TRENDING:

Pearle Maaney | പേളിഷ് ആരാധകർ‌ വീണ്ടും നിരാശയിൽ; പേരും മുഖവും കാണാൻ വെയിറ്റിങെന്ന് ആരാധകർ!

Last Updated:
ഇതുവരെയും കുഞ്ഞിന്റെ പേരോ മുഖമോ ദമ്പതികൾ പരസ്യപ്പെടുത്തിയിട്ടില്ല.
advertisement
1/8
Pearle Maaney | പേളിഷ് ആരാധകർ‌ വീണ്ടും നിരാശയിൽ; പേരും മുഖവും കാണാൻ വെയിറ്റിങെന്ന് ആരാധകർ!
എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് പേളി മാണി. എന്നും താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള ആരാധകരുടെ ആകംഷ തന്നെ ഇതിനുദ്ദാഹരണമാണ്. എന്നാൽ ഇപ്പോള്‍ പേളിഷ് ആരാധകർ‌ നിരാശയിലാണ്. കാരണം മറ്റൊന്നുമല്ല.
advertisement
2/8
പുതിയ കുട്ടി ജനിച്ച് ഒരു മാസം ആകാനായിട്ടും യാതൊരു തരത്തിലുള്ള വിശേഷങ്ങളും ഇരുവരും പങ്കുവച്ചിട്ടില്ല. എന്നാൽ ആദ്യ മകള്‍ നിലയെ പ്രസവിക്കാനായി ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതലുള്ള വിശേഷങ്ങളും മകളെ കൈകളിൽ വാങ്ങുന്ന വീഡിയോയും താരം പങ്കുവച്ച് എത്തിയിരുന്നു.
advertisement
3/8
എന്നാൽ രണ്ടാമത് കുഞ്ഞ് പിറന്നപ്പോൾ പേളി ഡെലിവറി വ്ലോ​ഗൊന്നും പങ്കുവെച്ചില്ല. ഇതോടെ ആരാധകർ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇത് കൂടാതെ കുഞ്ഞിന്റെ പേരോ മുഖമോ ദമ്പതികൾ പരസ്യപ്പെടുത്തിയിട്ടില്ല.
advertisement
4/8
ആദ്യം എല്ലാവർക്കും ഒരുപാട് നന്ദി എന്ന് പറഞ്ഞ് പേളി മാണി ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ചിത്രമാണ് പങ്കുവച്ചത്. ഇതിനു പിന്നാലെ നിലാ ബേബിയും കുഞ്ഞനിയത്തിയെ വാരിപുണർന്ന് ചുംബിക്കുന്ന ചിത്രവും പങ്കുവച്ചു.
advertisement
5/8
ഇതിനു ശേഷം കുട്ടിയുടെ ഫോട്ടോ അച്ഛൻ ശ്രീനിഷാണ് പങ്കുവച്ച് എത്തിയത്. ശ്രീനിഷിന്റെ മാറോട് കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് ശ്രീനിഷ് പങ്കുവച്ചത്.
advertisement
6/8
ഇത് കഴിഞ്ഞ് ഇന്നാണ് താരം പുതിയ പോസ്റ്റ് പങ്കുവച്ച് എത്തിയത്. രണ്ടാമത്തെ മകൾക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്. മകളുടെ കുഞ്ഞിക്കാലുകളോട് മുഖം ചേർത്തുവെച്ചുള്ള ചിത്രമാണ് ശ്രീനിഷ് പങ്കിട്ടത്.
advertisement
7/8
ഫോട്ടോയ്ക്ക് ഹാർട്ട് ഷെയ്പ്പിലുള്ള ഒരു ഇമോജിയാണ് അടിക്കുറുപ്പായി നൽകിയത്. ഒപ്പം ലിറ്റിൽ പ്രിൻസസ്, ഡാഡീസ് ​ഗേൾസ് എന്ന ടാ​ഗ് ലൈനും ശ്രീനിഷ് ചേർത്തിരുന്നു.
advertisement
8/8
ശ്രീനിഷിന്റെ പുത്തൻ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഇത്തവണയും ആരാധകർ നിരാശയിലായി. പേരോ മുഖവോ കാണിക്കാതെയുള്ള ഫോട്ടോയാണ് ആ നിരാശയ്ക്ക് കാരണം. ഇതിനു പിന്നാലെ നിരവധി ആരാധകരാണ് മകളുടെ പേരിനെ കുറിച്ചും ഡെലിവറി വ്ലോ​ഗിനെ കുറിച്ചും ഫേസ് റിവീലിങിനെ കുറിച്ചും ചോദിച്ച് എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | പേളിഷ് ആരാധകർ‌ വീണ്ടും നിരാശയിൽ; പേരും മുഖവും കാണാൻ വെയിറ്റിങെന്ന് ആരാധകർ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories