നിറസന്തോഷത്തിനിടെ വന്ന മനോവിഷമത്തെക്കുറിച്ച് സിന്ധു കൃഷ്ണ; നന്ദി പോസ്റ്റിൽ അച്ഛനും അമ്മയും
- Published by:meera_57
- news18-malayalam
Last Updated:
മകൾ ദിയയുടെ വിവാഹത്തിന്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിലേക്ക് കടന്നുവന്ന വിഷമത്തെക്കുറിച്ച് സിന്ധു
advertisement
1/6

സന്തോഷം നിറഞ്ഞാടുന്ന കുടുംബമാണ് സിന്ധു കൃഷ്ണയുടേത് (Sindhu Krishna). അടുത്തിടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹവും, അതിന്റെ ആഘോഷങ്ങളുമായി ഏറെ സന്തോഷത്തിലായിരുന്നു കുടുംബം. ഒരു മരുമകൻ കൂടി ഇവർക്കൊപ്പം ചേർന്നതും സന്തോഷം ഇരട്ടിച്ചു എന്ന് വേണം പറയാൻ. സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും വീട്ടിലെ ആദ്യത്തെ മരുമകനാണ് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷ്. വീട്ടിലെ ഓരോ ആൾക്കും ഒരു യൂട്യൂബ് ചാനൽ ഉള്ളതിനാൽ ഇവരുടെ വിശേഷങ്ങൾ നിരന്തരം പ്രേക്ഷകരുടെ ഇടയിലേക്ക് എത്താറുണ്ട്. വിവാഹശേഷം ഇവർ സകുടുംബം ബാലിയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു
advertisement
2/6
തങ്ങളുടെ വീട് തന്നെ ഒരു ബിഗ് ബോസ് വീടാണ് എന്നൊരിക്കൽ മൂത്തമകൾ അഹാന കൃഷ്ണ പറഞ്ഞിരുന്നു. വീട്ടിൽ ഇവരുടെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഒരു സ്റ്റുഡിയോ തന്നെ സെറ്റ് ചെയ്തിരുന്നു. അത്രയേറെ സംഭവബഹുലമാണ് 'സ്ത്രീ' എന്ന ഭവനം. എന്നാൽ, നിറസന്തോഷത്തിനിടെ ഒരു മനോദുഃഖം നേരിടേണ്ടി വന്നതിനെ കുറിച്ചാണ് സിന്ധു കൃഷ്ണയുടെ പുതിയ പോസ്റ്റ്. ആ സാഹചര്യത്തിൽ തന്റെയും കുടുംബത്തിന്റെയും ഒപ്പം നിന്ന ഡോക്‌ടർമാർക്ക് സിന്ധു നന്ദി അറിയിക്കുന്നു. നന്ദി പോസ്റ്റിൽ ഇത്തവണ സിന്ധുവിന്റെ അച്ഛനും അമ്മയുമാണുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/6
പ്രായം ചെന്നവരെങ്കിലും, സിന്ധുവിന്റെ അച്ഛനും അമ്മയും കൊച്ചുമകളായ ദിയയുടെ വിവാഹത്തിന്റെ സംഗീത് ചടങ്ങിൽ സ്റ്റേജിൽ നൃത്തം ചെയ്തിരുന്നു. കൊച്ചുമക്കൾ എല്ലാവരും ചേർന്ന്, വളരെ സമയമെടുത്താണ് സിന്ധുവിന്റെ അച്ഛനമ്മമാരെയും അപ്പച്ചിയേയും അത്യാവശ്യം 'മുദ്രകൾ' പഠിപ്പിച്ചെടുത്തത്. അവരുടേതായ നിലയിൽ അവർ ആ നിമിഷം ഭംഗിയാക്കുകയും ചെയ്തിരുന്നു. സ്വന്തം അച്ഛനമ്മമാർ എക്കാലത്തും ആരോഗ്യത്തോടെ വേണം എന്നാഗ്രഹിക്കുന്ന മകളാണ് സിന്ധു. ഇത്രയും ആഘോഷങ്ങൾ കഴിഞ്ഞതും, അച്ഛന്റെ ആരോഗ്യം പ്രശ്നത്തിലായി എന്നാണ് സിന്ധു നൽകുന്ന സൂചന
advertisement
4/6
സിന്ധു പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോ സ്റ്റോറിയിൽ, സിന്ധുവിന്റെ അച്ഛനും അമ്മയുമാണുള്ളത്. അച്ഛൻ സോഫയിൽ ഇരുന്ന് മുന്നിലെ പ്ളേറ്റിൽ കൊണ്ടുവച്ച ഓറഞ്ച് അല്ലികൾ കഴിക്കുന്ന തിരക്കിലാണ്. വളരെ പതിയെ ഭക്ഷണം കഴിക്കുകയാണ് അദ്ദേഹം. ഇവിടെ സിന്ധുവിന്റെ അച്ഛൻ കടന്നുപോയ വൈഷമ്യത്തെക്കുറിച്ചുള്ള വാക്കുകൾ പ്രസക്തമാകുന്നു. അദ്ദേഹം സ്‌ട്രോക് ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞതായി സിന്ധു കുറിച്ച വരികളിൽ നിന്നും വായിക്കാം
advertisement
5/6
അച്ഛൻ വീട്ടിൽ തിരികെയെത്തിയെന്നും, തങ്ങളെ സഹായിച്ച ഡോക്‌ടർക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു സിന്ധു. അച്ഛൻ ചികിത്സയിലായിരുന്ന ആശുപത്രിക്കും, അവിടുത്തെ ന്യൂറോ വിഭാഗത്തിനും സ്ട്രോക്ക് ഐ.സി.യു. സേവനത്തിനും സിന്ധു തന്റെ കടപ്പാടറിയിച്ചു. അച്ഛൻ വെല്ലുവിളി നിറഞ്ഞ ആരോഗ്യ സ്ഥിതിയെ തരണം ചെയ്ത് തിരികെയെത്തി എന്ന് മനസിലാക്കാൻ ഈ വാക്കുകൾ മതി. പോസ്റ്റിലെ അച്ഛന്റെ അവസ്ഥയിൽ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോഴും പൂർവസ്ഥിതിയിൽ ആയിട്ടില്ല എന്ന് സൂചനയുണ്ട്. സിന്ധുവിന്റെ അമ്മ ഒപ്പമിരുന്ന് സംസാരിക്കുന്നതും കാണാം
advertisement
6/6
അച്ഛനമ്മമാരുടെ രണ്ടു പെൺമക്കളിൽ മൂത്തയാളാണ് സിന്ധു കൃഷ്ണ. സിമി എന്നൊരനുജത്തിയും കൂടിയുണ്ട് സിന്ധുവിന്. സിന്ധുവിന്റെ നാല് മക്കളായ അഹാന കൃഷ്ണ, ദിയ, ഇഷാനി, ഹൻസിക എന്നിവരും സിമിയുടെ മകൾ തൻവിയും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിൽ സജീവമാണ്. ഇവർക്കിടയിൽ വളരെ വിരളമായി സിന്ധുവിന്റെ അച്ഛനമ്മമാർ കൂടി കടന്നു വരാറുണ്ട്. ഒരിക്കൽ മുത്തച്ഛനേയും മുത്തശ്ശിയേയും കൂട്ടി അഹാന കൃഷ്ണ ഒരു വിദേശ ടൂർ പോയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
നിറസന്തോഷത്തിനിടെ വന്ന മനോവിഷമത്തെക്കുറിച്ച് സിന്ധു കൃഷ്ണ; നന്ദി പോസ്റ്റിൽ അച്ഛനും അമ്മയും