രണ്ടു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ കാലം; ഇന്ന് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നയാൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
ബോളിവുഡ് താരങ്ങളുടെ അപരന്മാർ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
advertisement
1/8

ബോളിവുഡ് താരങ്ങളുടെ അപരന്മാർ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഷാരൂഖ് ഖാനെപ്പോലെ തോന്നിക്കുന്ന നിരവധി ആളുകളുണ്ട്.
advertisement
2/8
അവരിൽ ഒരാളാണ് ഇബ്രാഹിം ഖാദ്രി. ഷാരൂഖ് ഖാനെ അനുകരിച്ചും അദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് നൃത്തം ചെയ്തുമാണ് ഖാദ്രി പണമുണ്ടാക്കുന്നത്.
advertisement
3/8
പ്രതിമാസം 5 ലക്ഷം രൂപയോളം ഇദ്ദേഹം സമ്പാദിക്കുന്നുണ്ട്.സാധാരണ ജീവിതം നയിച്ചിരുന്ന ഖാദ്രിയുടെ ജീവിതം മാറ്റിമറിച്ചത് ഒരു ഐപിഎൽ മത്സരമാണ്.
advertisement
4/8
ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ആരാധകർ ഷാരൂഖ് ഖാനാണെന്ന് കരുതി ഖാദ്രിയെ വളഞ്ഞു.
advertisement
5/8
ആ സമയത്തുണ്ടായ തിരക്കിൽ ഖാദ്രി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അതോടെ അദ്ദേഹത്തിൻ്റെ പ്രശസ്തി വർധിച്ചു.
advertisement
6/8
ഷാരൂഖ് ഖാനെപ്പോലെ തോന്നിക്കുന്നതിനാൽ ഖാദ്രിയെ പല പരിപാടികളിലും അതിഥിയായി ക്ഷണിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് 20 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
advertisement
7/8
നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഖാദ്രിയുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് വ്യൂസും ലഭിക്കാറുണ്ട്.
advertisement
8/8
ഒരു സമയത്ത് രണ്ടു നേരം ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധി മുട്ടിയിരുന്നയാളാണ് ഇബ്രാഹിം ഖാദ്രി. ഷാരൂഖ് ഖാൻ പോലും ഞെട്ടിപ്പോകുന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ രൂപസാദൃശ്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ കാലം; ഇന്ന് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നയാൾ