'സ്ക്രീനിൽ ഞാൻ ചുംബിക്കാൻപോകുന്ന ആദ്യ നടൻ നിങ്ങളാണ്'; വിജയ് വർമയോട് തമന്ന
- Published by:Rajesh V
- news18-malayalam
Last Updated:
പ്രണയബന്ധത്തിലാണെന്ന് അടുത്തിടെ തുറന്നുപറഞ്ഞ ഇരുവരും അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ഈ മാസം 29ന് പുറത്തിറങ്ങും
advertisement
1/5

തമന്ന ഭാട്ടിയ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 റിലീസിന് തയ്യാറെടുക്കുകയാണ്. വിജയ് വർമയും ഇതിൽ അഭിനയിക്കുന്നു. അടുത്തിടെ തങ്ങളുടെ പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. തമന്ന 18 വർഷമായി തുടർന്നുവന്ന ഓൺ-സ്‌ക്രീൻ ചുംബന രംഗങ്ങൾ ഒഴിവാക്കുക എന്ന ദീർഘകാല നയം ലംഘിച്ചതിനെ കുറിച്ച് അടുത്തിടെഒരു അഭിമുഖത്തിൽ വിജയ് വർമ തുറന്നുപറഞ്ഞു.
advertisement
2/5
“സുജോയ് ഘോഷിന്റെ ഓഫീസിൽവെച്ചാണ് തമന്നയെ കണ്ടത്. ഞങ്ങൾ അവിടെ വെച്ച് യാത്രകൾ അടക്കമുള്ള ഇഷ്ടങ്ങളെ കാര്യങ്ങളെ കുറിച്ച് പങ്കിട്ടു. കഴിഞ്ഞ 17 വർഷമായി ജോലി ചെയ്യുന്നു. കരാറിൽ എനിക്ക് നോ കിസ് പോളിസി ഉണ്ടായിരുന്നു. എന്നിട്ടോ. ഇതുപോലൊന്ന് ഞാൻ മുമ്പ് ചെയ്തിട്ടില്ല- തമന്ന എന്നോട് പറഞ്ഞു. അവസാനം, അവൾ എന്നോട് പറഞ്ഞു 'ഞാൻ ആദ്യമായി ഓൺ സ്ക്രീനില്‍ ചുംബിക്കാൻ പോകുന്ന നടൻ നിങ്ങളാണ്. ഞാൻ ‘നന്ദി’ പറയുന്ന അവസ്ഥയിലായിരുന്നു''- വിജയ് ഇൻസ്റ്റന്റ് ബോളിവുഡിനോട് പറഞ്ഞു.
advertisement
3/5
സുജോയ് ഘോഷ് സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസ് 2 ഒരു ആന്തോളജി പരമ്പരയാണ്. നെറ്റ്ഫ്ലിക്‌സിന്റെ ഷോയിലെ നാല് ഷോർട്ട്‌സുകളിലൊന്നിൽ തമന്നയും വിജയും പ്രത്യക്ഷപ്പെടും. ന്യൂസ് 18 ഷോഷയ്‌ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, തമന്നയും വിജയും ലസ്റ്റ് സ്റ്റോറീസ് 2 ൽ പരസ്പരം പ്രവർത്തിക്കുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
advertisement
4/5
“ഞാൻ തിരക്കഥ വായിച്ചു, സ്ക്രിപ്റ്റ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്തെന്ന് എനിക്കറിയാം. തമന്ന ആ ഭാഗത്തിന് വളരെ അനുയോജ്യയാണ്. ഇതിലെ അതിശയകരവും മനോഹരവുമായ ഭാഗം ഈ കഥയും കഥാപാത്രവും അവതരിപ്പിക്കുന്നതിന് തമന്ന എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തി എന്നതാണ്. ഞങ്ങൾ രണ്ടുപേരും സുജോയ് ഘോഷിനൊപ്പം ഒരുമിച്ച് ചിത്രം ചെയ്യാൻ വളരെ ആവേശഭരിതരായതിനാൽ എല്ലാം വളരെ എളുപ്പമായി. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ആവേശഭരിതനായിരിക്കുകയും നിങ്ങൾ അതിൽ പൂർണ്ണമായും ഉൾപ്പെടുകയും ചെയ്യുമ്പോൾ, അതു വളരെ രസകരമാകും," വിജയ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
5/5
ഈ മാസം 29നാണ് ലസ്റ്റ് സ്റ്റോറീസ് 2 റിലീസ് ചെയ്യുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'സ്ക്രീനിൽ ഞാൻ ചുംബിക്കാൻപോകുന്ന ആദ്യ നടൻ നിങ്ങളാണ്'; വിജയ് വർമയോട് തമന്ന