TRENDING:

'ഓസി ഓടിപ്പോയി അത് ഒറ്റയ്ക്ക് ചെയ്തു, കണ്ടപ്പോൾ ഞാൻ ഡിപ്രസ്‌ഡായി'; ‌സിന്ധു കൃഷ്ണ

Last Updated:
ഓ ബൈ ഓസി എന്ന പേരിൽ ഫാൻസി ആഭരണങ്ങളുടെ ഒരു ബിസിനസാണ് ദിയക്കുള്ളത്
advertisement
1/7
'ഓസി ഓടിപ്പോയി അത് ഒറ്റയ്ക്ക് ചെയ്തു, കണ്ടപ്പോൾ ഞാൻ ഡിപ്രസ്‌ഡായി'; ‌സിന്ധു കൃഷ്ണ
‌സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ, സ്വയം സംരംഭക എന്നീ നിലകളിലെല്ലാം പ്രമുഖയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. . ഓ ബൈ ഓസി എന്ന പേരിൽ ഫാൻസി ആഭരണങ്ങളുടെ ഒരു ബിസിനസാണ് ദിയക്കുള്ളത്. ഇരുപത്തിയാറുകാരിയായ ദിയയെ ചുറ്റിപറ്റിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചകൾ നിറയുന്നത്. ഓസിയുടെ കയ്യിൽ നിന്നും വാങ്ങിയ ആഭരണങ്ങൾ മോശമാണെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്ത് വന്നിരുന്നു. പിന്നീട് ദിയ തന്നെ എന്താണ് ഉണ്ടായതെന്ന് തന്റെ വീഡിയോയിലൂടെ വിശദീകരിച്ചിരുന്നു.
advertisement
2/7
ഇതിനെ കുറിച്ചും ദിയയുടെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. പുതിയ ഹോം വ്ലോ​ഗിലാണ് ഓസിയുമായി ചുറ്റി പറ്റിയുള്ള ചർ‌ച്ചകളിൽ സിന്ധു കൃഷ്ണ പ്രതികരിച്ചത്. ആളുകൾ എന്തറിഞ്ഞിട്ടാണ് ദിയയുടെ ബിസിനസിനെ കുറിച്ച് ഈ രീതിയിൽ സംസാരിക്കുന്നതെന്നാണ് സിന്ധു  ചോദിക്കുന്നത്. ആരെയെങ്കിലും വച്ച് ഇത്തരത്തിലെ വീഡിയോകൾ ചെയ്യുന്നതിനെകാളും സ്വന്തമായി എന്തെങ്കിലും ചെയ്യുന്നത് നല്ലതെന്നാണ് സിന്ധുവിന്റെ അഭിപ്രായം.
advertisement
3/7
ഓസിയുടെ കയ്യിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾ നല്ലതെന്നാണ് സിന്ധു കൃഷ്മ പറയുന്നത്. കോവിഡ് സമയത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന് മകൾ ആ​ഗ്രഹിച്ചെന്നും സ്വന്തമായി തുടങ്ങിയതാണ് ഓ ബൈ ഓസിയെന്നുമാണ് അമ്മ പറയുന്നത്.
advertisement
4/7
കുഞ്ഞുനാൾ മുതൽ ഓസി ഇങ്ങനെയാണെന്നും എല്ലാ കാര്യവും സ്വന്തമായി ചെയ്യുെമെന്നുമാണ് സിന്ധുവിന്റെ വാക്കുകൾ. ആദ്യമായിട്ട് ഓസിയെ പുരികം ത്രെഡ് ചെയ്യാൻ ഞാൻ കൊണ്ടുപോയി. അന്ന് ഓസി എട്ടിലായിരുന്നു പഠിച്ചിരുന്നത്. ഞാൻ തലയിൽ ഹെന്ന ചെയ്യുന്നതിന് വേണ്ടി കൂടിയാണ് പോയത്. ഓസിയുമായി പോകുമ്പോൾ എന്റെ മനസിലെ ചിന്ത പലതായിരുന്നു. ഓസി ആദ്യമായി ഐ ബ്രോ ചെയ്യുകയാണ്. (തുടർന്ന് വായിക്കുക.)
advertisement
5/7
അതുകൊണ്ട് തന്നെ അവൾക്കൊപ്പം നിൽക്കാം പിടിച്ചുകൊടുക്കണമെന്നൊക്കെ ഞാൻ കരുതിയിരുന്നു. ഞാൻ ഹെന്ന ചെയ്തിട്ട് വന്നതിന് ശേഷം ഐ ബ്രോ ചെയ്യാമെന്ന പറഞ്ഞ് ഓസിയെ അവിടെ ഇരുത്തിയശേഷം ഞാൻ അകത്തേക്ക് പോയി. ഞാൻ വന്നിട്ട് പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കാമെന്നും പറഞ്ഞിരുന്നു.
advertisement
6/7
എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഓസി തുള്ളിച്ചാടി വന്നിട്ട് ഐ ബ്രോ ത്രെഡ് ചെയ്തത് എനിക്ക് കാണിച്ചു തരുകയായിരുന്നു. ഓസി ഓടിപ്പോയി ഒറ്റയ്ക്ക് ചെയ്തിട്ട് വന്നപ്പോൾ എനിക്ക് എന്തോപോലെയായി. ഞാൻ ഡിപ്രസ്‌ഡായി. ഓസിക്കൊപ്പം നിന്ന് ഐ ബ്രോ എങ്ങനെ ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇവൾ അന്ന് അത് ഓടിപ്പോയി ഒറ്റയ്ക്ക് ചെയ്തു. അതുകൊണ്ട് തന്നെ അന്ന് തൊട്ടേ ഓസിയുടെ ക്യാരക്ടറിൽ ഇതുള്ളതാണ്.
advertisement
7/7
ഓസിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നമ്മൾ സഹായിക്കാൻ തയ്യാറായാലും നമ്മളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഓടിപ്പോയി ഒറ്റയ്ക്ക് ചെയ്യുമെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഓസി ഓടിപ്പോയി അത് ഒറ്റയ്ക്ക് ചെയ്തു, കണ്ടപ്പോൾ ഞാൻ ഡിപ്രസ്‌ഡായി'; ‌സിന്ധു കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories