TRENDING:

മകളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല എന്ന് സുപ്രിയ; മാരകരോഗം എന്ന് വിശ്വസിച്ചു പോന്ന കാര്യമായിരുന്നു

Last Updated:
ഏക മകൾ അല്ലി എന്ന അലംകൃതയുടെ വളർച്ചയിൽ സുപ്രിയ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്
advertisement
1/8
മകളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല എന്ന് സുപ്രിയ; മാരകരോഗം എന്ന് വിശ്വസിച്ചു പോന്ന കാര്യമായിരുന്നു
പെൺകുട്ടികളുടെ അമ്മമാർക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അതേപ്പറ്റി പൂർണബോധ്യമുള്ളയാളാണ് സുപ്രിയ മേനോൻ (Supriya Menon). ഏക മകൾ അല്ലി എന്ന അലംകൃതയുടെ വളർച്ചയിൽ സുപ്രിയ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട് താനും. വളർന്നു വരുന്ന അല്ലിക്ക് വായനയുടെ ലോകം പരിചയപ്പെടുത്തിയത് സുപ്രിയ മേനോൻ ആണ്
advertisement
2/8
പണ്ടുകാലത്ത് ഗുണദോഷിക്കലും പാചകം പഠിപ്പിക്കലുമായി ഒതുങ്ങിയിരുന്ന അമ്മമാരല്ല ഇന്നിന്റെ തലമുറയിലേത്. കുഞ്ഞുങ്ങൾക്ക് അവരെ കുറിച്ചും അവരുടെ ശാരീരിക മാറ്റങ്ങളെ കുറിച്ചും പഠിപ്പിക്കേണ്ട ചുമതല കൂടിയുണ്ട് അവർക്ക്. അൽപ്പം പരിഭ്രമിച്ചുവെങ്കിലും ആ ഘട്ടം അലംകൃതക്കായി നല്ല നിലയിൽ കൈകാര്യം ചെയ്യുന്നതിൽ സുപ്രിയ വിജയിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
സുപ്രിയ പറഞ്ഞു വരുന്നത് ആർത്തവത്തെ കുറിച്ചാണ്. ഈ വർഷം അല്ലി മോൾക്ക് 10 വയസ് തികയും. തനിക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ഏതോ മാരക രോഗമെന്നും, മരിച്ചു പോകുമെന്നും വരെ വിശ്വസിച്ചിരുന്നതായി സുപ്രിയ
advertisement
4/8
എന്താണ് ആർത്തവമെന്നോ, അതുണ്ടാക്കുന്ന മാറ്റം എന്തെന്നോ അറിഞ്ഞിരുന്നില്ല. മകൾ അത്തരത്തിൽ സമപ്രായക്കാരിൽ നിന്നും കേൾക്കുന്ന പാതിവെന്ത അറിവുമായി വളരരുത് എന്ന് സുപ്രിയക്ക് നിർബന്ധമുണ്ട്. കൊച്ചു കുഞ്ഞുങ്ങളെ സംബന്ധിച്ച് ഈ വിഷയം കൈകാര്യം ചെയ്യുക എളുപ്പമല്ല താനും
advertisement
5/8
ഇത് മകളോട് എങ്ങനെ പറയും എന്ന് ചിന്തിച്ചപ്പോഴാണ് പുസ്തകത്തിന്റെ രൂപത്തിൽ സുപ്രിയാ മേനോന് മുന്നിൽ വഴി തെളിഞ്ഞത്. 'മെൻസ്ട്രുപീഡിയ കോമിക്' എന്ന ഒരു പുസ്തകത്തിന്റെ പുറംചട്ടക്കൊപ്പമാണ് സുപ്രിയയുടെ പോസ്റ്റ്. വായന ഇഷ്‌ടപ്പെടുന്ന അല്ലിക്ക് സുപ്രിയ ഈ പുസ്തകം സമ്മാനിച്ചു
advertisement
6/8
ആർത്തവം എന്തെന്ന് മകളോട് പറയാൻ പുസ്തകം ഏറെ സഹായകമായി. ആൺകുട്ടികൾക്കും സമാന വിഷയവുമായി ബന്ധപ്പെട്ടുള്ള ഒരു പുസ്തകമുണ്ടെന്നും, എന്നാലത് താൻ വായിച്ചിട്ടില്ല എന്നും സുപ്രിയ. ഈ വിഷയം കുട്ടികൾക്കിടയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രിയയുടെ പോസ്റ്റിൽ കാണാം
advertisement
7/8
ഒൻപതു വയസുകാരികളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ പുസ്തകം. നിരവധി സ്കൂളുകളിൽ ഈ പുസ്തകം ഇതിനോടകം വിതരണം ചെയ്തതായും കാണാം
advertisement
8/8
പൃഥ്വിരാജ് സിനിമാ തിരക്കുകളിൽ മുഴുകുമ്പോൾ, കുടുംബത്തിന്റെയും മകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുപ്രിയയുടെ നേതൃത്വത്തിലാണ്. അതോടൊപ്പം തന്നെ ചലച്ചിത്ര നിർമാതാവ് എന്ന റോളും സുപ്രിയ ഭംഗിയായി കൈകാര്യം ചെയ്യാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മകളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല എന്ന് സുപ്രിയ; മാരകരോഗം എന്ന് വിശ്വസിച്ചു പോന്ന കാര്യമായിരുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories