ഭാര്യയ്ക്ക് പ്രസവവേദന; കാമുകിയായ നടിയെ വിവാഹം ചെയ്തില്ലെങ്കിൽ അവിഹിതം പുറത്താവുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയ നടൻ
- Published by:meera_57
- news18-malayalam
Last Updated:
ഇരട്ട കുട്ടികളും പ്രമുഖ നായികയും ഉൾപ്പെടെ മൂന്ന് മക്കളുടെ മാതാപിതാക്കളാണ് നടനും ഭാര്യയും
advertisement
1/9

ഷോബിസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിനിമാ ലോകമെന്ന ഷോബിസിനസ്, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള കഥകളാൽ സമ്പന്നമാണ്. അക്കാര്യത്തിൽ ബോളിവുഡിന്റെ 'ഷോട്ട്ഗൺ' എന്ന് വിളിക്കപ്പെടുന്ന ശത്രുഘൻ സിൻഹ (Shatrughan Sinha) പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. സിനിമയുടെ മാത്രമല്ല, വ്യക്തിജീവിതത്തിന്റെ പേരിലും അദ്ദേഹം തലക്കെട്ടുകളിലെ സ്ഥിരസാന്നിധ്യമായി. വില്ലനായി കരിയർ ആരംഭിച്ച സിൻഹ, 1970-1980കളിലെ ഹീറോ പരിവേഷത്തിനുടമയായിരുന്നു. ട്രെയിനിൽ കണ്ടുമുട്ടിയ ഭാര്യ പൂനം സിൻഹയുമായുള്ള പ്രണയവും സഹതാരം റീന റോയുമായുള്ള അടുപ്പവും വരെ വാർത്തയായി. മകൾ സൊനാക്ഷി സിൻഹയും റീന റോയുമായുള്ള മുഖസാദൃശ്യം സൊനാക്ഷി റീനയുടെ മകൾ എന്ന നിലയിൽ പോലും പ്രചരണങ്ങളെ കൊണ്ടെത്തിച്ചു. 'എനിതിംഗ് ബട്ട് ഖമോഷ്: ദി ശത്രുഘൻ സിൻഹ ബയോഗ്രഫി' എന്ന പുസ്തകത്തിൽ അദ്ദേഹം വ്യക്തിജീവിതത്തിലെ ചില ഏടുകൾ പരാമർശിച്ചിട്ടുണ്ട്
advertisement
2/9
ഈ പുസ്തകത്തിൽ പൂനം സിൻഹയെ വിവാഹം ചെയ്ത ശേഷം റീന റോയ്‌യുമായി പ്രണയമുണ്ടായ കാര്യം ശത്രുഘൻ സിൻഹ മറച്ചുവച്ചില്ല. പൂനം ഗർഭിണിയായ സമയത്തു പോലും റീനയെ വിവാഹം ചെയ്യണം എന്ന് മൂത്തസഹോദരൻ റാം സിൻഹ തിട്ടൂരം നൽകിയതിനെ കുറിച്ചും ശത്രുഘൻ സിൻഹ വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/9
ഭാരതി എസ്. പ്രധാൻ രചിച്ച 'ഷോട്ട്ഗൺ' ബയോഗ്രഫിയിൽ 1983ൽ നടന്ന സംഭവം വിവരിയ്ക്കുന്നു. പൂർണ്ണഗർഭിണിയായ ഭാര്യ പൂനം സിൻഹയുടെ ഒപ്പമായിരുന്നു ശത്രുഘൻ സിൻഹ അപ്പോൾ. ഇരട്ടക്കുഞ്ഞുങ്ങളായ ലവ്, കുഷ് എന്നിവർക്ക് പൂനം ജന്മം കൊടുക്കാറായ നേരത്തായിരുന്നു ആ സംഭവം നടന്നത്
advertisement
4/9
സഹോദരൻ റാം സിൻഹ ശത്രുഘൻ സിൻഹയെ റീനയുടെ വീട്ടിലേക്ക് ക്ഷണിച്ചു. 'റീനയെ ഇപ്പോൾ, ഇവിടെവച്ച് വിവാഹം ചെയ്യണം' എന്നായി റാം. പ്രകാശ് കൗർ എന്ന ആദ്യഭാര്യയെ ഉപേക്ഷിക്കാതെ ധർമേന്ദ്രയ്ക്ക് ഹേമ മാലിനിയെ വിവാഹം ചെയ്യാമെങ്കിൽ, എന്തുകൊണ്ട് ശത്രുഘൻ സിൻഹയ്ക്ക് ആയിക്കൂടാ എന്നായി റാം. താൻ വച്ചകാൽ പിന്നോട്ടെടുക്കില്ല എന്ന് റാം തറപ്പിച്ചു പറയുകയും ചെയ്തു
advertisement
5/9
സ്വന്തം സഹോദരന്റെ വാക്കുകൾ ശത്രുഘൻ സിൻഹയെ ഞെട്ടിച്ചു. വിവാഹം ചെയ്തില്ലെങ്കിൽ അവിഹിതം പുറത്തുവിടുമെന്നായി സഹോദരന്റെ ഭീഷണി. തീർന്നില്ല. സിൻഹ കുടുംബത്തിലെ അംഗങ്ങൾക്കും സിൻഹയുമായി അടുത്ത ബന്ധം സൂക്ഷിച്ചവർക്കും റാം കത്തെഴുതി. റീനയുമായി ശത്രുഘൻ സിൻഹയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള കത്തിന്റെ അവസാനം 'അക്കാരണത്താൽ അദ്ദേഹം റീനയെ വിവാഹം ചെയ്യണം...' എന്നായിരുന്നു
advertisement
6/9
കത്ത് ശത്രുഘൻ സിൻഹയുടെ സെക്രട്ടറി പവൻ കുമാറിനും ലഭിച്ചു. മുംബൈയിൽ ഔട്ട്ഡോർ ഷൂട്ടിംഗിലായിരുന്നു സിൻഹ. പവൻ കുമാർ കത്തിന്റെ കാര്യം സിൻഹയെ ഉടനെ അറിയിക്കുകയും, കൃത്യസമയത്തു തന്നെ വിവരം ലഭിച്ചതിനാൽ പൂനം സിൻഹയുമായുള്ള വിവാഹബന്ധം തകരാതെ കാക്കാൻ കഴിഞ്ഞുവെന്നും സിൻഹ ബയോഗ്രഫിയിൽ വ്യക്തമാക്കി
advertisement
7/9
എട്ട് ദിവസത്തിനുള്ളിൽ വിവാഹം ചെയ്തേ മതിയാവൂ എന്ന് റീന സിൻഹയെ ചട്ടം കെട്ടിയതായി നിർമാതാവ് പഹ്‌ലജ് നിഹലാനിയുടെ വെളിപ്പെടുത്തലുമുണ്ട്. റെഡിറ്റിലെ വൈറൽ പോസ്റ്റിൽ 'ഹത്ത്കടി' സിനിമയുടെ വിജയത്തിന് ശേഷം ശത്രുഘൻ സിൻഹ, റീന റോയ്, സഞ്ജീവ് കുമാർ എന്നിവരുമായി ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. റീന അതിന് വിസമ്മതിച്ചു. "നിങ്ങളുടെ കൂട്ടുകാരനോട് തീരുമാനിക്കാൻ പറയൂ. ഞാൻ യെസ് പറഞ്ഞാൽ അടുത്ത സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യും, അല്ലെങ്കിൽ ഇല്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അയാൾ എന്നെ വിവാഹം ചെയ്തില്ലെങ്കിൽ, എട്ട് ദിവസത്തിനുള്ളിൽ ഞാൻ മറ്റൊരാളുടെ ഭാര്യവും," എന്ന് റീന
advertisement
8/9
റീന റോയ് ഇതിനു ശേഷം പാകിസ്താനി ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെ വിവാഹം ചെയ്തു. ഇവരുടെ മകളാണ് സനം ഖാൻ. ഈ ബന്ധം അധികകാലം നീണ്ടില്ല. ശത്രുഘൻ സിൻഹയാകട്ടെ പൂനം സിൻഹയെ ഉപേക്ഷിച്ചതുമില്ല. ഇരട്ടകളായ ലവ്, കുഷ്, സൊനാക്ഷി സിൻഹ എന്നിവരുടെ മാതാപിതാക്കളാണിവർ
advertisement
9/9
ശത്രുഘൻ സിൻഹയുടെ ബയോഗ്രഫിയുടെ പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ശ്രദ്ധേയമാണ്. "എന്റെ ജീവിതത്തിന്റെ ആകെത്തുകയാണ് ഈ പുസ്തകം. വീടുവിട്ട് പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കാൻ പോയത്, സിനിമാ മേഖലയിൽ നേരിട്ട പ്രതിബന്ധങ്ങൾ, ജീവിതത്തിൽ കടന്നുവന്ന സ്ത്രീകൾ. ഒരാൾ എന്റെ ഭാര്യ പൂനം സിൻഹ, പിന്നെ വിവാഹത്തിന് പുറത്തെ പങ്കാളി... ആരുടേയും ആത്മാഭിമാനത്തെ ഹനിക്കാതെയാണ് ഞാൻ ഇക്കാര്യങ്ങൾ എഴുതിയിട്ടുള്ളത്. എല്ലാ സ്ത്രീകളുടെയും പേരുകൾ ഞാൻ പരാമർശിച്ചിട്ടില്ല. അവരെല്ലാം വിവാഹിതരും കുഞ്ഞുങ്ങൾ ഉള്ളവരുമാണ്. അവരെ പേരെടുത്തു പരാമർശിക്കുന്നത് ശരിയല്ല"
മലയാളം വാർത്തകൾ/Photogallery/Buzz/
ഭാര്യയ്ക്ക് പ്രസവവേദന; കാമുകിയായ നടിയെ വിവാഹം ചെയ്തില്ലെങ്കിൽ അവിഹിതം പുറത്താവുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയ നടൻ