TRENDING:

'ആ നടന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തു'; വെളിപ്പെടുത്തലുമായി നടി മീന

Last Updated:
ഇന്ത്യൻ സിനിമയിലെ ഒരു നടനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തതായുമാണ് മീന പറയുന്നത്
advertisement
1/7
'ആ നടന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തു'; വെളിപ്പെടുത്തലുമായി നടി മീന
ചെന്നൈ: കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തമിഴ് ചാനലായ സിനി ഉലഗത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു നടി മീന.
advertisement
2/7
ഇന്ത്യൻ സിനിമയിലെ ഒരു നടനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തതായുമാണ് മീന പറയുന്നത്. മീനയുടെ ഹൃദയം കവർന്ന ആ നടൻ മറ്റാരുമായിരുന്നില്ല, ബോളിവുഡിൽ ചുരുങ്ങിയ കാലംകൊണ്ട് സൂപ്പർതാരപദവിയിലെത്തിയ ഹൃതിക് റോഷനായിരുന്നു.
advertisement
3/7
ഹൃതിക്കിനോടുള്ള ഇഷ്ടത്തെക്കുറിച്ച് മീന വാചാലയായത് ഇങ്ങനെ, 'ഹൃതിക് റോഷനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയി. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലായിരുന്നുട- മീന പറഞ്ഞു.
advertisement
4/7
ചാറ്റ് ഷോയുടെ അവതാരകയായ സുഹാസിനി, മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ പങ്കുവെച്ചതോടെയാണ് മീന തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞത്.
advertisement
5/7
മകൾ സിനിമാരംഗത്തെത്തിയതാണ് ഇപ്പോൾ തന്‍റെ ഏറ്റവും വലിയ സന്തോഷമെന്ന് നടി മീന പറയുന്നു. വിജയ് നായകനായ തെറി എന്ന ചിത്രത്തിലാണ് മീനയുടെ മകൾ നൈനിക സിനിമാ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടുകയും ചെയ്തു.
advertisement
6/7
പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത നെഗറ്റീവ് റോളിലേക്ക് ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്ന് മീന വെളിപ്പെടുത്തി. എന്നാൽ ആ വേഷം ചെയ്യേണ്ടെന്ന് അമ്മയാണ് പറഞ്ഞത്.
advertisement
7/7
നായികവേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വില്ലത്തിയായി വേഷമിട്ടാൽ അത് കരിയറിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയമായിരുന്നു അതിന് കാരണം. എന്നാൽ ആ കഥാപാത്രം ചെയ്യേണ്ടതായിരുന്നുവെന്ന് പിന്നീട് തോന്നിയതായും മീന പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആ നടന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തു'; വെളിപ്പെടുത്തലുമായി നടി മീന
Open in App
Home
Video
Impact Shorts
Web Stories