Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച
- Published by:Rajesh V
- news18-malayalam
Last Updated:
അർച്ചനയെയും ഭർത്താവ് അബീഷിനെയും കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്.
advertisement
1/5

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. ഇപ്പോൾ അർച്ചനയെയും ഭർത്താവ് അബീഷിനെയും കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഇരുവരും വേർപിരിഞ്ഞുവെന്ന രീതിയിലാണ് ചർച്ചകൾ. സെലിബ്രിറ്റികളുടെ വിവാഹം പോലെത്തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവാഹമോചനവും.
advertisement
2/5
അർച്ചനയും അബീഷും വേർപിരിഞ്ഞുവെന്നും നൂറുശതമാനം വിശ്വസിക്കാമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഉയരുന്നത്. വിവാഹിതരായ താര ദമ്പതികൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്ക് വച്ചില്ലെങ്കിൽ, പൊതുഇടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ഉടൻ തന്നെ ദമ്പതികൾ തമ്മിൽ അകൽച്ചയിലാണെന്ന പാപ്പരാസി വാദമുയരും. ഇപ്പോൾ അത്തരക്കാർ ഏറ്റു പിടിച്ചിരിക്കുന്നത് അർച്ചന കവിയും അബീഷും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് എന്നാണ്.
advertisement
3/5
2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവർക്കും പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം നിരീക്ഷണത്തിനിറങ്ങിയത്.
advertisement
4/5
ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും പരിചിതരാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരിടവേളയ്ക്ക്ശേഷം അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായി എന്ന് ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്.
advertisement
5/5
താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാര്‍ത്തയാവാറുണ്ട്. അര്‍ച്ചന കവിയും അബീഷും വിവാഹമോചിതരായതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നാണ് ഒരുവിഭാഗം പറയുന്നത്. വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി ഇരുവരും എത്തുന്നതിനായി കാത്തിരിക്കുന്നവരുമുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന, മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച