TRENDING:

അശ്ലീലസന്ദേശം അയച്ചയാളെ വിളിച്ചുവരുത്തി പൊലീസിന് കൈമാറി 'വൈറൽ' ഹനാൻ

Last Updated:
അശ്ലീലസന്ദേശമയച്ചയാളെ തന്ത്രപൂർവം ഹനാൻ തന്നെ കൊച്ചിയിൽ വിളിച്ച് വരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു
advertisement
1/6
അശ്ലീലസന്ദേശം അയച്ചയാളെ വിളിച്ചുവരുത്തി പൊലീസിന് കൈമാറി 'വൈറൽ' ഹനാൻ
കൊച്ചി: സ്കൂൾ യൂനിഫോമിൽ മീൻ വിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഹനാന് മൊബൈലിൽ അശ്ലീല ദൃശ്യങ്ങളും മെസേജുകളുമയച്ച ആൾ പിടിയിൽ. കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ ഹനാൻ കൊച്ചിയിൽ വിളിച്ച് വരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
advertisement
2/6
നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായും പ്രശസ്തയാണ് ഹനാൻ. സ്കൂൾ പഠനത്തിന് ശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ജീവിത ചിലവ് കണ്ടെത്താനാണ് മീൻ കച്ചവടം നടത്തുന്നതെന്ന് അന്ന് ഹനാൻ പറഞ്ഞിരുന്നു.
advertisement
3/6
ഇതിന് പിന്നാലെ നിരവധി തവണ ഹനാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹനാന് നേരെ നിരവധി തവണ സൈബർ അറ്റാക്കുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.
advertisement
4/6
അതിനുശേഷം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം ഹനാൻ കിടപ്പിലായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായ ഹനാന്‍റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിരുന്നു.
advertisement
5/6
അടുത്തിടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീ‍ഡിയോകൾ ഹനാൻ‌ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹനാൻ വിമർശനങ്ങൾ നേരിട്ടിരുന്നു.
advertisement
6/6
ബിഗ് ബോസ് സീസൺ 5 ആരംഭിക്കാനിരിക്കെ ഹനാൻ മത്സരാർഥിയാകുമെന്ന സൂചന നിലവിലുണ്ട്. മത്സരാർഥികളുടെ പ്രഡിക്ഷൻ ലിസ്റ്റിൽ ഹനാൻ ഉൾപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
അശ്ലീലസന്ദേശം അയച്ചയാളെ വിളിച്ചുവരുത്തി പൊലീസിന് കൈമാറി 'വൈറൽ' ഹനാൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories