'ഇത് ശരിയാവില്ല...ലെഹങ്കയുമായി മൽപ്പിടിത്തം'; എഴുന്നേൽക്കാനാവാതെ സണ്ണി ലിയോൺ; വൈറലായി വീഡിയോ
- Published by:Sarika N
- news18-malayalam
Last Updated:
നിരാശയും വിനോദവും ഇടകലർന്ന ഭാവത്തിലായിരുന്നു താരം, എനിക്ക് ഇനിയും സഹായം വേണമെന്ന് സണ്ണി തമാശരൂപേണ ക്യാപ്ഷനും നൽകിയിട്ടുണ്ട്
advertisement
1/5

ഒട്ടനവധി ആരാധകരുള്ള പ്രിയ താരമാണ് സണ്ണി ലിയോൺ (Sunny Leone) . സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നത് പതിവാണ്. ആഘോഷ വേളകളിൽ സ്ത്രീകളുടെ ഇഷ്ടവേഷമാണ് ലെഹങ്ക. ഇപ്പോഴിതാ ലെഹങ്ക ധരിച്ചുള്ള സണ്ണിലിയോണിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
advertisement
2/5
ഭാരമേറിയ ലെഹങ്കയുമായി മൽപ്പിടിത്തം നടത്തുന്ന വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.വെള്ള ലെഹങ്കയാണ് സണ്ണി ലിയോൺ ധരിച്ചിരിക്കുന്നത്. ലെഹങ്കയുടെ ഭാരം കൂടിയിട്ട് എഴുന്നേൽക്കാൻ പറ്റാതെ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം.
advertisement
3/5
നിരാശയും വിനോദവും ഇടകലർന്ന ഭാവത്തിലായിരുന്നു താരം. എനിക്ക് ഇനിയും സഹായം വേണമെന്ന് സണ്ണി തമാശരൂപേണ ക്യാപ്ഷനും നൽകിയിട്ടുണ്ട്.ലെഹങ്ക ധരിച്ച് ഒന്ന് എഴുന്നേൽക്കാൻ പോലും അറിയില്ല എന്ന് കളിയാക്കാനിടയുള്ളവർക്കും മറുപടിയും വീഡിയോയിൽ സണ്ണി പറയുന്നുണ്ട്.
advertisement
4/5
ചൽ ഹട്ടെന്നാണ് താരം പറയുന്നത്. തനിക്ക് ഇത് ധരിച്ച് ഒന്ന് എഴുന്നേൽക്കാൻ ആരുടെയെങ്കിലും സഹായം വേണമെന്നും സണ്ണി ലിയോൺ ആവർത്തിക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ .
advertisement
5/5
നിരവധിപേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത് . ഈ ബുദ്ധിമുട്ട് പുരുഷന്മാർക്ക് അറിയാൻ ഇടയിലെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട് . എന്നാൽ ഇതുപോലുള്ള വസ്ത്രങ്ങൾ ഇട്ടുകൊണ്ട് നടക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇത് ശരിയാവില്ല...ലെഹങ്കയുമായി മൽപ്പിടിത്തം'; എഴുന്നേൽക്കാനാവാതെ സണ്ണി ലിയോൺ; വൈറലായി വീഡിയോ