TRENDING:

കമൽ ഹാസനും മുൻഭാര്യയും പിരിഞ്ഞപ്പോൾ 60 രൂപയും കാറും മാത്രമുള്ള അമ്മയ്‌ക്കൊപ്പം ജീവിതം: ശ്രുതി ഹാസൻ പറയുന്നു

Last Updated:
സരിഗ കമൽ ഹാസനുമായി പിരിഞ്ഞ ശേഷം നയിച്ച ജീവിതത്തെക്കുറിച്ച് ശ്രുതി ഹാസൻ
advertisement
1/6
കമൽ ഹാസനും മുൻഭാര്യയും പിരിഞ്ഞപ്പോൾ 60 രൂപയും കാറും മാത്രമുള്ള അമ്മയ്‌ക്കൊപ്പം ജീവിതം: ശ്രുതി ഹാസൻ പറയുന്നു
ഇന്ത്യൻ സിനിമാ ലോകത്തെ, പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമയിലെ, ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കുടുംബമാണ് നടൻ കമൽ ഹാസന്റേത് (Kamal Haasan). ഇദ്ദേഹത്തിന്റെ മക്കളായ ശ്രുതി (Shruti Haasan), അക്ഷര എന്നിവരും അഭിനേതാക്കളാണ്. മുംബൈ സ്വദേശിയായ നടി സരിഗ താക്കൂറിന്റെയും കമൽ ഹാസന്റെയും മക്കളാണ് ശ്രുതിയും അക്ഷരയും. 1988ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ, 2004ഓടെ ഇവർ പൂർണമായും വേർപിരിഞ്ഞു. വാണി ഗണപതിയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് കമൽ ഹാസൻ സരിഗയെ വിവാഹം ചെയ്യുന്നത്. പിന്നീട് കമൽ ഹാസനും നടി ഗൗതമിയും തമ്മിൽ ലിവിങ് ടുഗെദർ ബന്ധം നയിക്കുകയും വേർപിരിയുകയും ചെയ്തു
advertisement
2/6
അച്ഛനും അമ്മയും പിരിഞ്ഞതും ശ്രുതി അമ്മ സരിഗയുടെ ഒപ്പം മുംബൈയിലേക്ക് താമസം മാറിയിരുന്നു. ചെന്നൈയിൽ നിന്നും മുംബൈയിലേക്കുള്ള ആ താമസ മാറ്റം ജീവിതത്തിൽ എളിമ എന്തെന്ന് പഠിക്കാനുള്ള അവസരമായി മാറി ശ്രുതിക്ക്. സൂപ്പർ താരമായ അച്ഛനിൽ നിന്നും അകന്നതും, ജീവിത സൗകര്യങ്ങളും മാറിമറിഞ്ഞു. മുംബൈയിൽ തങ്ങൾ മാളികയിൽ താമസിച്ചിരുന്നില്ല. പെട്ടെന്നൊരുനാൾ മെഴ്‌സിഡീസിൽ നിന്നും ലോക്കൽ ട്രെയിനിൽ എങ്ങനെ സഞ്ചരിക്കാം എന്ന് പഠിച്ചെന്നും, രണ്ടു ഓരോ തരത്തിലെ യാത്രയാണെന്നു മനസിലാക്കുന്നതായും ശ്രുതി വ്യക്തമാക്കി (തുടർന്ന് വായിക്കുക)
advertisement
3/6
പിൽക്കാലത്ത് സിനിമയിൽ എത്തിയതും, അച്ഛനുമായി ഒത്തുചേരാൻ അവസരം ലഭിച്ചു. സംഗീതം പഠിക്കാൻ വിദേശത്തേക്ക് പോയി. അപ്പോഴും, തന്റെ ലക്ഷ്യം സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുക എന്നായിരുന്നു എന്ന് ശ്രുതി. താരപുത്രി എന്ന തലക്കനം ബാധിച്ചിരുന്നില്ല എങ്കിലും, തന്റെ ചുറ്റും ഉണ്ടായിരുന്ന അരക്ഷിതാവസ്ഥ മറയ്ക്കാൻ ഒരു ആറ്റിട്യൂട് ഇട്ടിരുന്നു എന്ന് ശ്രുതി. ആത്മവിശ്വാസം ഉള്ളയാളായി പുറത്തു നടിക്കുമ്പോഴും, സ്വയം എന്തെന്ന് മനസ്സിലാക്കിയിരുന്നില്ല ശ്രുതി. എന്നാൽ എളിമയിലൂടെ ജീവിതത്തിലും തൊഴിലിലും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു എന്നും ശ്രുതി
advertisement
4/6
കമൽ ഹാസനും സരിഗയും പിരിയാൻ എടുത്ത തീരുമാനത്തിൽ താൻ സന്തോഷവതിയായിരുന്നു എന്നും ശ്രുതി വെളിപ്പെടുത്തുന്നു. സമൂഹത്തിനു മുന്നിൽ ഒരു കുടുംബം എന്ന നിലയിൽ നിലനിൽക്കുന്ന വീടുകളുണ്ട്. അത്തരം വീടുകളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ വേദനയുണ്ടാകും. അത് ഒളിഞ്ഞിരിക്കും എന്ന് മാത്രം. അവർ തന്റെ മാതാപിതാക്കൾ എന്ന കാര്യത്തിൽ ഇപ്പോഴും സന്തോഷമുണ്ട്. അവർ പിരിഞ്ഞിട്ടും സന്തോഷമായി ജീവിക്കുന്നുവെങ്കിൽ, അത് തങ്ങൾക്കും നല്ലതാണ് എന്ന് ശ്രുതി. അതേസമയം, സരിഗ കമലിൽ നിന്നും പിരിയുമ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി ചിന്തിക്കാവുന്നതിലും മോശം അവസ്ഥയിലൂടെ കടന്നു പോയിരുന്നു
advertisement
5/6
ഒരിക്കൽ സിമി ഗാരെവാലുമായുള്ള ചാറ്റ് ഷോയിൽ ശ്രുതി ഹാസന്റെ അമ്മ സരിഗ വിവാഹമോചന ശേഷമുള്ള തന്റെ സാമ്പത്തികത്തെ കുറിച്ച് പറഞ്ഞിരുന്നു. പിരിയുന്ന വേളയിൽ കയ്യിൽ ആകെയുണ്ടായിരുന്നത്‌ 60 രൂപയും ഒരു കാറും മാത്രമായിരുന്നു എന്ന് സരിഗ. അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും തന്റെ സുഹൃത്തുക്കളെ ആശ്രയിച്ചിരുന്നതായി അവർ പറഞ്ഞു. ഭക്ഷണം, ഒന്ന് കുളിച്ചുവൃത്തിയാവാനുള്ള സ്ഥലം തുടങ്ങിയവയ്‌ക്കായി സുഹൃത്തുക്കളെ ആശ്രയിച്ചിരുന്നതായി സരിഗ
advertisement
6/6
മക്കളായ ശ്രുതിയും അക്ഷരയുമായി ജീവിക്കാൻ ഇറങ്ങിത്തിരിക്കുമ്പോഴും, സിമ്പതിയോ സാമ്പത്തിക സഹായമോ സ്വീകരിക്കാൻ അന്ന് സരിഗ തയാറായിരുന്നില്ല എന്ന് കമൽ ഹാസൻ പിന്നീടൊരിക്കൽ വെളിപ്പെടുത്തി. അത് അപമാനത്തിന് തുല്യമായി അവർ കണക്കാക്കിയിരുന്നു എന്ന് കമൽ. 2022ൽ 'മോഡേൺ ലവ് മുംബൈ' എന്ന ഒ.ടി.ടി. സീരീസിലൂടെ സരിഗ മടങ്ങിവരവ് നടത്തി. സൂരജ് ബർചാത്യയുടെ 'ഉഞ്ചായി'യിലാണ് അവർ ഏറ്റവും ഒടുവിലായി വേഷമിട്ടത്
മലയാളം വാർത്തകൾ/Photogallery/Buzz/
കമൽ ഹാസനും മുൻഭാര്യയും പിരിഞ്ഞപ്പോൾ 60 രൂപയും കാറും മാത്രമുള്ള അമ്മയ്‌ക്കൊപ്പം ജീവിതം: ശ്രുതി ഹാസൻ പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories