TRENDING:

Saroj Khan | 13-ാം വയസിൽ 43 കാരനായ ഗുരുവിനെ വിവാഹം ചെയ്‌തു; ആദ്യത്തെ കുഞ്ഞ് 14-ാം വയസിൽ; സരോജ് ഖാന്റെ ജീവിതം

Last Updated:
പ്രണയം, വിവാഹം, മതംമാറ്റം... സരോജ് ഖാൻ എന്ന ബോളിവുഡ് കൊറിയോഗ്രാഫറുടെ ജീവിതം
advertisement
1/8
13-ാം വയസിൽ 43 കാരനായ ഗുരുവിനെ വിവാഹം ചെയ്‌തു; ആദ്യത്തെ കുഞ്ഞ് 14-ാം വയസിൽ; സരോജ് ഖാന്റെ ജീവിതം
2020ൽ കൊറിയോഗ്രാഫർ സരോജ് ഖാന്റെ (Saroj Khan) ആകസ്മികമായ മരണം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 40 വർഷത്തിലേറെ നീണ്ട കരിയറിനുള്ളിൽ, ഒരിക്കലും തിരികെ നൽകാനാവാത്ത വിധത്തിൽ അവർ ഇന്ത്യൻ സിനിമാ ലോകത്തിന് സംഭാവന നൽകി. അവരുടെ പ്രശസ്തിയും ബോളിവുഡിലേക്കുള്ള മഹത്തായ സംഭാവനയും കണക്കിലെടുത്ത് ഒരു ജീവിത ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്
advertisement
2/8
സംവിധായകൻ ഹൻസാൽ മേത്തയും നിർമ്മാതാവ് ഭൂഷൺ കുമാറും സഹകരിച്ചുകൊണ്ടാണ് ബയോപിക് ഒരുങ്ങുക. മാധുരി ദീക്ഷിത് സരോജ് ഖാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങൾ വ്യാപകമാണ്. പക്ഷെ അവരുടെ വ്യക്തിജീവിതം ആകെ കുഴഞ്ഞുമറിഞ്ഞതാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഹിന്ദുവായി ജനിച്ച സരോജ് ഖാൻ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചത് പ്രണയത്തിനും മക്കൾക്കും വേണ്ടിയാണെന്ന് നിങ്ങൾക്കറിയാമോ? 1948 നവംബർ 22 ന് ബോംബെ സ്റ്റേറ്റിൽ ഒരു ഹിന്ദു കുടുംബത്തിലാണ് അവർ ജനിച്ചത്. യഥാർത്ഥ പേര് നിർമ്മല നാഗ്പാൽ എന്നായിരുന്നു
advertisement
4/8
മകൾ സിനിമയിൽ ജോലി ചെയ്യുന്നുണ്ടെന്ന് തങ്ങളുടെ യാഥാസ്ഥിതിക കുടുംബം അറിയാൻ ആഗ്രഹിക്കാത്തതിനാൽ സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് മാതാപിതാക്കളാണ് പേര് നിർമലയിൽ നിന്ന് സരോജ് എന്ന് മാറ്റിയത്
advertisement
5/8
പതിമൂന്നാം വയസ്സിൽ സരോജ് ഖാൻ നൃത്ത ഗുരുവായ ബി. സോഹൻലാലിനെ വിവാഹം കഴിച്ചു. 43 വയസായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം<strong>.</strong> 14-ാം വയസ്സിൽ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. തന്റെ ആദ്യ കുഞ്ഞിനെ സരോജ് പ്രസവിച്ച ശേഷം മാത്രമാണ് സോഹൻലാൽ ഇതിനകം നാല് കുട്ടികളുള്ള വിവാഹിതനായിരുന്നുവെന്ന് അവർ മനസ്സിലാക്കിയത്
advertisement
6/8
ഒരു മീഡിയ പോർട്ടലിനു നൽകിയ അഭിമുഖത്തിൽ, സോഹൻലാലിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് സരോജ് ഖാൻ വിവരിച്ചു. “1965 ൽ, എന്റെ രണ്ടാമത്തെ കുഞ്ഞിന് ഞാൻ ജന്മം നൽകി, ജനിച്ച് എട്ട് മാസത്തിനുള്ളിൽ മരിച്ച ഒരു മകൾ. ആ സമയത്ത്, സോഹൻലാലും ഞാനും എന്റെ കുട്ടികൾക്ക് അദ്ദേഹത്തിന്റെ പേര് നൽകാൻ വിസമ്മതിച്ചതിനാൽ ഞങ്ങൾ പിരിഞ്ഞു...
advertisement
7/8
1969 അവസാനത്തോടെ, അദ്ദേഹത്തിന്റെ സഹായിയാകാൻ അദ്ദേഹം വീണ്ടും എന്നെ സമീപിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ പോയി, ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു രാത്രി ഉണ്ടായിരുന്നു. ഞാൻ കുക്കു എന്ന മകളെ ഗർഭം ധരിച്ചു. അതിനുശേഷം അദ്ദേഹം എന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷനായി മദ്രാസിൽ സ്ഥിരതാമസമാക്കി," സരോജ് പറഞ്ഞു
advertisement
8/8
പിന്നീട്, സർദാർ റോഷൻ ഖാൻ എന്ന ബിസിനസുകാരനുമായി വിവാഹം കഴിഞ്ഞു. വിവാഹം കഴിക്കാൻ അവർ ഇസ്ലാം മതം സ്വീകരിച്ചു. ബോളിവുഡിലേക്കുള്ള സരോജ് ഖാന്റെ സംഭാവനയിൽ 2,000-ലധികം ഗാനങ്ങളുടെ കൊറിയോഗ്രാഫി ഉൾപ്പെടുന്നു. ഹവാ ഹവായ്, ഏക് ദോ തീൻ, ചോളി കെ പീച്ചേ ക്യാ ഹേ തുടങ്ങിയ ഹിറ്റ് ഗാനങ്ങളായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Saroj Khan | 13-ാം വയസിൽ 43 കാരനായ ഗുരുവിനെ വിവാഹം ചെയ്‌തു; ആദ്യത്തെ കുഞ്ഞ് 14-ാം വയസിൽ; സരോജ് ഖാന്റെ ജീവിതം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories