TRENDING:

വസന്തത്തിന്റെ വരവറിയിച്ച് ടുലിപ് പാടങ്ങൾ; ഇത്തവണ കാഴ്ച്ചക്കാരില്ലാതെ ശ്രീനഗറിലെ പൂന്തോട്ടം

Last Updated:
സബർവാൻ മലയോരത്ത് ഡാൽ തടാക തീരത്ത് വിവിധ വർണങ്ങളിൽ 13 ലക്ഷം ടുലിപ് പൂക്കളാണ് പൂത്തു നിൽക്കുന്നത്.
advertisement
1/12
കാഴ്ച്ചക്കാർ എത്താതെ ശ്രീനഗറിലെ ടുലിപ് പൂന്തോട്ടം
ശ്രീനഗറിലെ ടുലിപ് പാടങ്ങൾ ഇത്തവണയും പൂത്തൂ. എന്നാൽ കോവിഡ് ലോക്ക്ഡൗൺ കാരണം ഇത്തവണ ഈ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർ എത്തില്ല.
advertisement
2/12
സബർവാൻ മലയോരത്ത് ഡാൽ തടാക തീരത്ത് വിവിധ വർണങ്ങളിൽ ടുലിപ് പൂക്കൾ പൂത്തു നിൽക്കുന്ന കാഴ്ച്ച നുകരാൻ ഇക്കുറി ആരുമെത്തില്ല.
advertisement
3/12
പല വർണങ്ങളിൽ പല ഇനങ്ങളിൽ 13 ലക്ഷം ടുലിപ് പൂക്കളാണ് പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്നത്.
advertisement
4/12
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് പാടമാണ് ശ്രീനഗറിലേത്.
advertisement
5/12
ഏകദേശം 5 ലക്ഷത്തോളം സന്ദർശകരാണ് പ്രതിവർഷം ഈ സൗന്ദര്യം ആസ്വദിക്കാൻ ഇവിടേക്ക് എത്താറുള്ളത്.
advertisement
6/12
80 ഏക്കറോളം പരന്ന് കിടക്കുന്ന പൂന്തോട്ടത്തിൽ ഡാഫഡിലും റോസുമെല്ലാം വസന്തത്തിന്റെ വരവറിയിച്ച് പൂത്തുലഞ്ഞിരിക്കുകയാണ്.
advertisement
7/12
കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം കൂടുതൽ പൂക്കൾ ഇത്തവണ വിരിഞ്ഞിട്ടുണ്ട്.
advertisement
8/12
സഞ്ചാരികൾക്കായി കൂടുതൽ തയ്യാറെടുപ്പുകളാണ് പുന്തോട്ടം അധികൃതർ ഇക്കുറി നടത്തിയിരുന്നത്.
advertisement
9/12
പൂന്തോട്ടത്തിലൂടെ ഒഴുകുന്ന കനാൽ കാഴ്ച്ചക്കാർക്ക് പുതിയൊരു അനുഭവമാകുമായിരുന്നു.
advertisement
10/12
ടൂറിസ്റ്റുകൾ മാത്രമല്ല, നാട്ടുകാർക്കും ഇക്കുറി ഈ കാഴ്ച്ച കാണാൻ എത്താനാകില്ല എന്നതാണ് ദുഃഖകരം.
advertisement
11/12
പൂത്തുലഞ്ഞ് ടുലിപ് പൂക്കൾ
advertisement
12/12
[caption id="attachment_229641" align="alignnone" width="875"] കണ്ണും മനസ്സും നിറച്ച് ടുലിപ് പാടം</dd> <dd>[/caption]
മലയാളം വാർത്തകൾ/Photogallery/Buzz/
വസന്തത്തിന്റെ വരവറിയിച്ച് ടുലിപ് പാടങ്ങൾ; ഇത്തവണ കാഴ്ച്ചക്കാരില്ലാതെ ശ്രീനഗറിലെ പൂന്തോട്ടം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories