സ്കൂളിൽ പോകാൻ മടിപിടിച്ച ചെറുമകനെ സ്കൂളിലെത്തിച്ച് സൂപ്പര്‍ താത്ത രജനികാന്ത്; വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
''അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും''- സൗന്ദര്യ കുറിച്ചു
advertisement
1/7

രാവിലെ സ്കൂളിൽ പോകാൻ മടിപിടിച്ചുകരഞ്ഞ ചെറുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്
advertisement
2/7
സൗന്ദര്യ രജനികാന്തിന്റെ മകൻ വേദിനെ സ്‌കൂളിലാക്കാൻ പോവുന്ന രജനികാന്തിനെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണുന്നത്.
advertisement
3/7
ചിത്രത്തിനൊപ്പം സൗന്ദര്യ കുറിച്ചത് ഇങ്ങനെ- ''ഇന്ന് രാവിലെ എന്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും''.
advertisement
4/7
ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. സ്കൂളിൽ പോകാൻ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തിൽ കാണാനാവുക.
advertisement
5/7
ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളുടെ ചിത്രവും സൗന്ദര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
6/7
യ് ഭീമിനുശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് റിലീസ് കാത്തിരിക്കുന്ന പ്രധാന രജനി ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ.
advertisement
7/7
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മറ്റൊരു ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്കൂളിൽ പോകാൻ മടിപിടിച്ച ചെറുമകനെ സ്കൂളിലെത്തിച്ച് സൂപ്പര്‍ താത്ത രജനികാന്ത്; വൈറൽ