TRENDING:

Kavya Madhavan | സൂക്ഷിച്ചു നോക്ക് ഉണ്ണീ, കാവ്യാ മാധവന്റെ ഒപ്പമുള്ള ആൾക്കാർ ആരെന്ന്; ഒരു പഴയകാലത്തിന്റെ ഓർമ്മയ്ക്ക്

Last Updated:
അന്ന് ഒരാൾ മാത്രം സെലിബ്രിറ്റി എങ്കിൽ, ഇന്ന് ഇതിൽ രണ്ടുപേർ സെലിബ്രിറ്റികളാണ്
advertisement
1/8
Kavya Madhavan | സൂക്ഷിച്ചു നോക്ക് ഉണ്ണീ, കാവ്യാ മാധവന്റെ ഒപ്പമുള്ള ആൾക്കാർ ആരെന്ന്; ഒരു പഴയകാലത്തിന്റെ ഓർമ്മയ്ക്ക്
സ്റ്റൈലും ലുക്കും ഒക്കെയായി ഇന്ന് നമ്മുടെ ഇടയിൽ തിളങ്ങുന്ന എല്ലാ സെലിബ്രിറ്റികൾക്കും കാണും, തനി സാധാരണക്കാരെ പോലെ ചിലവിട്ട ഒരു സ്കൂൾ അല്ലെങ്കിൽ കോളേജ് കാലം. ഭാവിയിൽ ഇന്നത്തെ നിലയിൽ സെലിബ്രിറ്റിയായി മാറുമോ എന്ന് അവർ പോലും കരുതിക്കാണില്ല. അങ്ങനെ ഒരാൾ കാവ്യാ മാധവനെ (Kavya Madhavan) കണ്ടപ്പോൾ കൂട്ടുകാരിക്കൊപ്പം നിന്ന് പകർത്തിയ ഒരു ഫോട്ടോയാണിത്
advertisement
2/8
രണ്ടു വിദ്യാർത്ഥിനികൾ എന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. അവരാണ് കാവ്യക്കൊപ്പം നിൽക്കുന്നത്. ഫോട്ടോയിൽ ഇടതു ഭാഗത്തായി കാണുന്ന ചുരിദാറുകാരിയെ രണ്ടുവട്ടം നോക്കിയാൽ ഒരുപക്ഷെ അതാരെന്നു മനസിലായേക്കും (തുടർന്ന് വായിക്കുക)
advertisement
3/8
കാവ്യാ മാധവൻ ഒരുകാലത്ത് അയൽപക്കത്തെ പെൺകുട്ടി ഇമേജ് തന്നിരുന്നെങ്കിൽ, അത്‌പോലെ ഇന്ന് മലയാളി പ്രേക്ഷകർക്ക് മിനി സ്‌ക്രീനിലൂടെ ആ ഇമേജ് തന്ന യുവതിയാണ് ഈ ചിത്രത്തിലെ മറ്റൊരാൾ. മറ്റാരുമല്ല അശ്വതി ശ്രീകാന്ത്
advertisement
4/8
അശ്വതി പോലും മറന്നു പോയ ആ ചിത്രം ഗാലറി ഉഴുതുമറിക്കുന്നതിനിടെ പതിയെ പൊന്തിവന്നു. അതാണ് മുകളിൽ കണ്ടത്. കൂടെയുള്ളയാൾ അശ്വതിയുടെ സുഹൃത്താണ് എന്ന് മനസിലാക്കാം. പക്ഷെ മറ്റൊരാളുടെ ചോദ്യം വേറൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കും
advertisement
5/8
'അച്ചു ചേച്ചി ചെറുപ്പത്തിൽ കാവ്യ ചേച്ചിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടോ' എന്നാണ്. അങ്ങനെയെങ്കിൽ, ഒട്ടേറെ കോളേജ് വിദ്യാർത്ഥിനി വേഷങ്ങൾ ചെയ്ത കാവ്യാ മാധവന്റെ ഒപ്പം അശ്വതി ഉണ്ടായിരുന്നോ എന്ന് സിനിമകൾ പരിശോധിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു
advertisement
6/8
മറ്റൊരാൾ വേറൊരു കണ്ടെത്തലും നടത്തി. ചിത്രം 'ഇരുവട്ടം മണവാട്ടി' ഷൂട്ടിംഗ് ലൊക്കേഷൻ അൽഫോൺസാ കോളേജ്, പാലാ' എന്നാണ്. എന്നാലും സാധ്യതയുണ്ടാവില്ല. അശ്വതിയുടെ ക്രെഡിറ്റ് ലിസ്റ്റിൽ അങ്ങനെയൊരു ചിത്രമില്ല
advertisement
7/8
കാവ്യാ മാധവനും, കുഞ്ചാക്കോ ബോബനും നായികാ നായകന്മാരായ ചിത്രമാണ് 'ഇരുവട്ടം മണവാട്ടി'. 2005ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. സനൽ സംവിധാനം ചെയ്ത ചിത്രമാണിത്
advertisement
8/8
'പൂഴിക്കടകൻ' എന്ന സിനിമയിലൂടെ ബിഗ് സ്സീനിൽ കണ്ടുതുടങ്ങിയ അശ്വതി ശ്രീകാന്തിന്റെ മുഴുനീള കഥാപാത്രം 'കുഞ്ഞെൽദോ' എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നെ തീപ്പൊരി ബെന്നിയിലും വേഷമിട്ടു
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan | സൂക്ഷിച്ചു നോക്ക് ഉണ്ണീ, കാവ്യാ മാധവന്റെ ഒപ്പമുള്ള ആൾക്കാർ ആരെന്ന്; ഒരു പഴയകാലത്തിന്റെ ഓർമ്മയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories