TRENDING:

ദൂരദർശനിൽ വാർത്താ അവതാരകയായി തുടക്കം; വിവാഹിതനായ നടനുമായി പ്രണയം; 31-ാം വയസിൽ പ്രസവാനന്തര പ്രശ്നങ്ങൾ മൂലം മരണപ്പെട്ട നടി!

Last Updated:
മരണശേഷം വധുവിനെപോലെ അണിയിച്ചൊരുക്കണമെന്ന് ആഗ്രഹം പറഞ്ഞ നടി
advertisement
1/11
ദൂരദർശനിൽ അവതാരകയായി തുടക്കം; വിവാഹിതനായ നടനുമായി പ്രണയം; 31-ാം വയസിൽ പ്രസവാനന്തര പ്രശ്നങ്ങൾ മൂലം മരണപ്പെട്ട നടി!
ദൂരദർശനിലെ വാർത്താ അവതരണത്തിലൂടെ കരിയറിന് തുടക്കം കുറിച്ച് ഇന്ത്യൻ സിനിമയുടെ ശക്തമായ ശബ്ദമായി മാറിയ പ്രതിഭയായിരുന്നു നടി സ്മിത പാട്ടീൽ (Smita Patil). ഒരു ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിൽ അവർ 80-ഓളം സിനിമകളിൽ അഭിനയിച്ചു. ഹിന്ദിയിലും മറാത്തിയിലുമായിരുന്നു കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ധീരമായ കഥാപാത്ര തിരഞ്ഞെടുപ്പുകളിലൂടെയും അസാധാരണമായ അഭിനയ ശേഷിയിലൂടെയും അവർ സിനിമാ ലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ചു.
advertisement
2/11
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, പത്മശ്രീ ബഹുമതി എന്നിവ നേടി ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിയായി മാറിയ താരമാണ് സ്മിത. ബോളിവുഡിലെ ഇതിഹാസ താരങ്ങളായ രാജേഷ് ഖന്ന, അമോൽ പാലേക്കർ, നസീറുദ്ദീൻ ഷാ, ശശി കപൂർ, അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർക്കൊപ്പം സ്മിത പാട്ടീൽ സ്ക്രീൻ പങ്കിട്ടു. 
advertisement
3/11
'മന്ഥൻ', 'ഭൂമിക', 'ആക്രോശ്', 'ചക്ര', 'ഉമ്പർഥ', 'നമക് ഹലാൽ', 'ബസാർ', 'ശക്തി', 'അർത്ഥ്', 'അർദ്ധ് സത്യ', 'മണ്ടി', 'ആജ് കി ആവാസ്', 'മിർച്ച് മസാല' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. കലാരംഗത്ത് മാത്രമല്ല സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അവർ സജീവമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും അവർ ശ്രദ്ധ നേടി.
advertisement
4/11
വ്യക്തിജീവിതത്തിലെടുത്ത ചില നിർണ്ണായക തീരുമാനങ്ങളുടെ പേരിലും സ്മിത പാട്ടീൽ വാർത്തകളിൽ നിറഞ്ഞു. വിവാഹിതനായിരുന്ന നടൻ രാജ് ബബ്ബറുമായുള്ള സ്മിതയുടെ പ്രണയബന്ധം അക്കാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. രാജ് ബബ്ബർ ആദ്യ ഭാര്യയായ നാദിറയെ ഉപേക്ഷിച്ച് സ്മിതയെ വിവാഹം ചെയ്തു. 1986 നവംബർ 28-നാണ് ഈ ദമ്പതികൾക്ക് മകനായ പ്രതീക് സ്മിത പാട്ടീൽ ജനിച്ചത്.
advertisement
5/11
പ്രസവം കഴിഞ്ഞ് അധികം താമസിയാതെ 1986 ഡിസംബർ 13-ന്, 31-ാം വയസ്സിൽ പ്രസവാനന്തര പ്രശ്നങ്ങൾ (complications during childbirth) കാരണം സ്മിത പാട്ടീൽ അന്തരിച്ചു. അവരുടെ ആകസ്മിക വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമായി. സ്മിതയുടെ മരണശേഷം രാജ് ബബ്ബർ വീണ്ടും ആദ്യഭാര്യയായ നാദിറയുമായി ഒന്നിച്ചു. ഇരുവരുടെയും മകൻ പ്രതീക് സ്മിത പാട്ടീലിനെ വളർത്തിയത് സ്മിതയുടെ കുടുംബമാണ്.
advertisement
6/11
അടുത്തിടെ, സ്മിത പാട്ടീലിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ദീപക് സാവന്ത് ഒരു യൂട്യൂബ് ചാനലിൽ പങ്കുവെച്ച വെളിപ്പെടുത്തലുകൾ ആരാധകരെ വീണ്ടും സങ്കടത്തിലാക്കി. 'മരിക്കുമ്പോൾ തന്നെ ഒരു വധുവിനെ പോലെ ഒരുക്കണം' എന്ന് സ്മിത എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു.
advertisement
7/11
ദീപക് സാവന്തിന്റെ വാക്കുകൾ , 'ഇങ്ങനെ പറയരുതെന്ന് ഞാൻ അവളെ വഴക്കുപറയുമായിരുന്നു. അമ്മയോടും അവൾ ഇത് പറയുമായിരുന്നു. ഷിക്കാഗോയിൽ നിന്ന് സ്മിതയുടെ സഹോദരി വരുന്നതുവരെ മൃതദേഹം 2-3 ദിവസം ഐസിൽ സൂക്ഷിച്ചു, അതോടെ ശരീരം വീർത്തിരുന്നു. അമിതാഭ് ബച്ചനും മറ്റുള്ളവരും ഇരിക്കുന്നിടത്ത് വെച്ച് അമ്മ മേക്കപ്പ് കിറ്റ് എനിക്ക് തന്നിട്ട്, ഒരു വധുവിനെപോലെ പോകണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞു. കണ്ണീരോടെയാണ് ഞാൻ അവൾക്ക് അവസാനമായി മേക്കപ്പ് ചെയ്തത്. ഞാൻ അവളെ വളരെ മനോഹരിയായി ഒരുക്കി.'
advertisement
8/11
രാജ് ബബ്ബറിന്റെ ഓർമ്മകളും ഈ ദുരന്തം എത്രത്തോളം വേദനാജനകമായിരുന്നു എന്ന് വ്യക്തമാക്കുന്നു. റെഡിഫിന് നൽകിയ പഴയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു 'വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ അവൾ എന്നോട് ക്ഷമ ചോദിച്ചുകൊണ്ടേയിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാൻ പറഞ്ഞു. കണ്ണീരോടെ അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം ഡോക്ടർ പുറത്തുവന്ന് അവൾ കോമയിലായെന്ന് അറിയിച്ചു.'
advertisement
9/11
സ്മിത പാട്ടീലിന്റെ പിതാവ് ശിവജിറാവു ഗിരിധർ പാട്ടീൽ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായിരുന്നു. അമ്മ വിദ്യാ പാട്ടീൽ ഒരു സാമൂഹ്യ പ്രവർത്തകയായിരുന്നു. ഈ ശക്തമായ പശ്ചാത്തലം സ്മിതയുടെ സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
advertisement
10/11
ഗൗരവമേറിയതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകളിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ സ്ത്രീയുടെ നിസ്സഹായതയും അതേസമയം കരുത്തും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നു.
advertisement
11/11
അതേസമയം, സ്മിത പാട്ടീലിന്റെ ഓർമ്മയ്ക്കായി സിനിമ, സാമൂഹിക പ്രവർത്തനം എന്നിവയിലെ മികവിന് 'സ്മിത പാട്ടീൽ മെമ്മോറിയൽ അവാർഡ്' (Smita Patil Memorial Award) നൽകി വരുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ദൂരദർശനിൽ വാർത്താ അവതാരകയായി തുടക്കം; വിവാഹിതനായ നടനുമായി പ്രണയം; 31-ാം വയസിൽ പ്രസവാനന്തര പ്രശ്നങ്ങൾ മൂലം മരണപ്പെട്ട നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories