TRENDING:

കണ്ണേറ് തട്ടാതിരിക്കട്ടെ; പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലി; ചിത്രവുമായി സുപ്രിയ മേനോൻ

Last Updated:
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ പൃഥ്വിരാജിന്റെ മടിയിലിരിക്കുന്ന അല്ലി മോൾടെ ചിത്രവുമായി സുപ്രിയ മേനോൻ
advertisement
1/6
കണ്ണേറ് തട്ടാതിരിക്കട്ടെ; പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലി; ചിത്രവുമായി സുപ്രിയ മേനോൻ
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ (Pruthviraj Sukumaran) കുറച്ചു കാലങ്ങളായി മലയാള സിനിമാ അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. തന്റെ സംവിധാന സംരംഭമായ 'L2 എമ്പുരാൻ' അടുത്ത ഷെഡ്യൂൾ തിരുവനന്തപുരത്തേക്ക് എത്തിയതിന്റെ വിശേഷം പൃഥ്വിരാജ് ക്യാമ്പിൽ നിന്നും കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. അടുത്തിടെ പൃഥ്വിരാജ് കേരളത്തിലെ താമസം നിർത്തി, മുംബൈയിലേക്ക് ചേക്കേറിയ വിവരം വാർത്താ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു. ബോളിവുഡിലും പൃഥ്വിരാജ് ഏതാനും ചിത്രങ്ങളുടെ ഭാഗമാണ്. മുംബൈയിലെ പൃഥ്വിരാജിന്റെ കുടുംബസമേതമുള്ള ദൃശ്യങ്ങളും വൈറലാണ്
advertisement
2/6
തിരുവനന്തപുരത്തിന് പൃഥ്വിരാജും ഇന്ദ്രജിത്തും വളർന്ന സ്ഥലം എന്ന പ്രത്യേകതയുമുണ്ട്. അച്ഛൻ സുകുമാരനും അമ്മ മല്ലികയ്ക്കും ഒപ്പം ഇവരുടെ ബാല്യകാലം ചെലവിട്ടത് ഇവിടെയാണ്. രണ്ടുപേരും പഠിച്ചതും തിരുവനന്തപുരത്ത്. സിനിമാ തിരക്കുകൾ തുടങ്ങിയതും, ഇന്ദ്രനും പൃഥ്വിയും കൊച്ചിയിലേക്ക് മാറി. ഇവരുടെ കുടുംബങ്ങളും ഇവിടെയാണ്. നാട്ടിൽ താമസമാക്കിയത് അവരുടെ അമ്മ മല്ലിക സുകുമാരൻ മാത്രമാണ്. മക്കൾ ഇവിടെ വേണം എന്നാഗ്രഹം ഉണ്ടെങ്കിലും, ജോലിത്തിരക്കുകളിൽ അവരെ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ വിടുകയായിരുന്നു എന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
പൃഥ്വിരാജിന്റെ മൂന്നാമത് സംവിധാന ചിത്രം എന്ന പ്രത്യേകതയിലാണ് എമ്പുരാന്റെ വരവ്. മോഹൻലാൽ നായകനായ സിനിമയുടെ തിരക്കഥ മുരളി ഗോപിയുടെ കൈകളിൽ ഭദ്രം. ഇന്ത്യയിലും വിദേശത്തും ലൊക്കേഷനുകൾ ഉണ്ടായിരുന്നു എന്നതാണ് എമ്പുരാന്റെ പ്രത്യേകത. വിദേശ ലൊക്കേഷനുകളിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പുറത്തുവരുന്നതും കാത്തിരിപ്പാണ് ആരാധകർ. ആദ്യ ഭാഗം റിലീസ് ചെയ്തിട്ടു ആറു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു
advertisement
4/6
ഏതു തിരക്കിലായാലും പൃഥ്വിരാജിനെ ഏറ്റവും കൂടുതൽ മിസ് ചെയ്യുക ഏകമകൾ അലംകൃതയാകും. അല്ലിയുടെ ബാല്യകാലം പലപ്പോഴും സിനിമാ ലൊക്കേഷനുകളിൽ ആയിരുന്നു. അച്ഛൻ എപ്പോഴും അരികിൽ വേണം എന്നാണ് അല്ലിയുടെ ആഗ്രഹം എങ്കിലും, പലപ്പോഴും അത് സാധ്യമാവാറില്ല. തീരെ കുഞ്ഞായിരുന്നപ്പോൾ, ലൊക്കേഷനിൽ അച്ഛന്റെ കാലിൽ പിടിച്ചു വലിക്കുന്ന അല്ലിയുടെ ദൃശ്യം പൃഥ്വിരാജിന്റെ ഒരു പിറന്നാൾ കേക്കിൽ പതിപ്പിച്ചായിരുന്നു സുപ്രിയ സമ്മാനിച്ചത്. ചിലപ്പോൾ സെറ്റിൽ അച്ഛന്റെ മടിയിൽ കയറിയിരുന്ന് കൊണ്ടാകും അല്ലി സ്നേഹലാളനകൾ ഏറ്റുവാങ്ങാൻ ശ്രമിക്കുക
advertisement
5/6
ഇപ്പോൾ അച്ഛൻ മകളെ ഓമനിക്കുന്ന ഒരു ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പോസ്റ്റിൽ. വളർന്നു വരുന്ന അല്ലി മോൾ, അച്ഛന്റെ മടിയിൽ ഒരു കൊച്ചുകുഞ്ഞായി ഇരിക്കുന്ന പ്രായം കഴിയുന്നതിനും മുൻപേ അവളെ വേണ്ടുവോളം ലാളിക്കുകയാണ് പൃഥ്വിരാജ്. കണ്ണേറ് തട്ടാതിരിക്കാൻ, സുപ്രിയ മേനോൻ ഒരു നസർ ഇമോജി കൂടി അതിനൊപ്പം ആഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ നിരവധി സെലിബ്രിറ്റികൾ ഈ ഇമോജി അവരുടെ പോസ്റ്റുകളിൽ ഉൾപ്പെടുത്താറുണ്ട്
advertisement
6/6
ഹോം എന്ന് ഒറ്റവാക്കിൽ ഒരു ക്യാപ്‌ഷനും കൂടിയുണ്ട് ഈ ചിത്രത്തിന്. അല്ലിയുടെ മുഖം പുറത്തുകാണിക്കുന്നതിൽ വിമുഖതയുണ്ട് പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും. എല്ലാ വർഷവും മകളുടെ ജന്മദിനത്തിൽ, ഒരു ചിത്രം പതിവുതെറ്റാതെ പൃഥ്വിരാജിന്റേയും സുപ്രിയാ മേനോന്റെയും പേജുകളിൽ എത്താറുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു അല്ലി മോളുടെ പിറന്നാൾ. അതുകൊണ്ട് തന്നെ അതിനു ശേഷം എത്തിയ ഈ ചിത്രത്തിലും അല്ലി മോൾടെ മുഖം വ്യക്തമാക്കിയിട്ടില്ല. നാട്ടിൽ കൊച്ചിയിലായിരുന്നു അലംകൃതയുടെ സ്കൂൾ വിദ്യാഭ്യാസം
മലയാളം വാർത്തകൾ/Photogallery/Buzz/
കണ്ണേറ് തട്ടാതിരിക്കട്ടെ; പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലി; ചിത്രവുമായി സുപ്രിയ മേനോൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories