടി 'ആറാട്ടണ്ണൻ'
advertisement
1/6
Santhosh Varkey | ഒരു ദിവസത്തെ വരുമാനം പതിനായിരങ്ങൾ; 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കി തന്റെ പ്രതിഫലത്തെക്കുറിച്ച്
പതിവായി കാണുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരെ പോലെ ആയിരുന്നില്ല 'ആറാട്ടണ്ണൻ' എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയുടെ (Santhosh Varkey) പ്രവേശം. മൂന്നു വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു സിനിമയാണ് ഇദ്ദേഹത്തിന്റെ തലവര മാറ്റിയത്. മോഹൻലാൽ ചിത്രം 'ആറാട്ട്' കണ്ടിറങ്ങിയ ശേഷം, 'അദ്ദേഹം ആറാടുകയാണ്' എന്ന സന്തോഷിന്റെ പരാമർശം അന്ന് കേരളക്കര ഏറ്റെടുത്തു. കോവിഡ് നാളുകളിൽ മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പ്‌ ആരംഭിച്ച കാലത്തായിരുന്നു ചിത്രത്തിന്റെ വരവ്. പിന്നെ വിവാദങ്ങളുടെ കൂടെയായി സന്തോഷ് വർക്കിയുടെ യാത്ര. ഇന്ന് തനിക്ക് ലഭിച്ച ആ പ്രശസ്തി കൊണ്ടുമാത്രം ദിവസേന നല്ലൊരു വരുമാനം നേടുന്ന വ്യക്തിയാണിദ്ദേഹം
advertisement
2/6
നടി മഞ്ജു വാര്യർക്കൊപ്പം ഒരു സെൽഫിക്ക് പോസ് ചെയ്യുന്ന സന്തോഷ് വർക്കിയാണ് ചിത്രത്തിൽ. ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ മോഹൻലാൽ ഉൾപ്പെടുന്ന നിരവധി താരങ്ങളുടെ ഒപ്പം പോസ് ചെയ്യുന്ന സന്തോഷിനെ കാണാം. പ്രശസ്തരായ പല നടിമാരോടും തനിക്ക് തോന്നിയ പ്രണയം സന്തോഷ് വർക്കി തുറന്നു പറഞ്ഞിരുന്നു. ഒരു കാര്യവും രണ്ടാമതൊന്നാലോചിക്കാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനായ സന്തോഷ് വർക്കിയുടെ ഈ ശീലമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയതും. ചില താരങ്ങൾ ഇതിനെതിരെ സന്തോഷ് വർക്കിക്കെതിരെ പ്രതികരിക്കുകയും ചെയ്തു. ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുക പോലുള്ള സാഹചര്യങ്ങൾ പലരും മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും. ഇന്നിപ്പോൾ തന്റെ വരുമാന മാർഗത്തെക്കുറിച്ച് സന്തോഷ് വർക്കി സംസാരിക്കുന്ന ദൃശ്യം വൈറലായിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്തോഷ് വർക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. മിതമായ നിരക്കിൽ താൻ ചെയ്തു നൽകുന്ന ജോലികളെക്കുറിച്ചായിരുന്നു അത്. ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ആശംസാ വീഡിയോകൾ ചെയ്തു കൊടുക്കുന്നതിനെ കുറിച്ചായിരുന്നു അത്. പിറന്നാൾ, വിവാഹം പോലുള്ള പരിപാടികൾക്കാണ് സന്തോഷ് വർക്കി വീഡിയോ ചെയ്തു നൽകുക. ഇതാണ് വരുമാനത്തിന്റെ പ്രധാന ഉറവിടം
advertisement
4/6
ഇന്ത്യൻ സിനിമ ഗാലറിയോട് സംസാരിച്ച സന്തോഷ് വർക്കി, തന്റെ ഗൂഗിൾ പേ അക്കൗണ്ട് എടുത്തുകാട്ടിയാണ് ഇതാണ് തന്റെ ഒരുദിവസത്തെ വരുമാനം എന്ന് പറയുന്നത്. ഇത് കാണിച്ച് പണി വാങ്ങി തരല്ലേ, ജീവിച്ചു പൊയ്ക്കോട്ടേ എന്നും സന്തോഷ് അഭ്യർത്ഥിക്കുന്നുണ്ട്. എല്ലാ ദിവസവും വർക്കിക്ക് ആയിരക്കണക്കിന് ആശംസാ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അഭ്യർത്ഥന ലഭിക്കാറുണ്ടത്രെ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഇദ്ദേഹത്തിന് വിളി വരാറുണ്ട്
advertisement
5/6
ഒരു ദിവസം മുപ്പതിനായിരത്തിനു പുറത്താണ് സന്തോഷ് വർക്കിയുടെ വരുമാനം. എന്നാൽ പിന്നെ ജി.എസ്.ടി. അടയ്‌ക്കേണ്ടി വരില്ലേ എന്ന ചോദ്യത്തിനാണ് ഇദ്ദേഹം രസകരമായ മറുപടി നൽകുന്നത്. സ്വന്തം നിലയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയി വന്നയാൾ അല്ല എങ്കിലും, സന്തോഷ് വർക്കിക്ക് ഫാൻ ബെയ്‌സ് ഉണ്ട്. ഇടയ്ക്ക് കുറച്ചു കാലം നടൻ ബാലയുടെ സന്തത സഹചാരിയായിരുന്നു സന്തോഷ് വർക്കി. എന്നാൽ, ഇതിന്റെ പേരിൽ നടന്റെ കുടുംബത്തിൽ പോലും അസ്വാരസ്യങ്ങൾ ഉണ്ടായി. ആ വിഷയങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരുന്നു
advertisement
6/6
അടുത്തിടെ മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലും സന്തോഷ് വർക്കി വേഷമിട്ടിരുന്നു. ഇതിൽ കഥാപാത്രം അല്ലെങ്കിലും ഒന്ന് മിന്നിമറയുന്ന കാമിയോ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ നിർണായക ഘട്ടത്തിലാണ് സന്തോഷ് വർക്കിയുടെ വരവ്. നിലയിൽ ഇൻഫ്ലുവെൻസർ എങ്കിലും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികൂടിയാണ് സന്തോഷ് വർക്കി
മലയാളം വാർത്തകൾ/Photogallery/Buzz/
Santhosh Varkey | ഒരു ദിവസത്തെ വരുമാനം പതിനായിരങ്ങൾ; 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കി തന്റെ പ്രതിഫലത്തെക്കുറിച്ച്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories