TRENDING:

Pranav Mohanlal | വീട്ടിൽ ഇല്ലാഞ്ഞിട്ടോ, കിട്ടാഞ്ഞിട്ടോ അല്ല; പ്രണവിന്റെ ആ സ്വഭാവത്തെപ്പറ്റി അമ്മ സുചിത്ര

Last Updated:
ജീവിതത്തിൽ ലാളിത്യം ഇഷ്‌ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ മറ്റൊരു ശീലത്തെക്കുറിച്ച് അമ്മ സൂചിത്രാ മോഹൻലാൽ
advertisement
1/7
Pranav Mohanlal | വീട്ടിൽ ഇല്ലാഞ്ഞിട്ടോ, കിട്ടാഞ്ഞിട്ടോ അല്ല; പ്രണവിന്റെ ആ സ്വഭാവത്തെപ്പറ്റി അമ്മ സുചിത്ര
ലാളിത്യത്തിന്റെ പ്രതിരൂപമാണ് നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal). മികച്ച നിലയിൽ തന്റെ ഒരു സിനിമ വിജയിച്ചാൽ പോലും പ്രണവ് സ്വന്തം മുഖം ക്യാമറകൾക്കു മുന്നിൽ നിറഞ്ഞു നിൽക്കാൻ അനുവദിക്കില്ല. അപ്പോഴേക്കും കാടോ മലയോ കയറി പ്രണവ് നാടുവിട്ടുകാണും. ഏറ്റവും പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' തിയേറ്ററിൽ കയ്യടി നേടുമ്പോഴും പ്രണവ് മാറിയിട്ടില്ല. സിനിമയുടെ പ്രചാരണത്തിനോ പ്രമോഷനോ പ്രണവ് എവിടെയും വന്നില്ല
advertisement
2/7
അഭിനയിക്കാൻ പ്രണവിന് അതിയായ മോഹമുണ്ടെന്നും, എന്നാൽ അതുവഴി വന്നുചേരുന്ന ഗ്ലാമറിനും പ്രശസ്തിക്കും പിന്നാലെയോടാൻ പ്രണവിന് താൽപ്പര്യമില്ല എന്നുമാണ് സംവിധായകനും സുഹൃത്തുമായ വിനീത് ശ്രീനിവാസന്റെ അഭിപ്രായം. മകന്റെ മറ്റൊരു ശീലത്തെപ്പറ്റി ഇപ്പോൾ അമ്മ സൂചിത്രാ മോഹൻലാൽ വാചാലയാവുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
സിനിമാ ലൊക്കേഷനിൽ പോയാൽ ക്യാരവാനു പകരം മരത്തണലിൽ വിശ്രമിക്കാനും, നിലത്തു പായ വിരിച്ചു കിടക്കാനുമെല്ലാം ആഗ്രഹമുള്ള വ്യക്തിയാണ് പ്രണവ് മോഹൻലാൽ. മകൻ സെറ്റിൽ മാത്രമല്ല, വീട്ടീൽപ്പോലും ആ ലാളിത്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് സുചിത്രാ മോഹൻലാൽ പറയുന്നു
advertisement
4/7
ഒരിക്കൽ തൊടുപുഴയിൽ സംവിധായകൻ ജീത്തു ജോസഫിന്റെ സെറ്റിൽ അടുത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന പ്രണവ് മോഹൻലാലിനെ കണ്ടവിവരം അവതാരകൻ പറഞ്ഞപ്പോൾ മകന്റെ ഭക്ഷണ ശീലങ്ങളെ കുറിച്ച് സുചിത്ര വിവരിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ പ്രതികരണം
advertisement
5/7
പ്രണവിന് അങ്ങനെ പോയി ഭക്ഷണം കഴിക്കാൻ ഇഷ്‌ടമെന്നുള്ള കാര്യം സുചിത്രയ്‌ക്കും അറിയാം. മദ്രാസിലെ വീടിനടുത്തും പ്രണവിന് ഇഷ്‌ടമുള്ള ഒരു ചായപ്പീടിക ഉണ്ട്
advertisement
6/7
അച്ഛൻ മോഹൻലാൽ ഒരു നല്ല പാചകവിദഗ്ധൻ കൂടിയാണ്. പോരെങ്കിൽ വീട്ടിലും നല്ല ഭക്ഷണം ലഭ്യമാണ്. എന്നാലും ആ ചായപ്പീടികയിൽ പോയി ചായകുടിച്ചിട്ടു വരാം എന്ന് പറഞ്ഞ് പ്രണവ് വീട്ടിൽ നിന്നും ഇറങ്ങും എന്ന് സുചിത്ര
advertisement
7/7
ഇനി അങ്ങോട്ട് പോകുന്നത് സിഗരറ്റോ മറ്റും വാങ്ങാനാണോ എന്ന കാര്യം അറിയില്ല എന്ന് സുചിത്ര. ഭക്ഷണക്കാര്യത്തിൽ പ്രണവ് പാലിക്കുന്ന ലാളിത്യം എത്രത്തോളമുണ്ട് എന്ന് സുചിത്രയുടെ സാക്ഷ്യപ്പെടുത്തലിലൂടെ വ്യക്തം
മലയാളം വാർത്തകൾ/Photogallery/Buzz/
Pranav Mohanlal | വീട്ടിൽ ഇല്ലാഞ്ഞിട്ടോ, കിട്ടാഞ്ഞിട്ടോ അല്ല; പ്രണവിന്റെ ആ സ്വഭാവത്തെപ്പറ്റി അമ്മ സുചിത്ര
Open in App
Home
Video
Impact Shorts
Web Stories