TRENDING:

Shoaib Malik | വിവാഹമോചന വാർത്തക്കിടെ നടി സന ജാവേദിനെ വിവാഹം ചെയ്ത് ഷോയിബ് മാലിക്ക്

Last Updated:
ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
advertisement
1/7
Shoaib Malik | വിവാഹമോചന വാർത്തക്കിടെ നടി സന ജാവേദിനെ വിവാഹം ചെയ്ത് ഷോയിബ് മാലിക്ക്
ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുളള (Sania Mirza) വിവാഹമോചന വാർത്ത പടരുന്നതിനിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത് ക്രിക്കറ്റ് താരം ഷോയിബ് മാലിക് (Shoaib Malik). ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 'നിങ്ങളെ ജോഡികളായി സൃഷ്‌ടിച്ചു' എന്നാണ് ക്യാപ്‌ഷൻ
advertisement
2/7
ട്വിറ്ററിലും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏക മകന്റെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ സാനിയ, ഷോയിബ് മാലിക് വിവാഹമോചനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞിന്റെ ഒപ്പം രണ്ടുപേരും നിന്നെങ്കിലും, അവർ ഒന്നിച്ചുള്ള ചിത്രം ഏതും ഉണ്ടായില്ല (തുടർന്ന് വായിക്കുക)
advertisement
3/7
ഡിവോഴ്സ് ഉറപ്പായി എന്ന് മുൻപ് ഷോയിബ് മാലിക്കിന്റെ ക്രിക്കറ്റ് ടീമിലെ ഒരംഗം മുൻപ് പറഞ്ഞിരുന്നു. എല്ലാം അവസാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഇതിനു ശേഷം അവർ ഒന്നിക്കും എന്ന നിലയിലും വാർത്തകൾ പ്രചരിച്ചു
advertisement
4/7
ഉറുദു ഭാഷയിൽ സാനിയയും ഷോയിബ് മാലിക്കും ചേർന്നുള്ള റിയാലിറ്റി ഷോയുടെ ആരംഭവും പ്രഖ്യാപിച്ചു. ഇതോടെ കേട്ടതെല്ലാം കെട്ടുകഥകൾ എന്ന് പലരും ഉറപ്പിച്ചു
advertisement
5/7
സാനിയയെ വിവാഹം ചെയ്യും മുൻപേ മറ്റൊരു വിവാഹം ഷൊഹൈബ് നടത്തിയിരുന്നു. എന്നാൽ ഇത് തന്നെ വഞ്ചിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു എന്ന് ഷോയിബ് പിൽക്കാലത്ത് ആരോപിച്ചു. വധുവിനെ കാണാതെയാണ് വിവാഹം നടന്നത് എന്നായിരുന്നു വിശദീകരണം
advertisement
6/7
സാനിയ മിർസ, ഷോയിബ് മാലിക്കുമാരുടെ മകന്റെ ഏറ്റവും പുതിയ പിറന്നാൾ ചിത്രം. ഇതിൽ രണ്ടുപേരും കുഞ്ഞിന്റെ ഒപ്പം ഉണ്ടായിരുന്നു എങ്കിലും, അച്ഛനും അമ്മയും എന്ന നിലയിൽ ഒരു ചിത്രത്തിന് അവർ രണ്ടുപേരും പോസ് ചെയ്തില്ല
advertisement
7/7
ആയിഷ സിദ്ധിഖി ആയിരുന്നു ഷോയിബ് മാലിക്കിന്റെ ആദ്യ ഭാര്യ. 2010 ലാണ് ആദ്യ വിവാഹമോചനവും സാനിയ മിർസയുമായുള്ള വിവാഹവും നടക്കുന്നത്. 2018ൽ ഇവർക്ക് ഇസാൻ എന്ന മകൻ പിറന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Shoaib Malik | വിവാഹമോചന വാർത്തക്കിടെ നടി സന ജാവേദിനെ വിവാഹം ചെയ്ത് ഷോയിബ് മാലിക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories