TRENDING:

'എൻ തങ്കമേ ചെല്ലമേ'; തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിച്ച് അമ്മ; സർപ്രൈസുമായി നടൻ ബാല

Last Updated:
അമ്മയെ കാണാന്‍ ഒരുവര്‍ഷത്തിന് ശേഷം ചെന്നൈയിലേക്ക് ബാല
advertisement
1/7
'എൻ തങ്കമേ ചെല്ലമേ'; തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിച്ച് അമ്മ; സർപ്രൈസുമായി നടൻ ബാല
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ ബാല പിന്നീട് മലയാളികളെ പ്രിയ താരമായി മാറുകയായിരുന്നു. താരത്തിന്റെ മിക്ക വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കാറുളളത്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധി നേരിടുമ്പോള്‍ കേരളക്കര ഒന്നടങ്കം അദ്ദേഹത്തിനൊപ്പമായിരുന്നു.
advertisement
2/7
എന്നാൽ ഇപ്പേഴിതാ വികാരനിർഭരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വര്‍ഷത്തിനു ശേഷം അമ്മയെ കാണാൻ ചെന്നെയിലെ വീട്ടിലെത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാക്കുന്നത്.അമ്മയെ വീട്ടിലെത്തി കണ്ടതിന്റെ വീഡിയോ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
advertisement
3/7
ആശുപത്രിവാസത്തിന് ശേഷം അമ്മ ചെന്താമരയെ സന്ദർശിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല അമ്മയെ കാണാനെത്തിയത്. എലിസബത്തിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് . ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ച് തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
advertisement
4/7
വിലമതിക്കാനാവാത്ത നിമിഷം എന്നുപറഞ്ഞുകൊണ്ട് ബാലയാണ് വീഡിയോ ആരംഭിക്കുന്നത്. മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നത് എന്ന് ബാല വീഡിയോയിൽ തുറന്ന് പറയുന്നുണ്ട്.
advertisement
5/7
‌ഒരുപക്ഷേ ഞാൻ മരിച്ചിരുന്നെങ്കിൽ അമ്മ തന്നെ കണ്ടിട്ടേ ഉണ്ടാകുമായിരുന്നില്ലെന്നും ബാല പറഞ്ഞു. ബാലയെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്മ കാണുന്നത്. ഇതിന്റെ വീഡിയോയെ ഹൃദയസ്‍പര്‍ശിയാക്കുന്നു.
advertisement
6/7
മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.
advertisement
7/7
ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് ബാലയ്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എൻ തങ്കമേ ചെല്ലമേ'; തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിച്ച് അമ്മ; സർപ്രൈസുമായി നടൻ ബാല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories