TRENDING:

Trisha | 'ഇത് വെറുപ്പുളവാക്കുന്നു' മുന്‍ AIADMK നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ

Last Updated:
അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്
advertisement
1/7
Trisha | 'ഇത് വെറുപ്പുളവാക്കുന്നു' മുന്‍ AIADMK നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ
തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം. അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്
advertisement
2/7
സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി. ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവർത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കും-തൃഷ എക്സില്‍ കുറിച്ചു
advertisement
3/7
2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്
advertisement
4/7
ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ ഭരണം കയ്യാളുന്ന വികെ ശശികലയുടെ കീഴിലുള്ള എഐഎഡിഎംകെ നേതൃത്വം വിമത നേതാവ് ഒ പനീർശെൽവത്തിനൊപ്പം എംഎൽഎമാർ പോകില്ലെന്ന് ഉറപ്പാക്കാൻ നിരവധി ഇടപെടലുകള്‍ നടത്തിയെന്ന്  എവി രാജു ആരോപിച്ചു.
advertisement
5/7
ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോർട്ടിൽ തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്‍റെ പരാമര്‍ശം. 
advertisement
6/7
രാഷ്ട്രീയ നേതാവിന്‍റെ പരമാര്‍ശം വിവാദമയതോടെ നിരവധിപേര്‍ ഇയാള്‍ക്കെതിരെ രംഗത്തുവന്നു. തൃഷ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച നടപടിയെ ആരാധകരും പിന്തുണച്ചു.
advertisement
7/7
നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം തലപ്പൊക്കിയത്. ലിയോ സിനിമയില്‍ നടിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | 'ഇത് വെറുപ്പുളവാക്കുന്നു' മുന്‍ AIADMK നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories