സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരാകുന്നുവോ? പ്രതികരിച്ച് ടെന്നീസ് താരത്തിന്റെ പിതാവ്
- Published by:Sarika KP
- news18-malayalam
Last Updated:
ചിത്രം വ്യാപകമായതോടെ നിരവധി ആരാധകർ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി.
advertisement
1/7

ഏറെ ആരാധകരുള്ള പ്രിയ താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
2/7
സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകർ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി.
advertisement
3/7
എന്നാൽ 2010 ഏപ്രിലിൽ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹത്തിന്റെ ചിത്രത്തിൽ നിന്ന് ഷൊയ്ബിനെ മാറ്റി ഷമിയെ എഡിറ്റ് ചെയ്ത ചിത്രമാണ് അത്.
advertisement
4/7
ഇതിനു പിന്നാലെ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്ന തരത്തിലുള്ള കിംവദന്തികൾ പരന്നു. എന്നാൽ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ.
advertisement
5/7
അത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു.
advertisement
6/7
സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു. ഇരുവരും വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്.
advertisement
7/7
പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു. വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്. ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം.
മലയാളം വാർത്തകൾ/Photogallery/Buzz/
സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരാകുന്നുവോ? പ്രതികരിച്ച് ടെന്നീസ് താരത്തിന്റെ പിതാവ്