TRENDING:

മകന്റെ പാന്റ് അലക്കാൻ എടുത്തതും പോക്കറ്റിൽ കോണ്ടം കണ്ടെത്തി അമ്മ; വ്യത്യസ്തമായി പ്രതികരിച്ച് അച്ഛൻ

Last Updated:
ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മകന്റെ പാന്റിൽ അഞ്ച് കമ്പനികളുടെ കോണ്ടം കണ്ടെത്തി മാതാപിതാക്കൾ. വ്യത്യസ്ത പ്രതികരണവുമായി അച്ഛൻ
advertisement
1/6
മകന്റെ പാന്റ് പോക്കറ്റിൽ കോണ്ടം കണ്ടെത്തി അമ്മ; വ്യത്യസ്തമായി പ്രതികരിച്ച് അച്ഛൻ
അലക്ഷ്യമായി അലക്കാൻ ഇട്ട പാന്റിന്റെ പോക്കറ്റിൽ പണം, മൊബൈൽ ഫോൺ എന്നിവ മറന്നു വച്ചിട്ടുള്ള എത്രപേർ ഉണ്ടാവും? എന്നാൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഒരു യുവാവ് പോക്കറ്റിൽ വച്ചത് മറ്റൊന്നുമല്ല, കോണ്ടം പാക്കറ്റുകളാണ്. അലക്കാൻ എടുത്ത അമ്മയുടെ കണ്ണിൽ പോലും അത് പെട്ടില്ല എന്നതാണ് സത്യം. പക്ഷെ അച്ഛൻ കണ്ടുപിടിച്ചു (പ്രതീകാത്മക ചിത്രം)
advertisement
2/6
അലക്കി വിരിച്ച പാന്റുകളിൽ തന്റേതുണ്ടോ എന്ന് അന്വേഷിക്കാൻ ഇറങ്ങിയ അച്ഛൻ പെട്ടെന്നാണ് മകന്റെ പോക്കറ്റിൽ അൽപ്പം വലുതായി എന്തോ തടഞ്ഞിരിക്കുന്നത് കണ്ടത്. നോക്കിയപ്പോൾ അഞ്ച് കമ്പനികളുടെ കോണ്ടം പാക്കറ്റുകളായിരുന്നു ഉള്ളിൽ. മകൻ വീട്ടിലെത്തിയതും അച്ഛൻ പ്രതികരിച്ച രീതിയാണ് വ്യത്യസ്തമായത് (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-
advertisement
3/6
ബംഗളുരുവിൽ എഞ്ചിനീയർ ആയ ഹർഷ് മിത്തൽ എന്ന യുവാവാണ് തനിക്കു സംഭവിച്ച അമളിയെ കുറിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മകനെ അച്ഛൻ മുഖാമുഖം കണ്ടു. 'നിന്റെ പാന്റിന്റെ പോക്കറ്റിൽ അച്ഛൻ എന്തോ കണ്ടു' എന്ന് വന്ന പാടെ അമ്മ പറയുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
advertisement
4/6
അൽപ്പം പരിഭ്രമത്തോട് കൂടിയാണ് മകൻ അച്ഛനെ നേരിട്ടത്. പക്ഷെ അച്ഛന്റെ പ്രതികരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. 'അത് നനഞ്ഞു പോയിട്ടുണ്ടായിരുന്നു, ഞാൻ ഉണക്കാൻ വച്ചിട്ടുണ്ട്. നാളെ എടുക്കാം' എന്നായിരുന്നു അച്ഛന്റെ പ്രതികരണം (പ്രതീകാത്മക ചിത്രം)
advertisement
5/6
അച്ഛൻ ദേഷ്യപ്പെടും എന്ന് കരുതിയ മകൻ ഈ പ്രതികരണം കേട്ട് അമ്പരന്നു പോവുകയായിരുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് അച്ഛനമ്മമാരോട് തുറന്നു പറയാൻ സാഹചര്യമില്ലാത്ത ബഹുഭൂരിപക്ഷത്തിന്റെയും ഇടയിൽ തന്റെ അച്ഛൻ വ്യത്യസ്തനാണെന്നു ഹർഷ് മിത്തൽ പറയുന്നു (പ്രതീകാത്മക ചിത്രം)
advertisement
6/6
ഹർഷ് മിത്തൽ പോസ്റ്റ് ചെയ്ത ട്വീറ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
മകന്റെ പാന്റ് അലക്കാൻ എടുത്തതും പോക്കറ്റിൽ കോണ്ടം കണ്ടെത്തി അമ്മ; വ്യത്യസ്തമായി പ്രതികരിച്ച് അച്ഛൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories