Bala | ആശുപത്രിയിലായ ബാലയെ കാണാൻ ഓടിയെത്തി ഉണ്ണി മുകുന്ദൻ
- Published by:user_57
- news18-malayalam
Last Updated:
ഐ.സി.യുവിൽ ചികിത്സയിലായ ബാലയെ കാണാൻ പാഞ്ഞെത്തി ഉണ്ണി മുകുന്ദൻ
advertisement
1/7

ബാലയുടെ (Actor Bala) വിവാഹത്തിന് പങ്കെടുത്ത ഏക മലയാള നടൻ. ഒപ്പം നിന്ന കൂട്ടുകാരൻ. സഹോദര തുല്യൻ. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പേരിലെ പ്രതിഫല തർക്കം ആരംഭിക്കുന്നത് വരെ ബാലയും ഉണ്ണി മുകുന്ദനും (Unni Mukundan) തമ്മിലെ ബന്ധം ഇങ്ങനെ തന്നെയായിരുന്നു. വാദപ്രതിവാദങ്ങൾ ഇരുപക്ഷത്തും നിന്നും ഉണ്ടായെങ്കിലും ബാല സുഖമില്ലാതെയായി എന്നറിഞ്ഞതും ഉണ്ണി ആശുപത്രിയിലേക്ക് പാഞ്ഞെത്തി
advertisement
2/7
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ബാല ചികിത്സയിലാണ്. നടന്റെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബവുമാണ് ഒപ്പം. ഉണ്ണി മുകുന്ദൻ ഇവിടേയ്ക്ക് പാഞ്ഞെത്തുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഉണ്ണി മുകുന്ദന്റെ ഒപ്പം നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും ഏതാനും സുഹൃത്തുക്കളുമുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു
advertisement
4/7
ബാലക്ക് മലയാള സിനിമയിലേക്ക് രണ്ടാം വരവിനു സാഹചര്യം ഒരുക്കിയത് ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമായ 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയാണ്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞു ബാല അഭിനയിച്ചു എന്ന് ഉണ്ണിയും, തനിക്കു പ്രതിഫലമേ തന്നില്ല എന്ന് ബാലയും വാദിച്ചു
advertisement
5/7
പണം വേണ്ടെന്നു പറഞ്ഞിട്ടും രണ്ടുലക്ഷം രൂപ നൽകിയതിന്റെ തെളിവും രേഖകളും പുറത്തുവിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ഇതോടെ ബാല, ഉണ്ണി മുകുന്ദൻ പ്രശ്നങ്ങൾ എങ്ങും ചർച്ചയിലായി, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ
advertisement
6/7
ബാല കരൾ സംബന്ധിയായ പ്രശ്നത്തിന് നേരത്തെ ചികിത്സ തേടിയിട്ടുണ്ട് എന്ന് വിവരമുണ്ട്. ഒരു സിനിമയ്ക്കിടെ ഉണ്ടായ അപകടത്തിൽ ബാലക്ക് ഒരു കണ്ണിന്റെ കാഴ്ചയ്ക്കു മങ്ങലേറ്റിരുന്നു. പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ചാണ് ബാല പൊതുവിടങ്ങളിൽ എത്തിയിരുന്നത്
advertisement
7/7
ഏറെ നാളുകൾക്കു ശേഷം ബാലയും ഭാര്യ എലിസബത്തും ഫേസ്ബുക്ക് വീഡിയോകളുമായി സജീവമായിരുന്നു