TRENDING:

Srinish Aravind | കുടുംബത്തിൽ ക്യൂട്ട്നെസ്സ് നിറയുന്നു; റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളുമായി ശ്രീനിഷ് അരവിന്ദ്

Last Updated:
നിലയ്ക്കും റെയ്‌നിനും പിന്നാലെ വരാനൊരുങ്ങി റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞ്. ബേബി ഷവർ ഫോട്ടോസുമായി ശ്രീനിഷ് അരവിന്ദ്
advertisement
1/7
Srinish Aravind | കുടുംബത്തിൽ ക്യൂട്ട്നെസ്സ് നിറയുന്നു; റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളുമായി ശ്രീനിഷ് അരവിന്ദ്
കിളികൊഞ്ചലുകൾ നിറഞ്ഞതു പോലൊരു വീട്. അതാകും ശ്രീനിഷിന്റെ (Srinish Aravind) കുടുംബം ഇനി. ഇവിടം കുഞ്ഞുവാവകളുടെ കളിചിരികൾ കൊണ്ട് ഇപ്പോൾ തന്നെ നിറഞ്ഞിരിക്കുകയാണ്. പേളിയുടെയും ശ്രീനിഷിന്റെയും മകൾ നില, റേച്ചലിന്റെയും റൂബന്റെയും മകൻ റെയ്ൻ എന്നിവരാണ് കുട്ടിപ്പട്ടാളത്തിലെ ചേച്ചിയും ചേട്ടനും. പേളിക്കും റേച്ചലിനും വീണ്ടും വിശേഷമുണ്ട്. റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞാകും ആദ്യം പിറക്കുക
advertisement
2/7
റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ട്. നിലയ്ക്ക് രണ്ടു വയസ്സ് കഴിഞ്ഞു, റെയ്ൻ ഒരുവയസുകാരനാണ് (തുടർന്ന് വായിക്കുക)
advertisement
3/7
കടലോരത്തെ സ്‌പെഷൽ ഫോട്ടോഷൂട്ടിലാണ് ഗർഭിണികളായ രണ്ടു സഹോദരിമാരും അവരുടെ കുടുംബവും ഒത്തുചേർന്നത്. രണ്ടുപേരുടെയും പ്രസവം കഴിഞ്ഞാൽ രണ്ടു കുട്ടിക്കുരുന്നുകൾ കൂടി ചേരുന്നതാകും ഇവരുടെ കുടുംബം. ഇനി ട്വിൻസോ മറ്റോ വരുന്നെങ്കിൽ സന്തോഷം ഇരട്ടിയാകും
advertisement
4/7
നിലയുടെ കുറുമ്പുകൾ പലപ്പോഴും അച്ഛന്റെയും അമ്മയുടെയും പോസ്റ്റുകളിൽ കാണാറുണ്ട്. നിലയ്ക്കായി ഫാൻസ്‌ പേജുകൾ പോലുമുണ്ട്
advertisement
5/7
പേളി വീണ്ടും ഗർഭിണിയാണ് എന്ന് ഊഹാപോഹങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും, അക്കാര്യം അവർ കുറച്ചുകൂടി കഴിഞ്ഞേ സ്ഥിരീകരിച്ചുള്ളൂ. മൂന്നു മാസം തികഞ്ഞു എന്ന് പറഞ്ഞാണ് പേളി, ശ്രീനിഷ് ദമ്പതികളുടെ പ്രെഗ്നൻസി റിവീൽ നടന്നത്
advertisement
6/7
ശ്രീനിഷ് അരവിന്ദിന്റെ അമ്മയുമായി നല്ല മുഖഛായ നിലയ്ക്ക് തീരെ കുഞ്ഞായിരിക്കുമ്പോൾ മുതലേയുണ്ട്. അച്ഛമ്മയുടെ പ്രിയപ്പെട്ട കുട്ടി കൂടിയാണ് നില
advertisement
7/7
പ്രെഗ്നൻസി റിവീലിന് ശേഷം പേളിയും ശ്രീനിഷും ചേർന്ന് കുറച്ചു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഉള്ളതിൽ ആകെ ത്രിൽ അടിച്ച് നിൽപ്പാണ് നില
മലയാളം വാർത്തകൾ/Photogallery/Buzz/
Srinish Aravind | കുടുംബത്തിൽ ക്യൂട്ട്നെസ്സ് നിറയുന്നു; റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളുമായി ശ്രീനിഷ് അരവിന്ദ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories