മൊബൈൽ സിം കാർഡ് വില്പനയിൽ നിന്നും ബോളിവുഡ് നടനായി മാറിയ താരം
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപ് സാമ്പത്തിക ഭദ്രത തേടി താൻ നിരവധി ജോലികൾ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി
advertisement
1/7

റിയ ചക്രവർത്തിയുടെ ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിജയ് വർമ്മ തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്. വിഷാദം, ഉത്കണ്ഠ, വ്യക്തിജീവിതം, ബന്ധങ്ങൾ എന്നിവയുമായി താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു. സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപ് സാമ്പത്തിക ഭദ്രത തേടി താൻ നിരവധി ജോലികൾ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.
advertisement
2/7
തന്നെ പിന്തുണയ്ക്കുന്ന ഒരു കരിയർ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഇവന്റ് മാനേജ്‌മെന്റ്, കൊമേഴ്‌സ് (ബി.കോം) ഉൾപ്പെടെ അഞ്ച് വ്യത്യസ്ത കോഴ്സുകൾ വിജയ് വർമ്മ പഠിച്ചു. എന്നാൽ, അഭിനയത്തോടുള്ള തന്റെ യഥാർത്ഥ അഭിനിവേശം കണ്ടെത്തുന്നതുവരെ ഒന്നും അദ്ദേഹത്തിന് സംതൃപ്തി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
3/7
മൂന്ന് മാസം കോൾ സെന്ററിൽ ജോലി ചെയ്തെങ്കിലും അദ്ദേഹം അത് ഉപേക്ഷിച്ചിച്ചിരുന്നു. സിം കാർഡുകൾ വിൽക്കുന്ന ഒരു മൊബൈൽ കമ്പനിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, കാലാവസ്ഥ പരിഗണിക്കാതെ ദിവസവും 30 മുതൽ 40 കിലോമീറ്റർ വരെ ബൈക്കിൽ സഞ്ചരിച്ച് ജോലി ചെയ്യേണ്ടി വന്നിരുന്നെന്നും വിജയ് വർമ്മ വ്യക്തമാക്കി.
advertisement
4/7
ഒരു പരമ്പരാഗത മാർവാഡി കുടുംബത്തിൽ നിന്നുള്ള വിജയ് തന്റെ ആദ്യകാലങ്ങളെ വൈകാരികമായി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിശേഷിപ്പിച്ചു. "കുടുംബത്തിലെ ഒരു മകളെപ്പോലെയാണ് എന്നെ പരിഗണിച്ചിരുന്നത്. വിൽപ്പന ജോലി കഠിനമായിരുന്നു. എനിക്ക് നാല് വിൽപ്പന ലക്ഷ്യങ്ങളുണ്ടായിരുന്നു. മൂന്നെണ്ണം പൂർത്തിയാക്കിയാലും, ഒന്ന് നഷ്ടപ്പെടുത്തിയതിന് എൻ്റെ ബോസ് ഇപ്പോഴും എന്നെ ശകാരിക്കും. അത് എന്നെ തകർത്തു," അദ്ദേഹം ഓർമ്മിച്ചു.
advertisement
5/7
ഈ കാലയളവിൽ ഒരു അവിസ്മരണീയ നിമിഷം അദ്ദേഹം പങ്കുവെച്ചു: "ഒരു ദിവസം, എൻ്റെ ഫോട്ടോ നിങ്ങളുടെ ഷോറൂം ചുമരിൽ വരും. ഞാൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകും," എന്ന് താൻ ബോസിനോട് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ആ പ്രവചനം സത്യമായി. ഇന്ന് മുൻനിര ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന മുഖങ്ങളിൽ ഒരാളാണ് അദ്ദേഹം.
advertisement
6/7
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) ചേർന്നതോടെയാണ് വിജയ് വർമ്മയുടെ അഭിനയ യാത്ര ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും അദ്ദേഹം തളർന്നില്ല. ഹൈദരാബാദിൽ നാടകരംഗത്ത് ചെലവഴിച്ച ഒരു വർഷമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
7/7
കോളേജിൽ പഠിക്കുകയാണെന്ന് പറഞ്ഞ് നാടകങ്ങളിൽ രഹസ്യമായി അഭിനയിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയില്ലായിരുന്നു. ഇന്ന് 'മിർസാപൂർ' പോലുള്ള സീരീസിലെ വേഷങ്ങളിലൂടെ നിരൂപക പ്രശംസയും വിശ്വസ്തരായ ആരാധകവൃന്ദവും നേടി ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളായി അദ്ദേഹം ഉയർന്നുനിൽക്കുന്നു.