TRENDING:

Trisha | ജീവിതം അർത്ഥശൂന്യമാക്കി എന്റെ മകൻ പോയി; തൃഷക്ക് ക്രിസ്തുമസ് ദിനത്തിൽ വിയോഗവ്യഥ

Last Updated:
ഇനി അഭിനയത്തിലേക്ക് പോലും കുറച്ചുകാലത്തേക്ക് ഉണ്ടാവില്ല എന്ന് തൃഷ
advertisement
1/6
Trisha | ജീവിതം അർത്ഥശൂന്യമാക്കി എന്റെ മകൻ പോയി; തൃഷക്ക് ക്രിസ്തുമസ് ദിനത്തിൽ വിയോഗവ്യഥ
ലോകമെമ്പാടും ക്രിസ്തുമസ് ദിനം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷമായിരിക്കെ, നടി തൃഷ കൃഷ്ണന് (Trisha Krishnan) നികത്താവാനാകാത്ത വിടവ് തീർത്തു പിരിഞ്ഞുപോയ പൊന്നോമനയുടെ ഓർമ്മദിനമാണ് ഇത്. ക്രിസ്തുമസ് പുലരിയിൽ തന്റെ പ്രിയപ്പെട്ടവൻ നഷ്‌ടമായ ദുഃഖത്തിലാണ് തൃഷ. സിനിമാ ലോകത്തു തിളങ്ങി നിൽക്കുന്ന വേളയിൽ ഇനി അഭിനയത്തിലേക്ക് പോലും കുറച്ചുകാലത്തേക്ക് ഉണ്ടാവില്ല എന്ന് തൃഷ ആരാധകരെ അറിയിച്ചു കഴിഞ്ഞു. എന്നും ചേർത്ത് പിടിച്ചും മുത്തം നൽകിയും തൃഷ ഓമനിച്ച ആ പൊന്നോമന ഇനി ദീപ്തസ്മരണ
advertisement
2/6
അടുത്തകാലം വരെയും സോറോ എന്ന തന്റെ വളർത്തുനായയെ ഓമനിക്കുന്ന തൃഷയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാമായിരുന്നു. നടൻ പൃഥ്വിരാജ് സുകുമാരനും ഇതേപേരിൽ ഒരു ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തുനായയുണ്ട്. ക്രിസ്തുമസ് പുലരിയിലാണ് സോറോയുടെ വിയോഗം എന്നാണ് തൃഷ പങ്കിട്ട വിവരം. സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കിട്ട കൂട്ടത്തിലുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ട് തൃഷ അവനെ അവസാനമായി യാത്രയാക്കി (തുടർന്ന് വായിക്കുക)
advertisement
3/6
'എന്റെ മകൻ സോറോ ഈ ക്രിസ്തുമസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു,' എന്ന് തൃഷയുടെ വാക്കുകൾ. ഇങ്ങനെയൊരു അവസരത്തിൽ തൃഷയെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവരെ അറിയാവുന്നവർ. എങ്കിലും കമന്റ് സെക്ഷനിൽ തൃഷ കൃഷ്ണന് ആശ്വാസവാക്കുകളുമായി നിരവധിപ്പേർ എത്തിച്ചേർന്നു
advertisement
4/6
തൃഷയെ ആശ്വസിപ്പിച്ചവരുടെ കൂട്ടത്തിൽ നടി കല്യാണി പ്രിയദർശനും ഉണ്ടായിരുന്നു. അടുത്തിടെയാണ് കല്യാണിക്കും തന്റെ പ്രിയപ്പെട്ട വളർത്തുനായയെ നഷ്‌ടമായത്‌. നായ്ക്കളെ ഇഷ്‌ടമല്ലാതിരുന്ന അച്ഛൻ പ്രിയദർശന് പോലും പ്രിയപ്പെട്ടവനായിരുന്നു ഈ നായ എന്ന് കല്യാണി. 'ഏറ്റവും കഠിനമായ വേദനകളിൽ ഒന്നാണിത്. കുറച്ചു സമയമെടുത്തെന്നു വരും. അവന്റെ കഥകൾ ഓർക്കുന്നതിലൂടെ അവൻ എന്നും ജീവനോടെയുണ്ടാകും. എന്റെയും നിങ്ങളുടെയും ആ ആൺകുട്ടികൾ അവരുടെ ലോകത്ത് പരസ്പരം കൂട്ടായി ഉണ്ടാകും,' എന്ന് വേദന കടിച്ചമർത്തി കല്യാണി കുറിച്ചു
advertisement
5/6
 ഒരു മടങ്ങിവരവിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച എൻട്രി ആസ്വദിച്ചു വരികയായിരുന്നു തൃഷ കൃഷ്ണൻ. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' തൃഷയുടെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ ഉയരാൻ കാരണമായി മാറി. അതിനിടെയാണ് നെഞ്ചോടു ചേർത്തുവളർത്തിയ നായക്കുട്ടി എന്നന്നേക്കുമായി മാഞ്ഞത്. തമിഴ് സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ എല്ലാപേരും വേഷമിട്ട വരാൻ പോകുന്ന പല ചിത്രങ്ങളിലും തൃഷ കൃഷ്ണൻ നായികയാണ്. അടുത്തിടെ അജിത്തിന്റെ വിടാമുയർച്ചിയിലെ തന്റെയും അജിത്തിന്റെയും ലുക്കുകളുമായി തൃഷ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു
advertisement
6/6
നടൻ ദളപതി വിജയ്‌യും തൃഷ കൃഷ്ണനും കീർത്തി സുരേഷിന്റെ വിവാഹത്തിന് വിമാനത്തിൽ ഒന്നിച്ച് യാത്ര ചെയ്ത വിഷയം വലിയ വിവാദത്തിന് വഴി തുറന്നിരുന്നു. പ്രൈവറ്റ് ജെറ്റിൽ ഇവർ അടുത്തടുത്ത സീറ്റുകളിൽ യാത്ര ചെയ്ത വിവരം രേഖ സഹിതം പുറത്തുവന്നിരുന്നു. ഇവർ ഡേറ്റിംഗ് നടത്തുകയാണ് എന്ന നിലയിൽ വാർത്ത പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളുകളേറെയായി
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | ജീവിതം അർത്ഥശൂന്യമാക്കി എന്റെ മകൻ പോയി; തൃഷക്ക് ക്രിസ്തുമസ് ദിനത്തിൽ വിയോഗവ്യഥ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories