'നാട്ടിലേക്ക് പണം അയയ്ക്കാൻ സഹായിക്കാം'; 'പ്രവാസി ' ആയ റൊണാൾഡോയ്ക്ക് ട്രോൾ മഴ
- Published by:Anuraj GR
- news18-malayalam
Last Updated:
അൽനാസറിലേക്കുള്ള പോർച്ചുഗൽ സൂപ്പർതാരത്തിന്‍റെ വരവ് സോഷ്യൽ മീഡിയയിലെ മലയാളി സർക്കിളുകളിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്
advertisement
1/5

കായികലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സൌദി ക്ലബ് അൽനാസർ കരാറിൽ ഏർപ്പെട്ടെന്ന വാർത്തയാണ് ഏറെ ചർച്ചയാകുന്നത്. രണ്ടരവർഷത്തേക്ക് ഏകദേശം 1770 കോടിയോളം രൂപയാണ് അൽ നാസർ ക്ലബ് റൊണാൾഡോയ്ക്ക് നൽകുന്നത്.
advertisement
2/5
സൌദി ക്ലബിലേക്കുള്ള പോർച്ചുഗൽ സൂപ്പർതാരത്തിന്‍റെ വരവ് സോഷ്യൽ മീഡിയയിലെ മലയാളി സർക്കിളുകളിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. റൊണാൾഡോയ്ക്ക് ഏറെ ആരാധകർ മലയാളികൾക്കിടയിലുണ്ട്. സൌദി അറേബ്യയിൽ റൊണാൾഡോ കളിക്കാനെത്തുന്നതോടെ പ്രിയതാരത്തിന്‍റെ കളി നേരിട്ട് കാണാനാകുന്നതിന്‍റെ സന്തോഷത്തിലാണ് അവിടെയുള്ള മലയാളി ആരാധകർ.
advertisement
3/5
അൽനാസറിൽ റൊണാൾഡോ എത്തുന്നതിനെ സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകൾ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. റൊണാൾഡോയെ പ്രവാസിയായി ചിത്രീകരിച്ചിക്കുകയാണ് അവർ.
advertisement
4/5
ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. നാട്ടിലേക്ക് പണം അയയ്ക്കാൻ സഹായിക്കാമെന്നത് ഉൾപ്പെ പ്രവാസി മലയാളികളുമായി ബന്ധപ്പെടുത്തിയാണ് റൊണാൾഡോയെ ട്രോളുന്നത്.
advertisement
5/5
റൊണാള്‍ഡോയുമായി കരാർ ഒപ്പിട്ടതോടെ അല്‍ നസര്‍ ക്ലബും സോഷ്യല്‍ മീഡിയയില്‍ താരമായി മാറി. അല്‍ നസറിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ വന്‍ കുതിപ്പുണ്ടായി. നേരത്തെ 8.60 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ക്ലബ്ബിന് നിലവില്‍ 3.1 മില്ല്യണ്‍ ഫോളോവേഴ്‌സായി.
മലയാളം വാർത്തകൾ/Photogallery/Buzz/
'നാട്ടിലേക്ക് പണം അയയ്ക്കാൻ സഹായിക്കാം'; 'പ്രവാസി ' ആയ റൊണാൾഡോയ്ക്ക് ട്രോൾ മഴ