TRENDING:

ശുഭ്മാൻ ഗിൽ പാക് മോഡലിനൊപ്പം; ചിത്രം വൈറൽ

Last Updated:
ഗിൽ പാക് ആരാധികയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യക്കാരായ ആരാധികമാർ കമന്‍റ് ബോക്സിൽ വന്ന് കരയുകയാണെന്നാണ് ഒരാൾ കമന്‍റ് ചെയ്തത്
advertisement
1/6
ശുഭ്മാൻ ഗിൽ പാക് മോഡലിനൊപ്പം; ചിത്രം വൈറൽ
കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഓപ്പണർ ശുഭ്മാൻ ഗിൽ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. ഏറെക്കുറെ ഇന്ത്യയെ അദ്ദേഹം വിജയത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ അവസാനം എല്ലാം കൈവിട്ടുപോകുകയായിരുന്നു. മികച്ച ബാറ്റിങ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.
advertisement
2/6
അതിനിടെ ശുഭ്മാൻ ഗിൽ ഒരു പാക് മോഡലിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷമാണ് ഗിൽ പാക് മോഡലിനൊപ്പമുള്ള ചിത്രം എടുത്തത്.
advertisement
3/6
ഈ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഗിൽ പാക് ആരാധികയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യക്കാരായ ആരാധികമാർ കമന്‍റ് ബോക്സിൽ വന്ന് കരയുകയാണെന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.
advertisement
4/6
ഈ സുന്ദരി ഗില്ലിന്‍റെ ഭാര്യയോ കാമുകിയോ ആണോയെന്ന് ചോദിക്കുന്നവരും കുറവല്ല. ഇവർ വിവാഹിതരാകുമോയെന്ന് കമന്‍റ് ചെയ്യുന്നവരുമുണ്ട്.
advertisement
5/6
എന്നാൽ താൻ കോഹ്ലിയുടെ കടുത്ത ആരാധികയാണെന്ന് ഇവർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കോഹ്ലിയുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ളപ്പോഴെല്ലാം ഇവർ കാണാനെത്താറുണ്ട്.
advertisement
6/6
ഇവർ പാകിസ്ഥാനിലെ അറിയപ്പെടുന്ന പരസ്യ മോഡലാണെന്ന് ഒരു ഉപയോക്താവ് റീട്വീറ്റ് ചെയ്യുന്നുണ്ട്. ഇവർ അഭിനയിച്ച പരസ്യവീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ശുഭ്മാൻ ഗിൽ പാക് മോഡലിനൊപ്പം; ചിത്രം വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories