Vijay and Trisha | പ്രണയത്തിലാണോ? നടൻ വിജയ്‌യും തൃഷയും നോർവേയിൽ ഒന്നിച്ചു പോയതെന്തിന്?
- Published by:user_57
- news18-malayalam
Last Updated:
സിനിമയിൽ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന വിജയ്‌യും തൃഷയും പ്രണയത്തിലാണോ എന്നാണ് ചോദ്യം
advertisement
1/7

തമിഴിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് വിജയ് (Thalapathy Vijay) നായകനായ 'ലിയോ' (Leo). തൃഷ കൃഷ്ണനാണ് (Trisha Krishnan) ഈ ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിടുന്നത്. ഈ ചിത്രം പാൻ-ഇന്ത്യൻ റിലീസ് ആയിരിക്കും. നായകനും നായികയും നീണ്ട 15 വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ഈ ചിത്രത്തിൽ കൈകോർക്കുക. ഇതിനിടെ മറ്റു ചില വിഷയങ്ങളും ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയാണ്
advertisement
2/7
ഷൂട്ടിംഗ് കഴിഞ്ഞതും വിജയ് ഒരു ചെറിയ ഇടവേളയെടുത്തു. നേരെ പോയത് നോർവേയിലേക്ക്. പക്ഷേ ഇവിടെ തന്നെ നടി തൃഷയെയും വിജയ്‌യുടെ ഒപ്പം കണ്ടത് ഊഹാപോഹങ്ങൾ മറ്റൊരു നിലയിൽ എത്തിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
രണ്ടുപേരെയും ഇവിടുത്തെ ഒരു പൊതുസ്ഥലത്തുവച്ചാണ് ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയ്‌യും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം. ഈ വർഷത്തിന്റെ തുടക്കത്തിൽ വിജയ് ഭാര്യയുമായി വേർപിരിയുന്നു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചിരുന്നു
advertisement
4/7
രണ്ടുപേരെയും ഒന്നിച്ചൊരു വിദേശ രാജ്യത്ത് കണ്ടതും ഇവർ ഡേറ്റിങ്ങിലാണോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. തൃഷ കഴിഞ്ഞ ഒരാഴ്ചയായി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്നുണ്ടായിരുന്നു. നോർവേയിൽ എത്തിയതും, വിജയ്‌യെ കണ്ടുമുട്ടി
advertisement
5/7
ദസറ റിലീസ് ആയ 'ലിയോ' ഒക്ടോബർ 18ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എത്തും. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം വമ്പൻ സ്കെയിലിലാണ് റിലീസ് ചെയ്യുക
advertisement
6/7
ലിയോയുടെ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അധികം വൈകാതെ ഗാനങ്ങൾ പുറത്തുവരും. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ
advertisement
7/7
'പൊന്നിയിൻ സെൽവനിലെ' കുന്ദവൈ എന്ന വേഷം നൽകിയ പ്രേക്ഷക പ്രതികരണം, തൃഷയുടെ കരിയറിലെ രണ്ടാം വരവിന് മികച്ച തുടക്കമായി. മലയാളത്തിൽ മോഹൻലാൽ ചിത്രം 'റാം', ടൊവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' എന്നിവയിൽ തൃഷ വേഷമിടുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Vijay and Trisha | പ്രണയത്തിലാണോ? നടൻ വിജയ്‌യും തൃഷയും നോർവേയിൽ ഒന്നിച്ചു പോയതെന്തിന്?