TRENDING:

Thalapathy Vijay | സംഗീത കാശുകാരിയല്ലേ? ഭാര്യയ്ക്ക് വിജയ് മാറ്റിവച്ച കോടികളുടെ പണവും പൊന്നും പണ്ടങ്ങളും

Last Updated:
കുടുംബത്തിനുള്ളിൽ ഏറ്റവും കൂടുതൽ തുക ഭാര്യ സംഗീത സ്വർണലിംഗത്തിനാണ് വിജയ് കടമായി കൈമാറിയത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
1/6
Thalapathy Vijay | സംഗീത കാശുകാരിയല്ലേ? ഭാര്യയ്ക്ക് വിജയ് മാറ്റിവച്ച കോടികളുടെ പണവും പൊന്നും പണ്ടങ്ങളും
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം നേതാവ് നടൻ ദളപതി വിജയ് (Thalapathy Vijay) സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ വാർത്തയായി മാറിക്കഴിഞ്ഞു. നടൻ സിനിമയിലൂടെ നേടിയെടുത്ത സമ്പാദ്യങ്ങൾക്ക് ഇന്ന് കോടികളുടെ മൂല്യമുണ്ട്. എണ്ണംപറഞ്ഞ സ്വത്തുക്കളുടെ ഉടമയായ വിജയ് തന്റെ പണം ഒരുപാടു പേർക്ക് കടമായി നൽകിയ വിവരം പുറത്തുവന്നു കഴിഞ്ഞു. ഇതിൽ അദ്ദേഹത്തിന്റെ അച്ഛനമ്മമാരും ഭാര്യയും മക്കളും വരെയുണ്ട്. കുടുംബത്തിനുള്ളിൽ ഏറ്റവും കൂടുതൽ തുക ഭാര്യ സംഗീത സ്വർണലിംഗത്തിനാണ് വിജയ് കടമായി കൈമാറിയത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 12.60 കോടി രൂപയാണ് ഭാര്യയ്ക്ക് കടമായി നൽകിയ പണം എന്ന് വിജയ് രേഖപ്പെടുത്തിയത്
advertisement
2/6
ഏറെക്കാലമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിജയ് കുടുംബത്തിലെ അസ്വാരസ്യങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തിയത് ഈ അടുത്തിടെയാണ്. രണ്ടര പതിറ്റാണ്ട് പിന്നിടുന്ന വിവാഹജീവിതം നിയമപരമായി വേർപിരിയാൻ സംഗീത കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവിന് പേര് പരാമർശിക്കാത്ത ഒരു അഭിനേത്രിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന ആരോപണങ്ങൾ ഉൾപ്പെട്ട വിവാഹമോചന ഹർജി തന്റെ വക്കീലുമാർ വഴി അവർ സമർപ്പിച്ചു. അതേച്ചൊല്ലിയുള്ള വിഷയങ്ങൾ വാർത്താകോളങ്ങളിൽ തലപൊക്കി (തുടർന്ന് വായിക്കുക)
advertisement
3/6
ലണ്ടനിലുള്ള ശ്രീലങ്കൻ സ്വദേശിയായ വമ്പൻ വ്യവസായിയുടെ മകളാണ് ദളപതി വിജയ്‌യുടെ ഭാര്യ സംഗീത എന്ന നിലയിൽ ഏറെക്കാലമായി റിപോർട്ടുകൾ ദേശീയമാധ്യമങ്ങളിൽ വരെ എത്തിയിരുന്നു. ഇവരുടെ മൊത്തം ആസ്തി 400 കോടി രൂപ എന്നും. പക്ഷേ ഇങ്ങനെയൊരു വ്യവസായിയെ കുറിച്ച് ഇന്റർനെറ്റിൽ എവിടെ പരതിയാലും വിവരം ലഭ്യമല്ല എന്നും, ഇത്തരത്തിൽ വമ്പൻ സംരംഭകനെങ്കിൽ, പ്രശസ്തനാവുകയില്ലേ എന്നുമുള്ള ചോദ്യങ്ങൾ മറ്റൊരു വശത്ത് പുരോഗമിക്കുന്നുണ്ട്. ഇവർ ലണ്ടനിലാണ് താമസം എന്ന വിവരത്തിന് സ്ഥിരീകരണമുണ്ട്
advertisement
4/6
വിജയ് - സംഗീത വിവാഹവേളയിലെ ഒരു ചിത്രത്തിൽ മാത്രമാണ് അവരുടെ അച്ഛന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത് പോലും. അതിൽക്കവിഞ്ഞ് ഇദ്ദേഹം ആരെന്നോ, ഇപ്പോൾ എവിടെയെന്നോ തുടങ്ങിയ വിവരങ്ങളോ, അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പൂർണചിത്രമോ ഒന്നും ലഭ്യമല്ല. ഇതാണ് സംഗീതയെ ശതകോടീശ്വരി എന്ന് വിളിക്കുന്ന റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. എന്നാൽ, വിജയ് സമർപ്പിച്ച രേഖാമൂലമുള്ള സത്യവാങ്മൂലത്തിൽ, സംഗീതയുടെ സ്വത്തുക്കളെ കുറിച്ചും പരാമർശമുണ്ട്
advertisement
5/6
ദളപതി വിജയ്‌യുടെയും സംഗീത സ്വർണലിംഗത്തിന്റെയും സ്വത്തുക്കൾ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ്ക്ക് ചെന്നൈ നഗരത്തിൽ പലയിടങ്ങളായി പത്ത് വീടുകളുണ്ട്. നീലാങ്കരൈ, ഉരൂർ, മൈലാപ്പൂർ, പള്ളിപ്പാട്ട്, പാടൂർ, കൊരട്ടൂർ, സാലിഗ്രാമം, ഷോലിങ്കനല്ലൂർ എന്നിവിടങ്ങളിലാണ് വിജയ്ക്ക് സ്വന്തമായുള്ള വസ്തുവകകൾ ഉള്ളത്. ജംഗമ സ്വത്തുക്കളായി സംഗീതയ്ക്ക് 15.51 കോടി രൂപയുടെ ആസ്തികളാണുള്ളത്. ഇതിൽ രണ്ട് കിലോ വെള്ളി, 3,132 ഗ്രാം സ്വർണം, 134.91 കാരാട്ട് വജ്രം എന്നിങ്ങനെയാണ് സംഗീതയുടെ സ്വത്തുവകകൾ. വിവാഹമോചന ഹർജിയിൽ പോലും സംഗീത രേഖപ്പെടുത്തിയ മേൽവിലാസം ചെന്നൈയിലെ വിജയ്‌യുടെ വീടിന്റേത് തന്നെയായിരുന്നു
advertisement
6/6
വിജയ്‌യിൽ നിന്നും അകന്നു കഴിയുന്ന ഭാര്യ സംഗീതയ്ക്ക് അവരുടെ പേരിൽ മാത്രം 10.43 കോടി രൂപയുടെ ബാങ്ക് ബാലൻസ് ഉണ്ട്. ഇതിനെല്ലാമുപരി, വിജയ് സംഗീതയ്ക്കായി ഒരു വലിയ തുക നീക്കിവച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്കിൽ സംഗീതയുടെ പേരിൽ 25 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ആക്സിസ് ബാങ്കിൽ 40 കോടിയുടെയും, HDFC ബാങ്കിൽ 20 കോടി രൂപയുടെയും ഫിക്സഡ് ഡെപ്പോസിറ്റ് സംഗീതയ്ക്കായി വിജയ് നൽകിയിട്ടുണ്ട്. ഇതിനു പുറമേ 391 പവൻ സ്വർണാഭരണങ്ങളും അവർക്ക് സമ്മാനിച്ചിട്ടുണ്ട്. വിവാഹമോചന ശേഷം വിജയ് സംഗീതയ്ക്ക് എത്രരൂപ ജീവനാംശം നൽകും എന്ന ചോദ്യം ഉയരവെയാണ് ഇങ്ങനെയൊരു കണക്ക് പുറത്ത്‌ വന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Thalapathy Vijay | സംഗീത കാശുകാരിയല്ലേ? ഭാര്യയ്ക്ക് വിജയ് മാറ്റിവച്ച കോടികളുടെ പണവും പൊന്നും പണ്ടങ്ങളും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories