TRENDING:

കൃതി സനോൻ മുതൽ നയൻതാര വരെ; ബിഗ് സ്‌ക്രീനിൽ സീതയായി അഭിനയിച്ച 6 നടിമാർ

Last Updated:
സീതയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിച്ച ചുരുക്കം ചില നടിമാർ ആരൊക്കെയെന്ന് നോക്കാം
advertisement
1/6
കൃതി സനോൻ മുതൽ നയൻതാര വരെ; ബിഗ് സ്‌ക്രീനിൽ സീതയായി അഭിനയിച്ച 6 നടിമാർ
കൃതി സനോൻ: ആദിപുരുഷ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സീതയായി എത്തുന്നത് കൃതി സനോൻ ആണ്. സീതയുടെ മറ്റൊരു പേരായ ജനക് രാജാവിന്റെ മകളായ ജാനകിയായി കൃതി സനോൻ അഭിനയിക്കും. ചിത്രം ജൂൺ 16ന് തിയേറ്ററുകളിൽ എത്തും. രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുന്നത്. ഓം റൗട്ട് ആണ് ആദിപുരുഷ് സംവിധാനം ചെയ്തിരിക്കുന്നത്.
advertisement
2/6
നയൻതാര: 2011-ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന സിനിമയിൽ നന്ദമുരി ബാലകൃഷ്ണ എഴുതിയ ശ്രീരാമന്റെ ഭാര്യ സീതയായി നയൻതാര അഭിനയിച്ചു. ചിത്രത്തിൽ അക്കിനേനി നാഗേശ്വര റാവുവും ശ്രീകാന്തും യഥാക്രമം വാൽമീകിയായും ലക്ഷ്മണനായും അഭിനയിച്ചു.
advertisement
3/6
ജയപ്രദ: 1976ൽ പുറത്തിറങ്ങിയ സീതാ കല്യാണം എന്ന ചിത്രത്തിലാണ് ജയപ്രദ സീതയായി അഭിനയിച്ചത്. ഈ ചിത്രം സംവിധാനം ചെയ്തത് ബാപ്പുവാണ്. കൂടാതെ ജീതേന്ദ്ര ശ്രീരാമനായി അഭിനയിച്ച ലവ് കുഷ് എന്ന ഹിന്ദി ചിത്രത്തിലും ജയപ്രദ സീതയായി അഭിനയിച്ചിരുന്നു. വി മധുസൂധന റാവുവായിരുന്നു ഇത് സംവിധാനം ചെയ്തത്.
advertisement
4/6
സുരഭി കമലാഭായി: രാമായണ കഥയെ അടിസ്ഥാനമാക്കി 1932-ൽ തെലുങ്ക് ഭാഷയിൽ ഇറങ്ങിയ ചിത്രമാണ് രാമപാദുക പട്ടാഭിഷേകം. ചിത്രത്തിൽ സീതയുടെ വേഷം കൈകാര്യം ചെയ്തത് സുരഭി കമലാഭായാണ്.  യാദവല്ലി സൂര്യനാരായണയാണ് ശ്രീരാമന്റെ വേഷം ചിത്രത്തിൽ അവതരിപ്പിച്ചത്.
advertisement
5/6
പുഷ്പവല്ലി: രണ്ടു തവണ സീതയുടെ വേഷമണിഞ്ഞ നടിയാണ് പുഷ്പവല്ലി. ബോളിവുഡ് നടി രേഖയുടെ അമ്മയാണ് പുഷ്പവല്ലി. 1936-ൽ പുറത്തിറങ്ങിയ സമ്പൂർണ രാമായണം എന്ന തെലുങ്ക് സിനിമയിൽ സീതയായി ബാലതാരമായി പുഷ്പവല്ലി അഭിനയിച്ചു. പിന്നീട്, 1945-ൽ രാമപാദുക പട്ടാഭിഷേകത്തിന്റെ റീമേക്കായ പാദുക പട്ടാഭിഷേകത്തിലും സീതയായി അവർക്കെത്താനായി.
advertisement
6/6
ത്രിപുരസുന്ദരി: 1944-ൽ ഘണ്ടശാല ബാലരാമയ്യ സംവിധാനം ചെയ്ത ശ്രീ സീതാ രാമ ജനനം എന്ന തെലുങ്ക് സിനിമയിലാണ് ത്രിപുരസുന്ദരി സീതയായി എത്തുന്നത്. രാമനായി അക്കിനേനി നാഗേശ്വര റാവു, രാവണനായി വെമുറി ഗഗ്ഗയ്യ, കൗസല്യയായി പരശുരാമൻ, രുഷ്യേന്ദ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
കൃതി സനോൻ മുതൽ നയൻതാര വരെ; ബിഗ് സ്‌ക്രീനിൽ സീതയായി അഭിനയിച്ച 6 നടിമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories