TRENDING:

Sminu Sijo | ഓഡി കാർ ഉള്ള 'ദാരിദ്ര്യം പിടിച്ച നടി' പരാമർശത്തിന് സ്മിനു സിജോയ്ക്ക് പറയാനുള്ള മറുപടി

Last Updated:
മലയാള സിനിമയിൽ സാധാരണക്കാരിയുടെ വേഷങ്ങൾ ചെയ്യുന്ന ആൾ ഓഡി സ്വന്തമാക്കിയപ്പോൾ വന്ന വിമർശനങ്ങളോട് സ്മിനുവിന്റെ പ്രതികരണം
advertisement
1/7
Sminu Sijo | ഓഡി കാർ ഉള്ള 'ദാരിദ്ര്യം പിടിച്ച നടി' പരാമർശത്തിന് സ്മിനു സിജോയ്ക്ക് പറയാനുള്ള മറുപടി
സ്മിനു സിജോ (Sminu Sijo) മലയാള സിനിമയിൽ എത്തിയിട്ട് അധികനാളുകൾ ആയിട്ടില്ല. പക്ഷെ ഈ മുഖം ഏവർക്കും പരിചയമുണ്ട്. അവരുടെ അഭിനയ ശൈലി തന്നെ കാരണം. പെങ്ങളായും, ഭാര്യയായും, അമ്മയായും കിട്ടുന്ന കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സ്മിനുവിന് അനായാസേന സാധിക്കുന്നു എന്ന് അവരുടെ ഓരോ കഥാപാത്രവും തെളിയിക്കുന്നുമുണ്ട്. മുൻനിര യുവ നായകന്മാരുടെ സിനിമകളിൽ സ്മിനുവിനെ കാണാം
advertisement
2/7
പതിറ്റാണ്ടുകളുടെ അഭിനയസമ്പത്ത് പറയാൻ ഇല്ലെങ്കിലും, സ്മിനു ഒരു ഓഡി കാർ സ്വന്തമാക്കിയിരുന്നു. സ്‌ക്രീനിൽ പണക്കാരിയുടെ റോളുകൾ ഒന്നും സ്മിനു അങ്ങനെ ചെയ്യാറില്ല. സാധാരണ കുടുംബങ്ങളിലെ സ്ത്രീ എന്ന നിലയിലെ വേഷങ്ങൾ ചെയ്ത സ്മിനുവിനെ സൈബർ പോരാളികൾ വെറുതെ വിട്ടില്ല (തുടർന്ന് വായിക്കുക)
advertisement
3/7
'ദാരിദ്ര്യം പിടിച്ച നടിക്ക്' എങ്ങനെ ഓഡി കാർ എന്ന് അവർക്ക് അറിയാൻ ആവേശം ഏറെയായിരുന്നു. ഒടുവിൽ അതിനു സ്മിനു തന്നെ മറുപടിയും കൊടുത്തു. ഓൺലൈൻ മാധ്യമങ്ങളോടാണ് സ്മിനുവിന്റെ പ്രതികരണം
advertisement
4/7
'ഇത്രേം ദാരിദ്ര്യം പിടിച്ച ചേച്ചിക്ക് ഇത്ര പെട്ടെന്നൊരു ഓഡിയോ? എവിടുന്ന്? എന്നായിരുന്നു പലരുടെയും സംശയം. എനിക്ക് ചിരിയാണ് വരുന്നത്. ഓരോരുത്തർക്കും അവരുടെ വിചാരങ്ങളും ചിന്തകളുമില്ലേ? അവർ പറഞ്ഞോട്ടെ' എന്ന് സ്മിനു മുഖത്തെ പുഞ്ചിരി മായാതെ തന്നെ മറുപടി പറഞ്ഞു 
advertisement
5/7
ചില സൗഹൃദങ്ങളും, ധരിക്കാനുള്ള നല്ല വസ്ത്രങ്ങളുമാണ് എനിക്കുള്ളത്. ബാക്കിയുള്ളതെല്ലാം മനുഷ്യന്റെ കഷ്‌ടപ്പാടുകളാണ് എന്ന് സ്മിനു. അടുത്തിടെ ഒന്നിന് പിറകെ ഒന്നായി തന്റെ സഹോദരനെയും സഹോദര ഭാര്യയെയും നഷ്‌ടപ്പെട്ട ദുഃഖത്തിൽ നിന്നും സ്മിനു കരകയറി വരുന്നതേയുള്ളൂ
advertisement
6/7
സിനിമാ ലോകത്ത് ചില നല്ല സൗഹൃദങ്ങൾ സ്മിനുവിന് ഉണ്ട്. ഞാൻ പ്രകാശൻ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലെ ചെറിയ വേഷങ്ങളിൽ പോലും സ്മിനു ശ്രദ്ധ പിടിച്ചുപറ്റി എന്ന് പറയേണ്ടിയിരിക്കുന്നു
advertisement
7/7
ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കെ, നടൻ ശ്രീനിവാസനെ സന്ദർശിച്ച് അദ്ദേഹത്തിനും ഭാര്യ വിമലയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം സ്മിനു പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിലും അന്നാളുകളിൽ വിമർശനമുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Sminu Sijo | ഓഡി കാർ ഉള്ള 'ദാരിദ്ര്യം പിടിച്ച നടി' പരാമർശത്തിന് സ്മിനു സിജോയ്ക്ക് പറയാനുള്ള മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories