TRENDING:

സൗദിയിലും സ്വിംസ്യൂട്ട് ഫാഷന്‍ ഷോ; പിറന്നത് പുതുചരിത്രം

Last Updated:
നീന്തൽക്കുളത്തിന് സമീപത്തായിയിരുന്നു ഫാഷൻ ഷോ. നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്. രാജ്യത്തിന്റെ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
1/6
സൗദിയിലും സ്വിംസ്യൂട്ട് ഫാഷന്‍ ഷോ; പിറന്നത് പുതുചരിത്രം
റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തിൽ ആദ്യമായി നടന്ന സ്വിം സ്യൂട്ട് ഫാഷന്‍ ഷോ ശ്രദ്ധേയമായി. മൊറോക്കന്‍ ഡിസൈനറായ യസ്മിൻ ഖാൻസാലിന്റെ കളക്ഷനിലാണ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്. റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായി സെന്റ് റെഗിസ് റെഡ് സീ റിസോര്‍ട്ടിലാണ് സ്വിം സ്യൂട്ട് ഷോ നടന്നത്. (image: AFP)
advertisement
2/6
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ മേല്‍നോട്ടത്തിലുള്ള സൗദി വിഷന്‍ 2030 സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പ്രോഗ്രാമിന്‍റെ ഹൃദയഭാഗത്തുള്ള ബൃഹദ് പദ്ധതികളിലൊന്നായ 'റെഡ് സീ ഗ്ലോബലിന്‍റെ' ഭാഗമാണ് സെന്‍റ് റെജിസ് റെഡ് സീ റിസോർട്ട്. (image: AFP)
advertisement
3/6
നീന്തൽക്കുളത്തിന് സമീപത്തായിയിരുന്നു ഫാഷൻ ഷോ. നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്. അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള എലഗന്റ് സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യസ്മിൻ ഖാൻസാൽ പറഞ്ഞു. (image: AFP)
advertisement
4/6
സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രമാണെന്ന് ഇവിടെ വന്നപ്പോൾ ഞങ്ങൾക്കു വ്യക്തമായി. ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും യസ്മിൻ ഖാൻസാൽ കൂട്ടിച്ചേർത്തു. (image: AFP)
advertisement
5/6

6/6
സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിഷ്കർഷിക്കുന്ന രാജ്യമാണ് സൗദി. രാജ്യത്തിന്റെ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. (image: AFP)
മലയാളം വാർത്തകൾ/Photogallery/Buzz/
സൗദിയിലും സ്വിംസ്യൂട്ട് ഫാഷന്‍ ഷോ; പിറന്നത് പുതുചരിത്രം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories