TRENDING:

സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ 7 നടിമാരുടെ മരണം; ആരൊക്കെയാണ് അവർ?

Last Updated:
1976 ൽ ടൈം മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ നടിയായ ഇവരുടെ മരണ രഹസ്യം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
advertisement
1/7
സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ 7 നടിമാരുടെ മരണം; ആരൊക്കെയാണ് അവർ?
സിനിമാ മേഖലയിലെ ഗ്ലാമറസ് ജീവിതങ്ങൾക്ക് പിന്നിൽ നിരവധി ദുരന്തങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.  സിനിമയിലൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ജീവിതം അവസാനിച്ച നടിമാരുണ്ട്. സ്വാഭാവിക മരണമാണോ ജീവിതം അവസാനിപ്പിച്ചതാണോയെന്ന് തിരിച്ചറിയാൻ കഴിയാത്തവയുമുണ്ട്. സ്‌ക്രീനിൽ തിളങ്ങിയ അത്തരം നായികമാരുടെ അപ്രതീക്ഷിത മരണങ്ങളും അവയുടെ പിന്നിലെ പശ്ചാത്തലവും നമുക്ക് ഒന്ന് പരിശോധിക്കാം.
advertisement
2/7
ഇന്ത്യൻ സിനിമയിലെ 'ലേഡി സൂപ്പർസ്റ്റാർ' എന്നാണ് നടി ശ്രീദേവി അറിയപ്പെട്ടിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചുകൊണ്ട് അവർ ആരാധകർക്കിടയിൽ ഒരു ഇടം നേടിയെടുത്തിട്ടുണ്ട്. രജനീകാന്ത്, കമൽ തുടങ്ങി നിരവധി സൂപ്പർസ്റ്റാർ നടന്മാരോടൊപ്പം അഭിനയിച്ച നടി 54-ാം വയസ്സിലാണ് അന്തരിച്ചത്. ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്നാണ് പറയപ്പെടുന്നത്. ഹൃദയാഘാതമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും അവർ മുങ്ങിമരിച്ചതാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്.
advertisement
3/7
തെന്നിന്ത്യൻ സിനിമാ മേഖലയിലെ മറ്റൊരു നടിയാണ് ദിവ്യ ഭാരതി. സിനിമയിലെ വലിയൊരു പ്രശസ്തിയിലേക്ക് എത്തുന്നതിന് മുന്നെ മരിച്ച നടി. വെറും 19 വയസ്സുള്ളപ്പോഴായിരുന്നു ദിവ്യ ഭാരതിയുടെ മരണം. 1993 ഏപ്രിൽ 5 ന് മുംബൈയിലെ തന്റെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് നടി മരിക്കുന്നത്. അവിചാരിതമായിട്ടുള്ള വീഴ്ച മൂലമാണ് അവർ മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. അവരുടെ മരണവാർത്ത അന്ന് രാജ്യമെമ്പാടും വലിയ കോളിളക്കം സൃഷ്ടിച്ചു. ദിവ്യ ഭാരതി ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്ന മരണമാണ് ദിവ്യാ ഭാരതിയുടേത്.
advertisement
4/7
ദക്ഷിണേന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച സിൽക്ക് സ്മിതയും ദാരുണമായി ജീവിതം അവസാനിപ്പിച്ചു. 1979-ൽ പുറത്തിറങ്ങിയ 'വണ്ടിച്ചകരം' എന്ന തമിഴ് ചിത്രത്തിലെ 'സിൽക്ക്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ അംഗീകാരം നേടിയത്. മലയാളത്തിലും തെലുങ്കിലും അവർക്ക് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. എന്നിരുന്നാലും, 1996 സെപ്റ്റംബർ 24-ന് 35-ാം വയസ്സിൽ സിൽക്ക് സ്മിത ജീവനൊടുക്കി. മരണകാരണങ്ങൾ ഇപ്പോഴും പൂർണ്ണമായി അറിവായിട്ടില്ല.
advertisement
5/7
ബോളിവുഡിൽ പ്രവേശിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അംഗീകാരം നേടിയ നടിയാണ് ജിയ ഖാൻ. 2007 ൽ 'നിശബ്ദ്' എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ആമിർ ഖാന്റെ 'ഗജിനി', അക്ഷയ് കുമാറിന്റെ 'ഹൗസ്ഫുൾ' തുടങ്ങിയ വിജയകരമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2013 ജൂൺ 3 ന് മുംബൈയിലെ ജുഹുവിലുള്ള വീട്ടിൽ വച്ച് അവർ മരിച്ചു. ജിയ ഖാൻ ജീവനൊടുക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
6/7
ബോളിവുഡ് നടി പർവീൺ ബാബിയുടെ ജീവിതവും ദുരന്തത്തിലാണ് അവസാനിച്ചത്. അവസാന നാളുകൾ അവർ ഒറ്റയ്ക്കാണ് ഇവർ ചെലവഴിച്ചത്. 2005 ജനുവരി 22 ന് അവരെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 1976 ൽ ടൈം മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ നടിയായ ഇവരുടെ മരണ രഹസ്യം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
advertisement
7/7
ഇന്ത്യൻ സിനിമ മേഖലയിൽ 'മുഗൾ-ഇ-അസം' പോലുള്ള നിരവധി ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ച നടിയായിരുന്നു മധുബാല. 'ഇന്ത്യയുടെ മെർലിൻ മൺറോ' എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. 20 വയസ്സുള്ളപ്പോൾ അവർക്ക് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് എന്ന ഹൃദയാഘാതം കണ്ടെത്തി. അക്കാലത്ത് അതിന് ശരിയായ ചികിത്സയില്ലായിരുന്നു. സിനിമാ സെറ്റിൽ വച്ച് അപസ്മാരം സംഭവിച്ചാണ് ഇവർ മരിച്ചത്. 1969 ഫെബ്രുവരി 23 ന് 36 ആം വയസ്സിലായിരുന്നു ഇവരുടെ അന്ത്യം.
മലയാളം വാർത്തകൾ/Photogallery/Buzz/
സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ 7 നടിമാരുടെ മരണം; ആരൊക്കെയാണ് അവർ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories